ആദാൻ അല്ലെങ്കിൽ ബാങ്ക് വിളിക്കുന്നതായി സ്വപ്നം കാണുന്ന ഒരു കൗമാരക്കാരിയുടെ കഥ രസകരമായി ചിത്രീകരിച്ചിട്ടുള്ള മലയാള ഭാഷ നാടകമാണ് കിത്താബ്. പരമ്പരാഗതമായി മുസ്‌ലിം പള്ളികളിൽ ബാങ്കു വിളിക്കുന്ന മുഅദ്ദിൻ അല്ലെങ്കിൽ മുക്രി പുരുഷനാണ്. ഈ വിവേചനത്തെ ചോദ്യം ചെയ്ത്, ആ പെൺകുട്ടി തന്റെ സമുദായത്തിലെ സ്ത്രീകളെ അടിച്ചമർത്തുന്ന മാനദണ്ഡങ്ങൾക്കെതിരെ പ്രതികരിക്കുന്നു. സുഹൃത്തുക്കളോടൊപ്പം നൃത്തം ചെയ്തും അവകാശപ്പെട്ട ഭക്ഷണം നിഷേധിക്കപ്പെടുമ്പോൾ മോഷ്ടിച്ചെടുത്തും ബാങ്ക് വിളിക്കാൻ അവസരം ആവശ്യപ്പെട്ടുകൊണ്ടും അവൾ വിലക്കുകൾക്കും സ്ത്രീ-പുരുഷ വിവേചനത്തിനും എതിരായി ശബ്ദമുയർത്തുന്നു.[1][2]

കിത്താബ്
രചനറഫീഖ് മംഗലശ്ശേരി
ആദ്യ അവതരണം2018 നവംബർ (2018 നവംബർ)
സ്ഥലംവടകര (കേരളം, ഇന്ത്യ)
മൂലഭാഷമലയാളം ഭാഷ
Subjectലിംഗസമത്വം for സ്ത്രീ ഇസ്ലാമിൽ
GenreHumorous, Teen drama

മലയാള സിനിമ തിരക്കഥാകൃത്ത് റഫീക്ക് മംഗലാശ്ശേരിയാണ് ഈ നാടകം എഴുതിയത്.[3][4][5] ശബരിമല ക്ഷേത്രത്തിൽ ആരാധനയ്ക്കുള്ള അവകാശം ആവശ്യപ്പെട്ട്, വനിതാ പ്രസ്ഥാനം ശക്തി പ്രാപിക്കുന്ന സമയത്ത് മുസ്ലീം സമുദായത്തിലും പ്രതിഫലനങ്ങളുണ്ടായി. മതപരമായ സ്ഥലങ്ങളിൽ ലിംഗ സമത്വം ഉണ്ടാവണമെന്നും, മതപരമായ ചടങ്ങുകളിൽ പങ്കെടുക്കാൻ മുസ്ലിം സ്ത്രീക്ക് അവകാശമുണ്ടെന്നും, ഇമാമായി സ്ത്രീകളെ നിയമിക്കണമെന്നും, പള്ളിയിൽ പ്രവേശിച്ച് പ്രാർത്ഥനകൾ നടത്താൻ മുസ്ലീം സ്ത്രീകളെ അനുവദുക്കണമെന്നുമുള്ള വാദങ്ങൾ ഉയർന്നു വന്നു. ഈ പശ്ചാത്തലത്തിലാണ് 2018 നവംബറിൽ കേരളത്തിൽ നിന്ന് ഈ നാടകം പ്രസിദ്ധീകരിച്ചത്.

പ്രചോദനം

തിരുത്തുക

സ്ത്രീപക്ഷ നിലപാടുകളും രാഷ്ട്രീയമാനങ്ങളും കൊണ്ട് കഥാലോകത്തും വായനക്കാർക്കിടയിലും ഏറെ പ്രശംസ നേടിയ ചെറുകഥയാണ് ഉണ്ണി ആറിൻ്റെ 'വാങ്ക്'.[6] വാങ്കുമായി ആശയപരമായ അടുപ്പമുണ്ടെങ്കിലും ആ ചെറുകഥയുടെ നേരിട്ടുള്ള നാടകവത്കരണമല്ല കിത്താബ് എന്ന് റഫീക് മംഗലശ്ശേരി അഭിപ്രായപ്പെടുന്നു. അതേപോലെ മംഗലശ്ശേരിയുടെ നാടകം തന്റെ ആശയങ്ങളുമായി ഒത്തുപോകുന്നില്ലെന്നും ആത്മീയ മൂല്യത്തിൽ കുറവുണ്ടെന്നും രണ്ടും തമ്മിൽ വളരെ അന്തരമുണ്ടെന്നും ഉണ്ണി ആർ പറയുന്നു.[7] ഉണ്ണി ആറിൻ്റെ കഥയായ വാങ്ക് സിനിമയാക്കാനായി മലയാളം സംവിധായകൻ വി കെ. പ്രകാശിന് ഒരു പദ്ധതി ഉണ്ടായിരുന്നു.[8]

കഥാസാരം

തിരുത്തുക

ഒരു മുസ്ലിം പെൺകുട്ടി തന്റെ പിതാവിനെപ്പോലെ ഒരു മുഅദ്ദിൻ ആകുവാനും പള്ളിയിൽ ബാങ്കുവിളിക്കാനും ആഗ്രഹിക്കുന്നു. വീട്ടിലെ ആൺകുട്ടികൾക്കു വേണ്ടി അമ്മ തയ്യാറാക്കുന്ന പൊരിച്ചമീൻ അവൾ മോഷ്ടിക്കുന്നു. പെൺകുട്ടികൾക്ക് നൽകുന്നില്ലെന്ന് പടച്ചോന് (ദൈവം) മനസ്സിലാക്കാൻ കഴിയുമെന്നതിനാൽ അങ്ങനെ ചെയ്യുന്നത് തെറ്റല്ലെന്നു പറഞ്ഞ് അവൾ ആ പ്രവൃത്തിയെ ന്യായീകരിക്കുന്നു. എല്ലാകാര്യങ്ങളിലും പുരുഷൻമാർക്ക് ലഭിക്കുന്നതിൻറെ പകുതി മാത്രമേ സ്ത്രീകൾക്ക് ലഭിക്കുകയുള്ളൂ എന്ന് അവളുടെ അച്ഛൻ അവൾക്ക് മനസ്സിലാക്കിക്കൊടുക്കാൻ ശ്രമിക്കുന്നു. കുസൃതിയോടെ അവൾ അതിന് എതിർത്തുകൊണ്ട് "എങ്കിൽ പിന്നെ സ്ത്രീകൾക്ക് പുരുഷന്മാരുടെ പകുതി വസ്ത്രം മാത്രം ധരിച്ചാൽ മതിയല്ലോ" എന്ന് മറുചോദ്യം ചോദിക്കുന്നു.[9]

ഈ പോരാട്ടങ്ങളുടെ തുടർച്ചയായി, ബാങ്കുവിളിക്കുവാനുള്ള ആഗ്രഹം അവൾ പ്രകടിപ്പിക്കുന്നു. കിത്താബിനെ പരാമർശിച്ചുകൊണ്ട് അവളുടെ പിതാവ് എല്ലാ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ശ്രമിക്കുന്നു. പൊതുവേദികളിൽ നൃത്തത്തിലും നാടകത്തിലും പങ്കെടുക്കുന്നത് തുടർന്നാൽ അവൾ സ്വർഗത്തിൽ എത്തുകയില്ലെന്ന് അച്ഛൻ മനസ്സിലാക്കിക്കാൻ ശ്രമിക്കുന്നു.[9]

"പാട്ടുപാടുകയും നൃത്തം ചെയ്യുകയും ചെയ്യുന്നതു നിമിത്തം സ്വർഗത്തിലേക്കുള്ള പ്രവേശനം നഷ്ടപ്പെടുമെങ്കിൽ, ആ സ്വർഗ്ഗം എനിക്ക് വേണ്ട" എന്ന് അവൾ തീർത്തു പറയുന്നു. മതവിലക്കുകളെ ധിക്കരിക്കുകയാണെങ്കിൽ അവളെ കൊല്ലാൻ തനിക്കു മടിയില്ലെന്ന് അച്ഛനും പറയുന്നു. അദ്ദേഹം ഒരു മുഅദ്ദിൻ മാത്രമല്ല ഒരു പിതാവുകൂടിയാണെന്ന് അവളുടെ അമ്മ ഓർമ്മിപ്പിക്കുന്നു. നാടകത്തിൻറെ അവസാനം പിതാവ് മകളെ ബാങ്കുവിളിക്കാൻ അനുവദിക്കുന്നു.[9]

പരമ്പരാഗത മുസ്ലീം കുടുംബത്തിലെ വിവിധ വിഷയങ്ങളിൽ സ്ത്രീകൾക്കെതിരായ സാമൂഹിക വിവേചനങ്ങൾ കിതാബിലൂടെ അവതരിപ്പിക്കുന്നു. ഭക്ഷണം, വിദ്യാഭ്യാസം, ബഹുഭാര്യത്വം എന്നിവയിൽ ഏർപ്പെടുന്ന പെൺകുട്ടികൾക്കെതിരായ വിവേചനം പോലുള്ള വിഷയങ്ങൾ എന്നിവ ഇതിൽ ചർച്ച ചെയ്യുന്നു.[10]

കോഴിക്കോട്ജില്ലയിലെ മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ വടകരയിൽ ജില്ലാ തലത്തിൽ ഇന്റർസ്കൂൾ മത്സരത്തിൽ അവതരിപ്പിച്ച ഈ നാടകം മികച്ച നാടകത്തിനും മികച്ച നടിക്കുള്ള ജില്ലാ തല പുരസ്കാരങ്ങൾ കരസ്ഥമാക്കി. ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം ലഭിക്കുന്നവർക്ക് മാത്രമേ സംസ്ഥാന തല ഇൻറർസ്കൂൾ മത്സരമായ സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കാൻ കഴിയുകയുള്ളൂ. ഇസ്‌ലാമിന്റെ പശ്ചാത്തലത്തിൽ ലിംഗനീതി കൈകാര്യം ചെയ്യുന്ന നാടകത്ത യാഥാസ്ഥിതിക മത വിശ്വാസികളും വിവിധ സംഘടനകളും എതിർക്കുകയും, തുടർന്ന് വിശ്വാസപ്രശ്നങ്ങൾ ഉന്നയിച്ച് മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ മാനേജ്മെൻ്റ് നാടകം പിൻവലിച്ച് കലോത്സവത്തിൽ നിന്ന് പിന്മാറുകയും ചെയ്തു.[1][3] തുടർന്ന് ലിംഗ സമത്വത്തെയും മതപരമായ അസഹിഷ്ണുതകളെയും കുറിച്ച് ചർച്ചകൾ പുരോഗമിക്കുകയുണ്ടായി. നാടകവേദി മാറ്റി പ്രത്യേകമായി സജ്ജീകരിക്കുകയും, പിന്നീടു നിശ്ചയിച്ച തീയതിയിൽ നാടകം അവതരിപ്പിക്കുകയും ചെയ്തു.[11]

തുടർന്ന്, നാടകം ഇസ്ലാമിക വിരുദ്ധമാണെന്ന് ആരോപിച്ച് അതിജീവന കലാസംഘം, മതസ്വാതന്ത്ര്യം തേടുന്ന ഒരു സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കുന്ന കിത്താബിലെ കൂറ എന്ന ഒരു മറുപടി നാടകവും അവതരിപ്പിച്ചു.[12] മറുപടി നാടകത്തെ അനുകൂലിക്കുന്നിലെങ്കിലും മുസ്ലീം സമുദായത്തിൽ അടുത്തിടെയുണ്ടായ നിരവധി മാറ്റങ്ങളെ പരിഗണിക്കാത്തതിന്, നാടകപ്രവർത്തകൻ അബ്ബാസ് കളത്തോട് മംഗലശ്ശേരിയുടെ കിതാബിനെ വിമർശിച്ചു. മുക്രിയെ സമൂഹത്തിൽ വില്ലനായി ചിത്രീകരിക്കുന്നത് ഒരു ന്യൂനതയാണ്" എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിമർശനത്തിന് മറുപടിയായി മംഗലശ്ശേരി ഇങ്ങനെ പറഞ്ഞു, "മുസ്‌ലിം സമൂഹം സാമൂഹ്യജീവിതത്തിൽ സ്ഥിരമായ പുരോഗതി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് പറയുന്നത് ശരിയല്ല. മറ്റ് സമുദായങ്ങളിലെന്നപോലെ മുസ്‌ലിംകൾക്കിടയിലും മാറ്റങ്ങൾ ഉണ്ടാകാം. എന്നാൽ പിന്തിരിപ്പൻ ശക്തികളും ആധിപത്യം സ്ഥാപിച്ചിട്ടുണ്ട്. കേരളത്തിലെ നിസ്സാര ന്യൂനപക്ഷത്തിന്റെ വസ്ത്രധാരണം ആയിരുന്ന പർദ്ദ ഇപ്പോൾ മുസ്‌ലിം സ്ത്രീകളുടെ സ്വത്വമായി മാറിയിരിക്കുന്നു. മുക്രി പള്ളിയിലെ ഒരു ജോലിക്കാരൻ മാത്രമാണെന്ന് എനിക്കറിയാം, പക്ഷേ അദ്ദേഹം പുരോഹിതന്മാരെ പ്രതിനിധീകരിക്കുന്നു, മുസ്‌ലിംകൾക്കിടയിൽ അവരുടെ സ്വാധീനം കൂടുതൽ ശക്തമായിരിക്കുന്നു. നാടകം അവസാനിക്കുന്നത് സമുദായത്തിന് പുതിയ വഴിതുറന്നുകൊണ്ടാണ്".[13] "ഇവിടെ പശ്ചാത്തലം ഒരു മുസ്‌ലിം കുടുംബത്തിന്റെ പശ്ചാത്തലമാണ്, അതിനാൽ ഇത് മുസ്‌ലിം ജീവിതത്തെ പറയുന്നു. അല്ലാതെ ഏതെങ്കിലും പ്രത്യേക മതത്തെ അവഹേളിക്കാൻ ശ്രമിക്കുന്നില്ല" മംഗലശ്ശേരി കൂട്ടിച്ചേർത്തു.[3]

സംസ്ഥാന കലോത്സവത്തിൽ കിതാബ് ഒഴിവാക്കുന്നതിനെതിരെ കെ. സച്ചിദാനന്ദൻ, എസ്. ഹരീഷ് തുടങ്ങി നിരവധി സാമൂഹ്യപ്രവർത്തകരും എഴുത്തുകാരും എതിർപ്പ് പ്രകടിപ്പിച്ചു. സംയുക്ത പ്രസ്താവനയിൽ അവർ നവോത്ഥാന മൂല്യങ്ങളിലും അഭിപ്രായ സ്വാതന്ത്ര്യത്തിലും മതസംഘടനകളുടെ ഇടപെടലിനെ അപലപിച്ചു.[5][7] നാടകം പിൻ‌വലിക്കുന്നത് നവോത്ഥാന മൂല്യങ്ങൾക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനും ഭീഷണിയാണെന്ന് പറഞ്ഞ് ഛായാഗ്രാഹകൻ പ്രതാപ് ജോസഫ് ഒരു സോഷ്യൽ മീഡിയ കാമ്പെയ്ൻ നടത്തി.

മതനേതാക്കളുടെ കൽപ്പനകൾക്ക് കീഴടങ്ങി നാടകം പിൻവലിച്ച് സ്കൂൾ കൈകഴുകിയെന്നും നാടകത്തിന്റെ രചയിതാവായ റഫീക്ക് മംഗലശ്ശേരിയെ ഒറ്റപ്പെടുത്തിയെന്നും നാടകകൃത്ത് എ. ശാന്തകുമാർ ഫേസ് ബുക്കിൽ എഴുതി. “നവോത്ഥാന മൂല്യങ്ങളെക്കുറിച്ച്” സംസാരിക്കുന്നവർ “ന്യൂനപക്ഷ മതമൗലികവാദ”ത്തിന്റെ പേരിൽ മംഗലശേരിയെ ഒറ്റപ്പെടുത്തുന്നതിനെക്കുറിച്ച് മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്ന് കുമാർ ചോദിച്ചു.[5]

ഇതും കാണുക

തിരുത്തുക
  1. 1.0 1.1 "In Kerala's Kozhikode, a play about a girl who dreams about giving azaan call has Muslim conservatives up in arms". Firstpost. Retrieved 16 January 2019.
  2. "Kozhikode School Withdraws Play Calling out Gender Disparity After Muslim Groups Protest". The Wire. Archived from the original on 2019-04-17. Retrieved 16 January 2019.
  3. 3.0 3.1 3.2 "Kozhikode: SDPI, MSF up in arms against Kithab". Deccan Chronicle. 25 November 2018. Retrieved 16 January 2019.
  4. "Play showing girl performing 'azaan' raises conservatives' ire". The Times of India. Retrieved 16 January 2019.
  5. 5.0 5.1 5.2 Reporter, Staff; Jayanth, A. s (5 December 2018). "Campaign for Kithaab takes off". The Hindu. ISSN 0971-751X. Retrieved 16 January 2019.
  6. "unni-r-short-story-vanku-to-be-adapted-on-screen". Retrieved 9 February 2019.
  7. 7.0 7.1 "Controversial play 'Kitab' dropped from Kerala school art festival". OnManorama. Retrieved 16 January 2019.
  8. "Unni R short story Vanku to be adapted on screen by V K Prakash daughter Kavya Prakash Shabna Mohammed: വാങ്ക് വിളിക്കാൻ ആഗ്രഹിച്ച റസിയയുടെ കഥ സിനിമയാകുന്നു: ഉണ്ണി ആറിന്റെ കഥയ്ക്ക് ദൃശ്യഭാഷ്യമൊരുക്കാൻ രണ്ടു പെൺകുട്ടികൾ". The Indian Express. Retrieved 17 January 2019.
  9. 9.0 9.1 9.2 "Following protests by Muslim groups Kozhikode school withdraws students play". thenewsminute.com. Retrieved 16 January 2019. {{cite web}}: Italic or bold markup not allowed in: |website= (help)
  10. "After dropped by school Kalolsavam, 'Kithaab' to be staged across Kerala". The New Indian Express. Retrieved 16 January 2019.
  11. "ക്ലബുകളും വായനശാലകളും സാംസ്കാരിക സംഘടനകളും ഏറ്റടുത്തു; ബാലസംഘവും ഡിവൈഎഫ്ഐയും നാടകം പ്..." marunadanmalayali.com. Retrieved 16 January 2019. {{cite web}}: Italic or bold markup not allowed in: |website= (help)
  12. "വിവാദം കത്തിക്കയറി; ഒടുവിൽ കിത്താബ് നാടകം പിൻവലിച്ചു". Retrieved 2021-02-11.
  13. "Purdah phobia". Times of India Blog. 1 December 2018. Retrieved 17 January 2019.
"https://ml.wikipedia.org/w/index.php?title=കിത്താബ്&oldid=4076880" എന്ന താളിൽനിന്ന് ശേഖരിച്ചത്