കിംഗ്ഫിഷർ എയർലൈൻസ്
മുംബൈ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ഒരു ഇന്ത്യൻ വിമാനകമ്പനി ആയിരുന്നു കിംഗ്ഫിഷർ ഐയർലൈൻസ്. 2011 ഡിസംബർ വരെ കിംഗ്ഫിഷർ എയർലൈൻസ് ഇന്ത്യയിലെ രണ്ടാമത്തെ വലിയ വിമാനസേവനകമ്പനിയായിരുന്നു. എന്നാൽ 2012-ൽ കമ്പനി വൻ സാമ്പത്തിക പ്രതിസന്ധി നേരിടുകയുണ്ടായി. ജീവനക്കർക്കു വേതനം കൊടുക്കാൻ കഴിയാതെയും കടബാദ്ധ്യത മൂലം സേവനം നിർത്തി വെയ്ചു. ശംബള കുടിശ്ശിക തീർക്കണം എന്നാവശ്യപ്പെട്ട് ജീവനക്കാർ സമരം ചെയ്തതു മൂലമാണ് അടച്ചുപ്പൂട്ടൽ നേരിട്ടത്.[4] വ്യോമയാന ഡയറക്‌ടറേറ്റ് ജനറൽ ലൈസൻസ് പുതുക്കുവാൻ 2012 ഡിസംബർ 31 വരെ സാവകാശം നൽകിയെങ്കിലും കിംഗ്ഫിഷറിനു പുനരരുദ്ധാരണ പദ്ധതി സമർപ്പിക്കുവാൻ സാധിച്ചില്ല. ആയതിനാൽ 2013 ജനുവരി ഒന്നിനു തന്നെ 2012 നവംബറിൽ താത്ക്കാലികമായി റദ്ദാക്കിയ ലൈസൻസ് പൂർണമായും റദ്ദാക്കി.[5]
| ||||
തുടക്കം | 2003 | |||
---|---|---|---|---|
തുടങ്ങിയത് | 9 May 2005 | |||
Ceased operations | October 2012 | |||
ഹബ് |
| |||
സെക്കൻഡറി ഹബ് | ||||
Focus cities | ||||
ഫ്രീക്വന്റ് ഫ്ലയർ പ്രോഗ്രാം | കിംഗ് ക്ലബ്ബ് | |||
വിമാനത്താവള ലോഞ്ച് | കിംഗ്ഫിഷർ ലോൻജ്ജ് | |||
ഉപകമ്പനികൾ | കിംഗ്ഫിഷർ എക്സ്പ്രസ്സ് | |||
Fleet size | 7 | |||
ലക്ഷ്യസ്ഥാനങ്ങൾ | 25[1] | |||
ആപ്തവാക്യം | Fly The Good Times | |||
മാതൃ സ്ഥാപനം | യു. ബി. ഗ്രൂപ്പ് | |||
ആസ്ഥാനം | ദ് ക്യൂബ്, മുംബൈ, മഹാരാഷ്ട്ര[2][3] | |||
പ്രധാന വ്യക്തികൾ |
| |||
വരുമാനം | ₹58.15 ബില്യൺ (US$910 million) (2012) | |||
അറ്റാദായം | ₹−23.28 ബില്യൺ (US$−360 million) (2012) | |||
തൊഴിലാളികൾ | 5,696 (2012) | |||
വെബ്‌സൈറ്റ് | flykingfisher.com |
ചരിത്രം
തിരുത്തുകബെംഗളൂരു ആസ്ഥാനമയി പ്രവർത്തിക്കുന്ന യുണൈറ്റഡ് ബ്രൂവറീസിന്റെ ഉടമസ്ഥതയിൽ 2003-ൽ വിമാന സർവീസ് കമ്പനി തുടങ്ങി. 2005 മേയ് ഒൻപതു മുതൽ കിംഗ്ഫിഷർ ഐയർലൈൻസ് അവരുടെ ആഭ്യന്തര വിമാന സേവനം ആരംഭിച്ചു. 2008 സെപ്റ്റംബർ മൂന്നു മുതൽ അന്താരാഷ്ട്ര സർവീസിനു തുടങ്ങി. ആരംഭം മുതലെ നഷ്ടത്തിൽ പ്രവർത്തിച്ചിരുന്ന കമ്പനി എയർ ഡെക്കാൻ പൂർണ്ണമയും ഏറ്റടുത്തതോടെ വീണ്ടും കടത്തിലായി.
വിമാനം
തിരുത്തുകവിമാനം | പ്രവർത്തനത്തിൽ | യാത്രക്കാർ | കുറിപ്പ് |
---|---|---|---|
എയർബസ് A319-133 | 1 | വി. ഐ. പി. | വി. ഐ. പി. യു ബി ഗ്രൂപ്പ് |
എയർബസ് A320-232 | 2 | 134 | |
ATR 72-500 | 3 | 66 | |
ബോയിങ് 727-044 | 1 | വി. ഐ. പി | വി. ഐ. പി യു. ബി. ഗ്രൂപ്പ് |
ആകെ | 7 |
അവലംബം
തിരുത്തുക- ↑ http://en.wikipedia.org/wiki/Kingfisher_Airlines_destinations
- ↑ "Airline Membership". IATA. Archived from the original on 2015-07-11. Retrieved 2013-02-07.
- ↑ "KFA Office". KFA. Archived from the original on 2013-03-12. Retrieved 2013-02-07.
- ↑ കിംഗ്‌ഫിഷർ എയർലൈൻസ് ലൈസൻസ് പുതുക്കാനൊരുങ്ങുന്നു
- ↑ ഓൺലൈൻ, ഇന്തിയാവിഷൻ (2013 ജനുവരി 01). "കിംഗ്ഫിഷർ എയർലൈൻസ് ലൈസൻസ് റദ്ദാക്കി". ഇന്തിയാവിഷൻ. Archived from the original on 2013-01-29. Retrieved 2013 ജൂൺ 20.
{{cite news}}
: Check date values in:|accessdate=
and|date=
(help)