കാർത്തിക്ക് നരേൻ
തമിഴ് ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തും നിർമ്മാതാവുമാണ് കാർതിക്ക് നരേൻ. തമിഴ്ചലച്ചിത്രരംഗത്തെ ഏറ്റവും പ്രായ കുറഞ്ഞസംവിധായകരിൽ ഒരാളാണ് കാർതിക്ക് നരേൻ. മെക്കാനിക്കൽ എഞ്ചിനീയറിംഗ് പഠിച്ചുകൊണ്ടിരിക്കെ സിനിമയോടുള്ള ഇഷ്ടം കൊണ്ട് ആ കോഴ്സ് ഉപേക്ഷിച്ച് സിനിമയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. മണി രത്നത്തിന്റെ കന്നത്തിൽ മുത്തമിട്ടാൽ, ക്രിസ്റ്റഫർ നോളന്റെ പ്രെസ്റ്റിജ് എന്നീ ചിത്രങ്ങളാണ് കാർത്തിക് നരേനെ സിനിമാലോകത്തിലേക്ക് ആകർഷിച്ചത്. ആദ്യ കാലത്ത് ഷോർട്ട് ഫിലിമുകൾ എടുത്താണ് സംവിധാനമേഖലയിലേക്ക് കടന്നുവരുന്നത്.
കാർതിക്ക് നരേൻ | |
---|---|
ജനനം | കാർതിക്ക് നരേൻ 23 ജൂലൈ 1994 ഊട്ടി, തമിഴ്നാട്, ഇന്ത്യ |
തൊഴിൽ | ചലച്ചിത്ര സംവിധായകൻ നിർമ്മാതാവ് തിരക്കഥാകൃത്ത് നടൻ ഡബ്ബിങ് ആർട്ടിസ്റ്റ്. |
സജീവ കാലം | 2014–തുടരുന്നു |
ചലച്ചിത്ര ജീവിതം
തിരുത്തുകധീരജ് വൈദി എന്ന സംവിധായകന്റെ സഹായി ആയി പ്രവർത്തിച്ച് തുടങ്ങിയ കാർതിക്ക് 2016ൽ റഹ്മാനെ നായകനാക്കി പുറത്തിറക്കിയ തന്റെ ആദ്യ ചിത്രം ധ്രുവങ്ങൾ പതിനാറ് ഒരു വൻ വിജയമായിരുന്നു. ഈ ഒരു ചിത്രം കൊണ്ട് തന്റേതായ ഒരു സ്ഥാനം തമിഴ്സിനിമാലോകത്ത് ഉറപ്പിക്കാൻ സാധിച്ചിട്ടുണ്ട്. [1][2][3] അരവിന്ദ് സാമി, ഇന്ദ്രജിത്ത്, സുദീപ് കിശൻ, ശ്രിയ സരൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സംവിധാനം ചെയ്യുന്ന നരഗസൂരൻ എന്ന ചിത്രമാണ് കാർതിക്ക് നരേന്റെ രണ്ടാമാത്തെ ചിത്രം. ഗൗതം മേനോൻ[4] ആണ് ഈ ചിത്രം നിർമ്മിക്കുന്നത്.[5]
ചലച്ചിത്രങ്ങൾ
തിരുത്തുകവർഷം | ചിത്രം | ഭാഷ | അഭിനേതാക്കൾ |
---|---|---|---|
2016 | ധ്രുവങ്ങൾ പതിനാറ് | തമിഴ് | റഹ്മാൻ, പ്രകാശ് വിജയരാഘവൻ, അഞ്ജന ജയപ്രകാശ് |
2018 | നരകാസുരൻ | തമിഴ് | അരവിന്ദ് സാമി, ഇന്ദ്രജിത്ത്, സുദീപ് കിശൻ, ശ്രിയ സരൻ, ആത്മിക |
2019 | നാടക മേടൈ | Tamil |
പൈലറ്റ് സിനിമ പ്രധി
- ഹ്രസ്വചലച്ചിത്രങ്ങൾ
- പ്ര-ള-യം
- വിഴിയിൻ സുവടുകൾ
- നിറങ്ങൾ മൂന്റു
- ഊമൈ കുരൽ- ദി സർറിയാൽ സൈലൻസ്
അവലംബം
തിരുത്തുക- ↑ Vasudevan, K V (December 31, 2016). "Karthick Naren on 'Dhuruvangal Pathinaaru". The Hindu.
- ↑ Suganth, M (January 7, 2017). "I had doubts if people would accept the film: Karthick Naren". Times of India.
- ↑ Rajendran, Karthika (March 24, 2016). "21-year-old directs Rahman". The Hindu.
- ↑ "'ആ ചിത്രം കാണാൻ അക്ഷമനായി കാത്തിരിക്കുന്നു' - ഗൗതം വാസുദേവ മേനോൻ". South Live. 14 November 2017. Archived from the original on 2017-11-17. Retrieved 19 November 2017.
- ↑ ., Srivatsan (24 May 2017). "Uriyadi's Vijay Kumar to D-16's Karthick Naren, 5 promising filmmakers of Tamil cinema". India Today. Retrieved 17 November 2017.
{{cite news}}
:|last1=
has numeric name (help)