കാൻഡിസ് ബൗച്ചർ
ഒരു ദക്ഷിണാഫ്രിക്കൻ മോഡലും നടിയുമാണ് കാൻഡിസ് ബൗച്ചർ (ജനനം: 17 ഒക്ടോബർ 1983). 2010-ൽ, പ്ലേബോയ്, സ്പോർട്സ് ഇല്ലസ്ട്രേറ്റഡ് എന്നീ പ്രസിദ്ധ മാസികകളുടെ പുറംചട്ടകളിൽ ബൗച്ചറുടെ ചിത്രം അച്ചടിച്ചു വന്നിരുന്നു. 2011-ൽ ബോളിവുഡ് ചിത്രമായ ആസാൻ എന്ന സിനിമയിലും അവർ വേഷമിട്ടു.
കാൻഡിസ് ബൗച്ചർ | |
---|---|
ജനനം | |
ദേശീയത | ദക്ഷിണാഫ്രിക്കൻ |
മറ്റ് പേരുകൾ | Bouchie[2] Cands[2] |
പൗരത്വം | ദക്ഷിണാഫ്രിക്ക |
കുട്ടികൾ | 1 |
Modeling information | |
Height | 1.78 മീ (5 അടി 10 ഇഞ്ച്) |
Hair color | brown |
Eye color | blue |
Manager | മോഡൽസ് ഇന്റർനാഷണൽ[3] Ice Models[4] |
ആദ്യകാല ജീവിതവും മോഡലിംഗും
തിരുത്തുകദക്ഷിണാഫ്രിക്കയിലെ ഡർബനിലാണ് കാൻഡിസ് ബൗച്ചർ ജനിച്ചത്.[1] അവർക്ക് പതിനേഴുവയസ്സുള്ളപ്പോൾ, സുഹൃത്തുക്കളുടെ നിർബന്ധപ്രകാരം വിദ്യാലയത്തിലെ വാർഷിക മത്സരത്തിൽ ബൗച്ചർ പങ്കെടുത്തിരുന്നു.[5] മത്സരത്തിൽ അവർ വിജയിക്കുകയും ഒരു പ്രാദേശിക ഛായാഗ്രഹകൻ അവരുടെ ചിത്രങ്ങളെടുക്കുകയും അദ്ദേഹം ആ ഫോട്ടോകൾ ദക്ഷിണാഫ്രിക്കയിലെ ഒരു മോഡലിംഗ് ഏജൻസിയായ മോഡൽസ് ഇന്റർനാഷണലിലേക്ക് അയക്കുകയും ചെയ്തു.[2]
ഹൈസ്‌കൂളിൽ നിന്ന് ബിരുദം നേടിയ ശേഷം ബൗച്ചർ മോഡലിംഗ് പഠിക്കാൻ കേപ് ടൗണിലേക്ക് താമസം മാറി.[5] ബൗച്ചർ കോസ്മോപൊളിറ്റന്റെ കവർ മോഡലാകുകയും കൂടാതെ എഫ്എച്ച്എം, ജിക്യു, ഫില, സ്പീഡോ, സ്പോർട്സ് ഇല്ലസ്ട്രേറ്റഡ്, എല്ലെ എന്നിവയുടെ മാതൃകയാകുകയും ചെയ്തിരുന്നു.[1][5]
കരിയർ
തിരുത്തുക2009-ൽ ഗെസ്സിനായുള്ള പുതിയ മോഡലായി ബൗച്ചർ മാറി. 2010 ഏപ്രിലിൽ, ബൗച്ചറുടെ ചിത്രം അതിന്റെ കവറിൽ ഉണ്ടായിരുന്നു. ഒപ്പം പ്ലേബോയ് എന്ന മാസികയിലും കവർ ചിത്രം പ്രസിദ്ധീകരിച്ചിരുന്നു. കെനിയയിലാണ് ഫോട്ടോ ഷൂട്ട് നടന്നത്. "ആഫ്രിക്കയിൽ വസ്ത്രം ധരിക്കാത്തവർ" എന്നായിരുന്നു അതിന്റെ തലക്കെട്ട്. [1] മാസങ്ങൾക്ക് ശേഷം, ഒക്ടോബറിൽ സ്പോർട്സ് ഇല്ലസ്ട്രേറ്റഡ് മാസികയിലും അവരുടെ കവർ ചിത്രം പ്രസിദ്ധീകരിച്ചിരുന്നു.[6]2011-ൽ സച്ചിൻ ജെ ജോഷിക്കൊപ്പം ആസാൻ എന്ന സിനിമയിൽ അഭിനയിച്ചിരുന്നു.[7]
സ്വകാര്യ ജീവിതം
തിരുത്തുകബൗച്ചർ ന്യൂയോർക്ക് സിറ്റിയിലാണ് താമസിക്കുന്നത്.[8]
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 1.3 "Local model in Playboy". iAfrica. 5 September 2013. Archived from the original on 5 September 2013. Retrieved 13 January 2020.
- ↑ 2.0 2.1 2.2 "10 Things You Didn't Know About Candice Boucher". Youth Village. 22 September 2014. Archived from the original on 2020-10-08. Retrieved 13 January 2020.
- ↑ "Candice Boucher (Direct)". modelsinternational.co.za. Archived from the original on 2020-10-08. Retrieved 13 January 2020.
- ↑ "Johannesburg - Candice Boucher". Ice Model Management (in ഇംഗ്ലീഷ്). Archived from the original on 2020-10-11. Retrieved 13 January 2020.
- ↑ 5.0 5.1 5.2 Muhlenberg, Dylan (20 May 2011). "Candice Boucher chats about beauty | IOL". Independent Online (in ഇംഗ്ലീഷ്). Retrieved 13 January 2020.
- ↑ "Candice Boucher: Sports Illustrated's Swimwear cover". Biz Community (in ഇംഗ്ലീഷ്). Retrieved 13 January 2020.
- ↑ Khan, Rubina A. (17 May 2011). "She did it at Cannes, but can Candice Boucher sizzle up Bollywood- Entertainment News, Firstpost". Firstpost (in ഇംഗ്ലീഷ്). Retrieved 13 January 2020.
- ↑ Ndebele, Gabisile (24 March 2010). "SA model on Playboy cover". Times Live. Archived from the original on 28 March 2010. Retrieved 13 January 2020.