സിലിവംഗ് നദിക്ക് സമാന്തരമായി, ജക്കാർത്തയിലെ പഴയ പട്ടണത്തിന്റെ തെക്ക് ഭാഗത്തേക്ക് വടക്ക് ഭാഗത്തുള്ള സുന്ദ കേലപയെ ബന്ധിപ്പിക്കുന്ന ചാനലിനെയാണ് കാലി ബെസാർ (ഡി ഗ്രൂട്ട് റിവിയർ) എന്ന പേര് സൂചിപ്പിക്കുന്നത്. ഗ്രാൻഡ് റിവർ എന്നർത്ഥം വരുന്ന ഈ ചാനൽ ഇപ്പോൾ തംബോറ ഉപജില്ലയിലെ കാലി ക്രുകുട്ടിന്റെ (ക്രുകുട്ട് നദി) ഭാഗമാണ്.[1]

കാലി ബെസാർ, ജക്കാർത്ത
Oil painting depicting the Castle of Batavia seen from Kali Besar West with the foreground fish market
Oil painting depicting the Castle of Batavia seen from Kali Besar West with the foreground fish market
Location of കാലി ബെസാർ, ജക്കാർത്ത
Coordinates: 6°07′52.9″S 106°48′38.1″E / 6.131361°S 106.810583°E / -6.131361; 106.810583
Kali Besar is located in Jakarta
Kali Besar
Kali Besar
Location of Kali Besar area in Jakarta
Country ഇന്തോനേഷ്യ
ProvinceDKI ജക്കാർത്ത
Cityവടക്കൻ ജക്കാർത്ത
DistrictTambora

1631-1632-ൽ ജാക്കുസ് സ്പെക്സിന്റെ ഉത്തരവിൽ കാലി ബെസാറിൻറെ വളവ് ഒരിക്കൽ നേരെയാക്കി. പതിനേഴാം നൂറ്റാണ്ടിൽ ബറ്റേവിയയുടെ ആദ്യ ദിവസങ്ങളിൽ, കപ്പലുകൾ സാധാരണയായി കാലി ബെസാറിലെ കനാലിലൂടെ സഞ്ചരിച്ചിരുന്നു. ചരക്കിറക്കുന്നതും കപ്പൽ അറ്റകുറ്റപ്പണികൾ ചെയ്യുന്നതും ലോംഗ് കസ്റ്റീലിനു മുന്നിലുള്ള ഡോക്ക്യാർഡിലായിരുന്നു. നദീമുഖത്തുള്ള മണൽ നിക്ഷേപവും വലിപ്പവും അവയ്ക്ക് അധികദൂരം ചാനലിലൂടെ സഞ്ചരിക്കാൻ കഴിഞ്ഞില്ല. ബോട്ടുകൾ പിന്നീട് കുതിരകളും അടിമകളും വലിച്ചു. വലിയ കപ്പലുകളിലെ യാത്രക്കാരും ചരക്കുകളും ചെറിയ ബോട്ടുകളിലേക്കോ പത്തേമാരികളിലേക്കോ ഇറങ്ങിക്കയറിയിരുന്നു.[2]

 
Aerial picture of Kali Besar in 20th century

ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കാലഘട്ടത്തിൽ കാലി ബെസാറിൽ വെയർഹൗസുകൾ, സ്വകാര്യ വാസസ്ഥലങ്ങൾ, പള്ളികൾ, വിപണികൾ എന്നിവ പോലുള്ള പലതരം കെട്ടിടങ്ങൾ നിർമ്മിക്കപ്പെട്ടിരുന്നു. കാലി ബെസാറിലെ നിലവിലുള്ള ചില വിപണികളിൽ പച്ചക്കറി മാർക്കറ്റ്, വാഴപ്പഴം, ചിക്കൻ മാർക്കറ്റ്, റൈസ് മാർക്കറ്റ് എന്നിവയും ഉൾപ്പെടുന്നു. കാലി ബെസാർ ബാരട്ട് സ്ട്രീറ്റിലും കാലി ബെസാർ തിമൂർ സ്ട്രീറ്റിലും സ്ഥിതിചെയ്യുന്ന നിരവധി കെട്ടിടങ്ങൾ യൂറോപ്യൻ വാസ്തുവിദ്യയിലുള്ളതാണ്. ഇത് പഴയ കെട്ടിടങ്ങൾ, ഓഫീസുകൾ, വെയർഹൗസുകൾ എന്നിവ ഉൾപ്പെടെയാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത്. "പഴയ പട്ടണത്തിന്റെ" അന്തരീക്ഷം ആസ്വദിക്കാൻ ആഗ്രഹിക്കുന്ന വിനോദ സഞ്ചാരികൾക്ക് ഈ കെട്ടിടങ്ങളുടെ നിലനിൽപ്പ് ചരിത്രപരമായ ഒരു ടൂറിസം ആകർഷണമായി മാറുന്നു.[2][3]

 
Kali Besar picture taken in 1953
 
Kali Besar in Old Town Jakarta

കാലി ബെസാർ ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സമ്പദ് വ്യവസ്ഥയുടെ അടിത്തറയും ഒപ്പം ഒരു വ്യാപാരകേന്ദ്രവും ആയിരുന്നു. കപ്പലുകളുടെ നിർമ്മാണത്തിനും അവയുടെ അറ്റകുറ്റപ്പണികൾക്കും, ജോലി ചെയ്യാനുള്ള തൊഴിലാളികൾക്കോ അടിമകൾക്കോ വേണ്ടിയുള്ള കെട്ടിടങ്ങളും അവിടെ ഉണ്ടായിരുന്നു. പതിനെട്ടാം നൂറ്റാണ്ടിന്റെ പ്രാരംഭത്തിൽ കാലി ബെസാർ ഒരു എലൈറ്റ് റെസിഡൻഷ്യൽ ഏരിയയായി കണ്ടു. പിന്നീട് അന്താരാഷ്ട്ര വ്യാപാരത്തിനുള്ള ഓഫീസുകളുടെ കേന്ദ്ര പ്രദേശമായി ഇത് മാറി. ഇതിൻറെ ഒരു ഉദാഹരണം റെഡ് സ്റ്റോർ കെട്ടിടമാണ്. ചൈനീസ് കുടിയേറ്റക്കാരുടെ പല വീടുകളും ഒരുകാലത്ത് പ്രദേശത്തിന് ചുറ്റും നിർമ്മിച്ചതാണെങ്കിലും അവയിൽ പലതും പിന്നീട് 1740 ലെ ബറ്റാവിയ വംശഹത്യയിൽ കത്തി നശിച്ചു.

1632 ൽ സിലിവാംഗിന്റെ വളവ് നേരെയാക്കിയ ശേഷം കടലിൽ നിന്ന് ചെറിയ കപ്പലുകൾക്ക് ഇടയ്ക്കരയിൽ നിന്ന് തുറമുഖത്തേക്ക് സാധനങ്ങൾ കൊണ്ടുവരാൻ കഴിയുന്ന വിധത്തിൽ കാലി ബെസാർ നിരവധി തവണ അതിന്റെ പ്രവർത്തനം മാറ്റി. 1870 മുതൽ, വാണിജ്യ കമ്പനികൽ കാലി ബെസാറിൽ പ്രത്യക്ഷപ്പെടുകയും 1960 കളിൽ ഇത് അന്താരാഷ്ട്ര വാണിജ്യത്തിന്റെ അടിസ്ഥാന പ്രദേശങ്ങളാകുകയും ചെയ്തു.[2]

കാലി ബേസാർ വാണിജ്യ കേന്ദ്രമായതിന്റെ വളർച്ച പള്ളിയുടെയും വിപണിയുടെയും സാന്നിധ്യത്തിൽ ഇല്ലാതായി. 1885-ൽ കാലി ബെസാറിൽ നിന്ന് 10 കിലോമീറ്റർ (6.2 മൈൽ) അകലെയുള്ള തൻജംഗ് പ്രിയോക്ക് തുറമുഖത്തിന്റെ നിർമ്മാണം പൂർത്തിയായതോടെ ഒരു വ്യാപാര കേന്ദ്രമെന്ന നിലയിൽ അതിന്റെ സ്ഥാനം ഏതാണ്ട് സ്ഥാനഭ്രംശം സംഭവിച്ചു. മലേറിയ പൊട്ടിപ്പുറപ്പെടുന്നത് ഈ പ്രദേശത്തെ പുതിയ ബിസിനസ്സുകൾക്ക് അനുയോജ്യമല്ലാതാക്കി. 1900 മുതൽ, നിരവധി തൊഴിലുടമകൾ നൂർഡ്‌വിജ്ക് സ്ട്രാറ്റിലേക്കും റിജ്‌സ്വിക്ക് സ്‌ട്രാറ്റിലേക്കും ഓൾഡ് ടൗണിന്റെ തെക്ക് ഭാഗത്തേക്ക് മാറിത്താമസിച്ചു.[2]

  1. Shahab, Alwi. "Kali Besar atau de Groote Rivier 1900". Retrieved February 2, 2016.
  2. 2.0 2.1 2.2 2.3 "Kali Besar". Archived from the original on 2017-11-21. Retrieved February 2, 2016.
  3. Iguchi, Masatoshi (2015). Java Essay: The History and Culture of a Southern Country. Troubador Publishing Ltd. p. 342. ISBN 978-1-784621513.
"https://ml.wikipedia.org/w/index.php?title=കാലി_ബെസാർ&oldid=3976740" എന്ന താളിൽനിന്ന് ശേഖരിച്ചത്