സുന്ദ കേലപ
സിലിവംഗ് നദിയുടെ അഴിമുഖത്ത് സ്ഥിതി ചെയ്യുന്ന ജക്കാർത്തയിലെ പഴയ തുറമുഖമാണ് സുന്ദ കേലപ (സുന്ദനീസ്: ᮞᮥᮔ᮪ᮓᮃ ᮊᮃᮜᮃᮕᮃ, Sunda Kalapa). "സുന്ദ കലപ" (സുന്ദനീസ്: "സുന്ദയുടെ തെങ്ങ്") ആണ് ഇതിൻറെ ആദ്യത്തെ പേര്, ഇത് സുന്ദ രാജ്യത്തിന്റെ പ്രധാന തുറമുഖമായിരുന്നു. ഇന്തോനേഷ്യയിലെ വടക്കൻ ജക്കാർത്തയിലെ പെഞ്ചരിംഗൻ ഉപജില്ലയിലാണ് തുറമുഖം സ്ഥിതി ചെയ്യുന്നത്. ഇന്ന്, പഴയ തുറമുഖത്ത്, ദ്വീപസമൂഹത്തിൽ അന്തർ-ദ്വീപ് ചരക്ക് സർവീസ് നടത്തുന്ന പരമ്പരാഗതമായ രണ്ട് പാമരം ഉള്ള തടികൊണ്ടുള്ള കപ്പലായ പിനിസിയെ മാത്രമേ ഉൾക്കൊള്ളുന്നുള്ളൂ. ഇത് ഇപ്പോൾ ഒരു ചെറിയ തുറമുഖം മാത്രമാണെങ്കിലും, ജക്കാർത്തയുടെ ഉത്ഭവം സുന്ദ കേലപയിൽ നിന്നാണ്. ഇത് നഗരത്തിന്റെ വികസനത്തിൽ ഒരു പ്രധാന പങ്ക് വഹിച്ചു. സർക്കാർ ഉടമസ്ഥതയിലുള്ള ഇന്തോനേഷ്യ പോർട്ട് കോർപ്പറേഷനാണ് ഇപ്പോൾ തുറമുഖം കൈകാര്യം ചെയ്യുന്നത്.
Port of Sunda Kelapa | |
---|---|
Location | |
രാജ്യം | Indonesia |
സ്ഥാനം | North Jakarta, Indonesia |
അക്ഷരേഖാംശങ്ങൾ | 6°07′39″S 106°48′33″E / 6.127439°S 106.809034°E |
Details | |
പ്രവർത്തിപ്പിക്കുന്നത് | Indonesia Port Corporations |
തുറമുഖം തരം | Natural seaport |
കര വിസ്തീർണ്ണം | 50.8 Ha |
Statistics | |
Vessel arrivals | Hourly |
Website | www |
ചരിത്രം
തിരുത്തുകഹിന്ദു-ബുദ്ധ കാലഘട്ടം
തിരുത്തുകഏകദേശം 1200-ൽ എഴുതിയ ചൈനീസ് സ്രോതസ്സായ ഷു ഫാൻ ഷിയിൽ ചൗ ജു-കുവ ഇന്തോനേഷ്യൻ ദ്വീപസമൂഹത്തിലെ ഏറ്റവും ശക്തവും സമ്പന്നവുമായ രണ്ട് രാജ്യങ്ങളെ ശ്രീവിജയയും, ജാവയും (കെദിരി) ആണെന്ന് കണ്ടെത്തി. ഈ ഉറവിടം അനുസരിച്ച്, പതിമൂന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, ശ്രീവിജയ സ്ഥിരമായി സുമാത്ര, മലായ് ഉപദ്വീപ്, പടിഞ്ഞാറൻ ജാവ (സുന്ദ) എന്നിവ ഭരിച്ചു. സ്രോതസ്സ് തുറമുഖത്തെ തന്ത്രപരവും അഭിവൃദ്ധി പ്രാപിക്കുന്നതുമാണെന്ന് കാണിക്കുന്നു. ഗുണനിലവാരത്തിൽ സുന്ദയിൽ നിന്നുള്ള കുരുമുളക് മികച്ചതാണ്. കൃഷി ജോലി ചെയ്തിരുന്ന ആളുകൾ അവരുടെ വീടുകൾ മര തൂണുകളിൽ (റുമാ പംഗുങ്) പണിതു. എങ്കിലും കൊള്ളക്കാരും കള്ളന്മാരും രാജ്യത്തെ ബാധിച്ചു.[1]എന്നിരുന്നാലും, ഏത് തുറമുഖത്തെയാണ് ചൗ ജു-കുവ പരാമർശിച്ചതെന്ന് അനിശ്ചിതത്വത്തിലായിരുന്നു. അത് ഒരുപക്ഷേ ബാന്റൻ തുറമുഖത്തെയാണ് പരാമർശിച്ചിരിക്കുന്നത്. അല്ലാതെ കാലാപയെയല്ല.
13 മുതൽ 16 വരെ നൂറ്റാണ്ടുകളിൽ സുന്ദ രാജ്യത്തിന്റെ പ്രധാന തുറമുഖമായിരുന്നു സുന്ദ കേലപ. ഈ തുറമുഖം തലസ്ഥാനമായ പകുവാൻ പജാജരനെ സേവിച്ചു. ഏകദേശം 60 കിലോമീറ്റർ തെക്ക്, സിലിവുങ് നദിയുടെ ഉൾപ്രദേശത്ത് സ്ഥിതിചെയ്യുന്നു. ഇത് ഇപ്പോൾ ആധുനിക ബോഗോറിന്റെ സ്ഥലമാണ്. അന്താരാഷ്ട്ര സുഗന്ധവ്യഞ്ജന വ്യാപാരത്തിൽ തുറമുഖം അഭിവൃദ്ധിപ്പെട്ടു. പ്രത്യേകിച്ച് സുന്ദ രാജ്യത്തിന്റെ പ്രധാന സുഗന്ധവ്യഞ്ജന ഉൽപന്നമായ കുരുമുളക്. ബന്ദ അക്കെ, മകസ്സാർ എന്നിവയ്‌ക്കൊപ്പം യൂറോപ്പുമായി ബന്ധം പുലർത്തിയിരുന്ന ചുരുക്കം ചില ഇന്തോനേഷ്യൻ തുറമുഖങ്ങളിൽ ഒന്നായിരുന്നു സുന്ദ കെലപ.
പോർച്ചുഗീസുകാർ
തിരുത്തുക1511-ഓടെ പോർച്ചുഗീസുകാർ മലാക്ക കീഴടക്കുകയും തെക്കുകിഴക്കൻ ഏഷ്യയിലെ ആദ്യകാല യൂറോപ്യൻ കോളനി സ്ഥാപിക്കുകയും ചെയ്തു. 1512-1515-ൽ എഴുതിയ സുമ ഓറിയന്റൽ പറയുന്നതനുസരിച്ച്, പോർച്ചുഗീസ് പര്യവേക്ഷകനായ ടോം പിയേഴ്സ്, സുന്ദ കലാപ തുറമുഖത്തോട് യോജിക്കുന്ന കാലാപ തുറമുഖത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്തു.
"The port of Calapa is a magnificent port. It is the most important and best of all. This is where the trade is greatest and whither they all sail from Sumatra, and Palembang, Laue, Tamjompura, Malacca, Macassar, Java and Madura and many other places. … This port is two days’ journey from the city of Dayo where the king is always in residence, so that this is the one to be considered the most important."
Suma Oriental.[2]
1522-ൽ പോർച്ചുഗീസുകാർ തുറമുഖത്തിന്റെ അധികാരിയായ ഹിന്ദു രാജ്യമായ സുന്ദയുമായി രാഷ്ട്രീയവും സാമ്പത്തികവുമായ കരാർ ഉറപ്പിച്ചു. ഡെമാക്കിലെ ഇസ്ലാമിക് ജവാൻ സുൽത്താനേറ്റിന്റെ ഭീഷണിക്കെതിരെ സൈനിക സഹായത്തിന് പകരമായി അക്കാലത്ത് സുന്ദയിലെ രാജാവായിരുന്ന പ്രബു സുരവിസ അവർക്ക് കുരുമുളക് വ്യാപാരത്തിലേക്ക് സൗജന്യ പ്രവേശനം അനുവദിച്ചു. പരമാധികാരിയുടെ സേവനത്തിലായിരുന്ന പോർച്ചുഗീസുകാർ സുന്ദ കേളപ്പയിൽ വീടുവച്ചു.
എന്നിരുന്നാലും, 1527-ൽ, ഡെമാകിന് വേണ്ടി ഫതഹില്ല, സുന്ദ കേളപ്പയിൽ പോർച്ചുഗീസുകാരെ ആക്രമിക്കുകയും 1527 ജൂൺ 22-ന് തുറമുഖം കീഴടക്കുന്നതിൽ വിജയിക്കുകയും ചെയ്തു. അതിനുശേഷം സുന്ദ കേളപ്പയെ ജയകർത്താ എന്ന് പുനർനാമകരണം ചെയ്തു.[3] പിന്നീട്, തുറമുഖം ബാന്റൻ സുൽത്താനേറ്റിന്റെ ഭാഗമായി.
അവലംബം
തിരുത്തുക- ↑ Drs. R. Soekmono (1973). Pengantar Sejarah Kebudayaan Indonesia 2, 2nd ed. Yogyakarta: Penerbit Kanisius. p. 60.
- ↑ Pires, Tomé (1990) [1512–1515]. The Suma Oriental of Tomé Pires: An Account of the East, from Red Sea to China. New Delhi: Asian Educational Services. p. 166. ISBN 81-206-0535-7. Retrieved 16 January 2013.
{{cite book}}
:|work=
ignored (help) - ↑ "History of Jakarta". BeritaJakarta. Archived from the original on 2011-08-20.
Works cited
തിരുത്തുക- Adolf Heuken SJ dan Grace Pamungkas, 2000, Galangan Kapal Batavia selama tiga ratus tahun. Jakarta:Cipta Loka Caraka/Sunda Kelapa Lestari (in Indonesian)
- Jan Gonda, 1951, Sanskrit in Indonesia. (in English)
- Merrillees, Scott (2001). Batavia in Nineteenth Century Photographs. Singapore: Editions Didier Millet. ISBN 9789813018778.
- Supratikno Rahardjo et al., 1996, Sunda Kelapa sebagai Bandar di Jalur Sutra. Laporan Penelitian. Jakarta: Departemen Pendidikan dan Kebudayaan RI (in Indonesian)
- Thomas B. Ataladjar dan Sudiyono, 1991, 'Sunda Kelapa' di Ensiklopedi Nasional Indonesia. Jakarta: Cipta Adi Pustaka (in Indonesian)
External links
തിരുത്തുക- Menyusuri Kota Tua Jakarta, Pikiran Rakyat Archived 2005-05-08 at the Wayback Machine. (in Indonesian)
- Pelabuhan Sunda Kelapa yang Terabaikan (in Indonesian)