കാലടി ഗോപി
ഒരു മലയാള സാഹിത്യകാരനും നാടകരചയിതാവും ചലച്ചിത്ര തിരക്കഥാകൃത്തുമാണ് കാലടി ഗോപി [1]
ജീവിത രേഖ
തിരുത്തുക1932 മേയ് 11ന് കാലടിക്കടുത്ത് വേങ്ങൂരിൽ ജനനം. കാലടി ശ്രീശങ്കര കോളജിൽ വിദ്യാഭ്യാസം. എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്ത് പുല്ലുവഴി ജയകേരളം ഹൈസ്കൂളിൽ അദ്ധ്യാപകനായിരുന്നു. പിന്നീട് മരണം വരെ പുല്ലുവഴിയിൽ താമസം. പെരുമ്പാവൂർ നാടകശാലയുടെ സ്ഥാപകൻ. കമ്മ്യൂണിസ്റ്റ് സഹയാത്രികൻ. 1998ൽ നിര്യാതനായി. ഭാര്യ: ലക്ഷ്മിക്കുട്ടിയമ്മ. മക്കൾ: കൃഷ്ണകുമാർ, ശ്രീകുമാർ.
കൃതികൾ
തിരുത്തുക- ഏഴുരാത്രികൾ
- തിളയ്ക്കുന്ന കടൽ
- കാറ്റും തിരകളും
- മാനിഷാദ
- കനൽ
- ജലരേഖ
പുരസ്കാരങ്ങൾ
തിരുത്തുകസമഗ്ര സംഭാവനകൾക്ക് കേരള സംഗീത നാടക അക്കാദമിയുടെ പുരസ്കാരം.