കേരളത്തിലെ നിത്യഹരിതവനങ്ങളിൽ കണ്ടുവരുന്ന, ശാഖോപശാഖകളായി വളരുന്ന നിത്യഹരിതവൃക്ഷമാണ് കാട്ടുകൊന്ന (ശാസ്ത്രീയനാമം: Archidendron bigeminum). കണ്ടാടി, പന്നിവാക, മുതുകൊളപ്പൻ , വരികീറീ, അട്ടപ്പരന്ത, മുത എന്നെല്ലാം അറിയപ്പെടുന്നു. 12 മീറ്ററോളം ഉയരം വയ്ക്കും.[1] കാട്ടുകൊന്നയുടെ ഫലം മഴക്കാലം കഴിയുമ്പോൾ മൂക്കും. മൂത്ത കായ്ക്ക് നീളമുണ്ടാവും. തടിയ്ക്ക് തവിട്ടുനിറം, ഈടും ബലവും കുറവ്. ഇലയും തോലും ആയുർവേദത്തിൽ ഉപയോഗിക്കുന്നുണ്ട്. ധാരാളം സ്വാഭാവികപുനരുദ്ഭവം നടക്കുന്നുണ്ട്. 1000-1200 മീറ്റർ ഉയരമുള്ളയിടങ്ങളിൽ കണ്ടുവരുന്നു. ഹിമാലയം, ഇന്ത്യ, ശ്രീലങ്ക, മലേഷ്യ എന്നിവിടങ്ങളിൽ കണ്ടുവരുന്നു. [2] കുഷ്ഠത്തിനെതിരെയും മുടിവളരാനും ഇതിന്റെ ഇലകൾ ഉപയോഗിക്കുന്നു. വിത്തുകൾ പ്രമേഹത്തിനും മരുന്നാണ്.[3]

കാട്ടുകൊന്ന
കാട്ടുകൊന്നയുടെ കായ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Genus:
Species:
A. bigeminum
Binomial name
Archidendron bigeminum
(Ridl.) I.C.Nielsen
Synonyms
  • Abarema abeywickramae Kosterm.
  • Abarema bigemina (L.) Kosterm.
  • Abarema monadelpha (Roxb.) Kosterm.
  • Abarema monadelpha var. gracile (Bedd.) Kosterm.
  • Archidendron monadelphum (Roxb.) I.C.Nielsen
  • Archidendron monadelphum var. gracile (Bedd.) Sanjappa
  • Inga bigemina (L.) Willd.
  • Mimosa bigemina L.
  • Mimosa monadelpha Roxb.
  • Pithecellobium bigeminum (L.) Mart.
  • Pithecellobium bigemium (L.) Mart. [Spelling variant]
  • Pithecellobium gracile Bedd.
  • Pithecellobium nicobaricum Prain
കാട്ടുകൊന്നയുടെ വിത്ത്
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-25. Retrieved 2012-11-07.
  2. http://www.efloras.org/florataxon.aspx?flora_id=110&taxon_id=242424413
  3. http://pilikula.com/index.php?slno=50&pg=49[പ്രവർത്തിക്കാത്ത കണ്ണി]

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=കാട്ടുകൊന്ന&oldid=3928873" എന്ന താളിൽനിന്ന് ശേഖരിച്ചത്