മൈനയോളം വലിപ്പമുള്ള കാക്കമരംകൊത്തിയുടെ[2] [3][4][5] (ഇംഗ്ലീഷ്:Great black Woodpecker or White-bellied Woodpecker) വാലിനു മീതെയും വയറ്റത്തുമുള്ള വെള്ളപ്പാടുകളുളൊഴിച്ചാൽ ദേഹമാസകലം കറുത്ത നിറമാണ്. പൂവന്റെ നെട്ടി തൊട്ട് പിൻ‌കഴുത്തുൾപ്പെടെ നല്ല ചുവപ്പുനിറമായിരിക്കും. കൊക്കിനു താഴെ താടിക്കു മുകളിലായി ഒരു ചുവന്ന വരയും കാണാം. പിടയ്ക്ക് പിടലിയിൽ മാത്രമേ ചുവപ്പു നിറം കാണുകയുള്ളൂ.കാക്കയെ പോലെ പറക്കുന്നത് കൊണ്ടാണ് ഇവയ്ക്ക് കാക്ക മരംകൊത്തി എന്ന പേര് കിട്ടിയത്. ജോഡികളായിട്ടാണ് ഇരതേടാനിറങ്ങുന്നത്. മനുഷ്യരിൽ നിന്നും മറ്റ് ജീവികളിൽ നിന്നും ഒതുങ്ങിക്കഴിയാൻ കാക്ക മരംകൊത്തിയ്ക്ക് പ്രത്യേക സാമർഥ്യമുണ്ട്. കാട്ടുനിവാസിയായ ഈ മരംകൊത്തിയെ തിരിച്ചറിയുക അവയുടെ കീ..കീ..കീ എന്ന ഉച്ചത്തിലുള്ള ശബ്ദം കേട്ടാണ്.

കാക്ക മരംകൊത്തി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
D. javensis
Binomial name
Dryocopus javensis
(Horsfield, 1821)
Subspecies

14, see text

Synonyms

Thriponax javensis
Macropicus javensis

Cotigao NP, Goa, India Nov 1997
  1. "Dryocopus javensis". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. 2008. Retrieved 2 Oct 2009. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Invalid |ref=harv (help); Unknown parameter |authors= ignored (help)
  2. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
  3. "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
  4. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. pp. 499–500. ISBN 978-81-7690-251-9. {{cite book}}: |access-date= requires |url= (help)
  5. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. {{cite book}}: |access-date= requires |url= (help); no-break space character in |title= at position 52 (help)
"https://ml.wikipedia.org/w/index.php?title=കാക്ക_മരംകൊത്തി&oldid=2608638" എന്ന താളിൽനിന്ന് ശേഖരിച്ചത്