ജ്യോതിഃശാസ്ത്രം

Crab Nebula.jpg

ഖഗോള വസ്തുക്കളായ ഗ്രഹങ്ങൾ, ധൂമകേതുക്കൾ, നക്ഷത്രങ്ങൾ, താരാപഥങ്ങൾ തുടങ്ങിയവയേയും ഭൂമിയുടെ അന്തരീക്ഷത്തിന് പുറത്ത് നടക്കുന്ന പ്രതിഭാസങ്ങളേയും കുറിച്ചു പഠിക്കുന്ന ശാസ്ത്രശാഖയാണ് ജ്യോതിഃശാസ്ത്രം. ഏറ്റവും പ്രാചീനമായ ശാസ്ത്രശാഖകളിൽ ഒന്നാണിത്. ദൂരദർശിനിയുടെ കണ്ടുപിടുത്തത്തോടെയാണ്‌ ജ്യോതിഃശാസ്ത്രം ഒരു ആധുനികശാസ്ത്രശാഖയായി വികസിച്ചത്. ഇരുപതാം നൂറ്റാണ്ടിൽ ജ്യോതിശാസ്ത്രം നിരീക്ഷണ ജ്യോതിഃശാസ്ത്രം, സൈദ്ധാന്തിക ജ്യോതിർഭൗതികം എന്നിങ്ങനെ രണ്ടായി വിഭജിക്കപ്പെട്ടു. ഭൗതികശാസ്ത്രത്തിലെ പല അടിസ്ഥാന സിദ്ധാന്തങ്ങളേയും പരീക്ഷിക്കാൻ നിരീക്ഷണ ജ്യോതിഃശാസ്ത്രം സഹായിക്കുന്നു.


തിരഞ്ഞെടുത്ത ലേഖനം

വിശ്വകദ്രു

Canes Venatici.gif

ഉത്തരാർദ്ധഖഗോളത്തിലെ ഒരു നക്ഷത്രരാശിയാണ്‌ വിശ്വകദ്രു (Canes Venatici). 17-ാം നൂറ്റാണ്ടിൽ ജൊഹാന്നസ് ഹെവേലിയസ് ആണ് ഈ രാശി രൂപപ്പെടുത്തിയത്.കാനിസ് വെനാറ്റിസി എന്ന പേരിന്റെ അർത്ഥം വേട്ടനായകൾ എന്നാണ്. ബൂഒട്ടിസ് എന്ന കർഷകന്റെ നായകളായണ് ഇവയെ ചിത്രീകരിച്ചിരിക്കുന്നത്. ദൃശ്യകാന്തിമാനം 2.9 ആയ കോർ കരോലി എന്ന നക്ഷത്രമാണ് ഇതിലെ ഏറ്റവും തിളക്കം കൂടിയ നക്ഷത്രം. കൂടുതൽ ചുവന്ന നക്ഷത്രങ്ങളിൽ ഒന്നായ ലാ സൂപ്പർബാ വിശ്വകദ്രു രാശിലാണുള്ളത്. പ്രശസ്തമായ വേൾപൂൾ ഗാലക്സി ഈ രാശിയിലാണുള്ളത്.

മുഴുവൻ കാണുക

നിങ്ങൾക്കറിയാമോ?

...സൂര്യനെ ചുറ്റുന്ന ഗ്രഹങ്ങളുടെയോ ജ്യോതിർഗോളങ്ങളുടെയോ ഭ്രമണപഥത്തിൽ, അവ സൂര്യനോട് ഏറ്റവും അകലെ സ്ഥിതിചെയ്യുന്ന സ്ഥാനത്തിനെയാണ് അപസൌരം എന്നു പറയുന്നത്.

...ജ്യോതിഃശാസ്ത്രനിരീക്ഷണങ്ങളിലും ഗണിതക്രിയകളിലും ഏറ്റവും അടിസ്ഥാനവും സ്ഥിരവുമായ ചട്ടക്കൂടാണു് ഖഗോളം

...ഭൂമിക്ക് ചുറ്റും ചന്ദ്രൻ സഞ്ചരിക്കുന്ന പാതയ്ക്ക് ക്രാന്തിവൃത്തവുമായി 5 ഡിഗ്രി 9 മിനുട്ട് ചരിവുണ്ട്.

...ഭ്രമണം ചെയ്യുന്ന ഒരു വസ്തുവിന്റെ കോണീയസംവേഗം അതിന്റെ അച്ചുതണ്ടിന്റെ ദിശയിലായിരിക്കും

...സൂര്യന്റെയും ചന്ദ്രന്റെയും ആകർഷണം മൂലം ഭൂമിയുടെ ഭ്രമണാക്ഷത്തിന്‌ പുരസ്സരണം സംഭവിക്കുന്നു.

താങ്കൾക്ക് സഹായിക്കാനാകുന്നവ

മലയാളം വിക്കിപീഡിയയിലെ ജ്യോതിശാസ്ത്രലേഖനങ്ങളെ കുറിച്ചു് കൂടുതൽ അറിയാനും, ലേഖനങ്ങൾ മെച്ചപ്പെടുത്താൻ സഹായിക്കാനും ജ്യോതിശാസ്ത്രം വിക്കിപദ്ധതിയിൽ അംഗമാകൂ

ചരിത്രരേഖ: ഫെബ്രുവരി

2003 ഫെബ്രുവരി 1 : നാസയുടെ ബഹിരാകാശ വാഹനം കൊളംബിയ തകർന്ന് ഇന്ത്യൻ വംശജ കൽ‌പനാ ചൌള ഉൾപ്പെടെ ഏഴു ഗവേഷകർ കൊല്ലപ്പെട്ടു
1957 ഫെബ്രുവരി 17 : മേഘപാളികളുടെ വിതരണം അളക്കുന്നതിനായി ആദ്യ കാലാവസ്ഥാനിരീക്ഷണോപഗ്രഹമായ വാൻ‌ഗ്വാർഡ്-2 വിക്ഷേപണം നടത്തി.
1997 ഫെബ്രുവരി 23 : റഷ്യൻ ശൂന്യാകാശനിലയമായ മിറിൽ ഒരു വൻ തീപിടുത്തം സംഭവിച്ചു.
2007 ഫെബ്രുവരി 23 : ജപ്പാൻ തങ്ങളുടെ നാലാമത് ചാരഉപഗ്രഹം വിക്ഷേപിച്ചു.
2007 ഫെബ്രുവരി 23 : ട്രാപിസ്റ്റ്-1 എന്ന അതിശീതകുള്ളൻ നക്ഷത്രത്തിന് ഏഴ് ഭൂസമാന ശിലാഗ്രഹങ്ങളെ കണ്ടെത്തിയതായി 22ന് നാസ പ്രഖ്യാപിച്ചു

തിരഞ്ഞെടുത്ത വാക്ക്

ഞാറ്റുവേല

രാശിചക്രത്തിലെ ഒരു നക്ഷത്രഭാഗം കടന്നു പോകാൻ സൂര്യനു വേണ്ട കാലയളവാണു ഞാറ്റുവേല എന്ന് അറിയപ്പെടുന്നത്. ഞാറ്റുനില, ഞാറ്റില എന്നിങ്ങനെയും പേരുകൾ ഉണ്ട്. 27 ഞാറ്റുവേലകൾ ഉണ്ട്; അവയ്ക്ക് 27 നാളുകളുടെ (നക്ഷത്രങ്ങളുടെ) പേരാണ്‌ നൽകിയിരിക്കുന്നത്. സൂര്യൻ ഏത് നക്ഷത്രത്തിന്റെ കൂടെ നിൽകുന്നുവോ ആ നക്ഷത്രത്തിന്റെ പേരിൽ ഞാറ്റുവേല അറിയപ്പെടുന്നു. സൂര്യൻ ഒരു നക്ഷത്രത്തിൽ നിന്ന് മറ്റൊന്നിലേക്ക് മാറുന്നതിന്റെ ഞാറ്റുവേലപ്പകർച്ച എന്നോ ഞാറ്റുവേലപോക്ക് എന്നോ പറയുന്നു. ഒരു ഞാറ്റുവേല ശരാശരി 13 1/2 ദിവസത്തോളം നിൽകും.

തിരഞ്ഞെടുത്ത ചിത്രം

ജ്യോതിശാസ്ത്ര വാർത്തകൾ

21 ഫെബ്രുവരി 2020 : 500 മില്യൻ വർഷങ്ങൾക്കപ്പുറത്തു നിന്നും പുറപ്പെടുന്ന റേഡിയോ സ്പന്ദനങ്ങൾ കണ്ടെത്തി. പതിനാറു ദിവസമാണ് ഇതിന്റെ ആവർത്തനകാലം.[1]
12 ഫെബ്രുവരി 2020 : ക്യാരക്ടറൈസിങ് എക്സോപ്ലാനറ്റ് സാറ്റലൈറ്റ് ചിത്രങ്ങൾ അയച്ചു തുടങ്ങി.[2]
8 ഫെബ്രുവരി 2020 : സ്റ്റാർലിങ്ക് പേടകങ്ങൾക്കു പിറകെ വൺവെബ് ഉപഗ്രഹങ്ങളും വിക്ഷേപിച്ചു തുടങ്ങി.[3]
7 ഫെബ്രുവരി 2020 : ക്രിസ്റ്റീന കോച്ച് 328 ദിവസം ബഹിരാകാശത്ത് കഴിഞ്ഞ് പുതിയ റെക്കോഡിനുടമയായി.[4]
29 ജനുവരി 2020 ; സൗരയൂഥത്തേക്കാൾ പഴക്കമുള്ള നക്ഷത്രാന്തരീയപദാർത്ഥം മെക്സിക്കോയിൽ നിന്നും കണ്ടെത്തി.[5]
9 ജനുവരി 2020 : പ്രകാശത്തോടടുത്ത വേഗത്തിൽ പദാർത്ഥങ്ങൾ പുറത്തു വിടുന്ന തമോഗർത്തം കണ്ടെത്തി[6]
6 ജനുവരി 2020 : കുള്ളൻ താരാപഥങ്ങളിൽ 13 തമോഗർത്തങ്ങൾ കണ്ടെത്തി.[7]
8 ഡിസംബർ 2019 : മാതൃനക്ഷത്രത്തേക്കാൾ നാലു മടങ്ങ് വലിപ്പമുള്ള ഗ്രഹത്തെ കണ്ടെത്തി.[8]
6 ഡിസംബർ 2019 : സൂര്യന്റെ 4000 കോടി മടങ്ങ് പിണ്ഡമുള്ള തമോഗർത്തം കണ്ടെത്തി.[9]
3 ഡിസംബർ 2019 : വിക്രം ലാന്ററിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി.[10]

ഫെബ്രുവരി 2020ലെ ജ്യോതിശാസ്ത്രസംഭവങ്ങൾ

എല്ലാ സമയങ്ങളും GMT യിൽ

6 ഫെബ്രുവരി 2020 : അന്താരാഷ്ട്രബഹിരാകാശ നിലയത്തിൽ നിന്നും മൂന്നു ബഹിരാകാശയാത്രികർ ഭൂമിയിലേക്കു മടങ്ങുന്നു. നാസയുടെ ക്രിസ്റ്റീന കോച്ച്, യൂറോപ്യൻ സ്പേസ് ഏജൻസിയുടെ ലൂക്ക പാർമിറ്റാനോ, റഷ്യയുടെ അലക്സാണ്ടർ സ്കോർട്സോവ് എന്നിവരാണ് ഭൂമിയിലേക്കു തിരിക്കുന്ന ബഹിരാകാശയാത്രികർ.
ബൈക്കനൂർ കോസ്മോഡ്രോമിൽ നിന്നും റഷ്യയുടെ സോയൂസ് റോക്കറ്റ് ഉപയോഗിച്ച് 32 ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നു.
7 ഫെബ്രുവരി 2020 : നാസയുടെയും യൂറോപ്യൻ സ്പേസ് ഏജൻസിയുടെയും സംയുക്തസംരഭമായ സോളാർ ഓർബിറ്റർ വിക്ഷേപിക്കുന്നു. അറ്റ്‍ലസ് V റോക്കറ്റ് ഉപയോഗിച്ച് കേപ്കെനാവറൽ സ്പേസ് സ്റ്റേഷനിൽ നിന്നാണ് വിക്ഷേപിക്കുന്നത്.
9 ഫെബ്രുവരി 2020 : അന്റാറിസ് റോക്കറ്റ് ഉപയോഗിച്ച് സിഗ്നസ് എൻ.ജി 13 എന്ന ബഹിരാകാശ ചരക്കു പേടകം വിക്ഷേപിക്കുന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള സാധനസാമഗ്രികളാണ് ഇതിൽ.
റഷ്യ മെറിഡിയൻ എം എന്ന വാർത്താവിനിമയ ഉപഗ്രഹം വിക്ഷേപിക്കുന്നു.
പൗർണ്ണമി
11 ഫെബ്രുവരി 2020 : സിഗ്നസ് എൻ.ജി-13 അന്താരാഷ്ട്രബഹിരാകാശനിലയത്തിൽ എത്തിച്ചേരുന്നു.
ഉത്രാടം ഞാറ്റുവേല തുടങ്ങും.
14 ഫെബ്രുവരി 2020: സൂര്യൻ മകരം രാശിയിലേക്കു കടക്കുന്നു.
18 ഫെബ്രുവരി 2020 : ചൊവ്വയും ചന്ദ്രനും ഒരു ഡിഗ്രി വരെ അടുത്തു വരുന്നു.
19 ഫെബ്രുവരി 2020 : വ്യാഴവും ചന്ദ്രനും തമ്മിലുള്ള സംയോഗം. ഇവ തമ്മിലുള്ള അകലം ഒരു ഡിഗ്രിയിൽ താഴെ മാത്രമാവുന്നു.
23 ഫെബ്രുവരി 2020 : അമാവാസി
24 ഫെബ്രുവരി 2020 : തിരുവോണം ഞാറ്റുവേല തുടങ്ങുന്നു.
27 ഫെബ്രുവരി 2020 : ശുക്രനും ചന്ദ്രനും തമ്മിലുള്ള സംയോഗം. സൂര്യൻ അസ്തമിച്ചു കഴിഞ്ഞാൽ പടിഞ്ഞാറേ ആകാശത്തു കാണാം.

വർഗ്ഗങ്ങൾ

പുതിയ താളുകൾ...

മദ്ധ്യകേരളത്തിൽ ഈ മാസം 15ന് രാത്രി 8മണിക്കുള്ള ഗ്രഹസ്ഥാനങ്ങൾ

ഗ്രഹം ഖഗോളരേഖാംശം അവനമനം ദിഗംശം ഉന്നതി ഭൂമിയിൽ നിന്നുള്ള ദൂരം കാന്തിമാനം ഉദയം അസ്തമയം രാശി
ബുധൻ 22മ.53മി.4സെ. -4°52'37" 266°11മി.39സെ. -6°-11'0" 0.81 AU 0.32 7.38am 7.34pm കുംഭം
ശുക്രൻ 0മ.33മി.16സെ. +3°36'57" 269°53മി.10സെ. 19°59'11" 0.99 AU -4.19 9.14am 9.24pm മീനം
ചൊവ്വ 17മ.57മി.22സെ -23°37'29" 217°6മി13സെ -73°-37'-40" 1.83 AU 1.24 2.59am 2.26pm ധനു
വ്യാഴം 19മ.12മി.37സെ. -22°22'11" 243°55മി.27സെ. -59°-31'-37" 5.93 AU -1.91 4.12am 3.40pm ധനു
ശനി 19മ.54മി.50സെ. -20°49'11" 250°20മി.12സെ. -50°-17'-30" 10.88 AU 0.63 4.53am 4.23pm ധനു
യുറാനസ് 2മ.4മി.32സെ. -12°8'1" 276°32മി.19സെ. 43°28'35" 20.18 AU 5.82 10.35am 11.01pm മേടം
നെപ്റ്റ്യൂൺ 23മ.15മി.53സെ. -5°50'34" 264°11മി.58സെ. 0°-46'-27" 30.85 AU 7.96 8.01am 7.56pm കുംഭം

കേരളത്തിലെ ഈ മാസത്തെ ആകാശം

Skymap-2020-february.png

2020 ഫെബ്രുവരി 15ന് രാത്രി 8 മണിക്ക് മദ്ധ്യകേരളത്തിൽ കാണാൻ കഴിയുന്ന ആകാശദൃശ്യം.

ചന്ദ്രരാശികൾ

Purge server cache

"https://ml.wikipedia.org/w/index.php?title=കവാടം:ജ്യോതിഃശാസ്ത്രം&oldid=2719613" എന്ന താളിൽനിന്ന് ശേഖരിച്ചത്