കളിയിൽ അൽപ്പം കാര്യം

മലയാള ചലച്ചിത്രം
(കളിയിൽ അല്പം കാര്യം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കളിയിൽ അൽപം കാര്യം സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ മോഹൻലാൽ, ഭുവന (നീലിമ), റഹ്മാൻ, ജഗതി ശ്രീകുമാർ, ലിസി എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച് 1984 ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമായിരുന്നു.[1][2][3][4]

കളിയിൽ അൽപം കാര്യം
സംവിധാനംസത്യൻ അന്തിക്കാട്
നിർമ്മാണംപാവമണി
രചനഡോ. ബാലകൃഷ്ണൻ
തിരക്കഥഡോ. ബാലകൃഷ്ണൻ
സംഭാഷണംഡോ. ബാലകൃഷ്ണൻ
അഭിനേതാക്കൾമോഹൻലാൽ
നീലിമ
ജഗതി
റഹ്മാൻ
ലിസി
സംഗീതംരവീന്ദ്രൻ
ഛായാഗ്രഹണംആനന്ദക്കുട്ടൻ
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
വിതരണംഷീബ ഫിലിംസ്
റിലീസിങ് തീയതി
  • 4 മേയ് 1984 (1984-05-04)
രാജ്യംIndia
ഭാഷMalayalam

കഥാസന്ദർഭംതിരുത്തുക

ഒരു സമ്പന്ന കുടുംബത്തിൽ നിന്നുള്ള വിനയന് ആധുനിക ജീവിതശൈലിക്കൊത്ത് നിലകൊള്ളാൻ കഴിയുന്നില്ല. അയാളുടെ സഹോദരൻ ക്ലബുകളിൽ സമയം നൃത്തം ചെയ്യാൻ സമയം കണ്ടെത്തുന്നു; സഹോദരി എപ്പോഴും റേഡിയോ ശ്രവിക്കുന്നു; മാതാപിതാക്കൾ എല്ലായ്പ്പോഴും തിരക്കിലുമാണ്. നഗരജീവിതം മടുത്ത അയാൾ ഒരു ഗ്രാമത്തിലേയ്ക്കു താമസം മാറുകയും അവിടെ ഒരു വില്ലേജ് ഓഫീസറായി ഒരു ചെറിയ ജോലിയിൽ പ്രവേശിക്കുകയും ചെയ്യുന്നു. അവിടെ അയാൾ ഒരു ഗ്രാമീണ പെൺകൊടിയുമായി പ്രണയത്തിലാവുന്നുവെങ്കിലും അയാളുടേതിനു നേരേ വിപരീതമായ ഒരു ജീവിതമാണ് അവൾ സ്വപ്നം കാണുന്നത്. ഒരു നഗരത്തിലെ ആഡംബര ജീവിതം ആസ്വദിക്കാൻ അവൾ ആഗ്രഹിക്കുന്നു. അവർ വിവാഹിതരാകുകയും വിനയൻ ഗ്രാമത്തിൽത്തന്നെ തുടരുകയും ഭാര്യ നഗരത്തിലേയ്ക്കു താമസം മാറ്റുകയും ചെയ്യുന്നു. കുറച്ചു നാളുകൾക്ക് ശേഷം ഗ്രാമ ജീവിതം നഗരജീവിതത്തേക്കാൾ ഏറെ മെച്ചപ്പെട്ടതാണെന്നുള്ള തിരിച്ചറിവിൽ അവൾ സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങിവരുകയും ദമ്പതികൾ ഒരുമിച്ചു ജീവിക്കുകയും ചെയ്യുന്നു.

അഭിനേതാക്കൾ[5]തിരുത്തുക

ക്ര.നം. താരം വേഷം
1 മോഹൻലാൽ വിനു/വിനയൻ
2 ഭുവന (നീലിമ) രാധ
3 ജഗതി ശ്രീകുമാർ വാസുണ്ണി
4 റഹ്മാൻ ബാബു (വിനുവിന്റെ അനുജൻ)
5 സുകുമാരി ലീല-(വിനുവിന്റെ അമ്മ)
6 ലിസി കൽപ്പന(വിനുവിന്റെ അനുജത്തി)
7 കെ.പി. ഉമ്മർ (വിനുവിന്റെ അച്ഛൻ)
8 ബഹദൂർ രാരിച്ചൻ നായർ (രാധയുടെ അച്ഛൻ)
9 മാള അരവിന്ദൻ ശങ്കരൻകുട്ടി
10 ശങ്കരാടി ശങ്കരൻ നായർ (നേതാവ്)
11 മാസ്റ്റർ അരവിന്ദ് (M. P. രാംനാഥ്) രാധയുടെ അനുജൻ
12 നെടുമുടി വേണു കുടിയനായ അയൽക്കാരൻ
13 കുഞ്ചൻ കന്നുപൂട്ടുകാരൻ
14 മീന ലക്ഷ്മി(രാധയുടെ അമ്മ)
15 ബീന (നടി) ഭാരതി- ശങ്കരൻ നായരുടേ ഭാര്യ

ഗാനങ്ങൾ[6]തിരുത്തുക

പാട്ടുകൾ: സത്യൻ അന്തിക്കാട് ഈണം: രവീന്ദ്രൻ

ക്ര. നം. ഗാനം ആലാപനം രാഗം
1 ഡിസ്കോ ഡിസ്കോ കെ.എസ്. ചിത്ര രവീന്ദ്രൻ
2 കണ്ണോടു കണ്ണായ സ്വപ്നങ്ങൾ കെ ജെ യേശുദാസ് കെ.എസ്. ചിത്ര മോഹനം
3 മനതാരിലെന്നും യേശുദാസ് ഹംസധ്വനി
4 പട്ടണത്തിലെന്നും കെ.എസ്. ചിത്ര ചക്രവാകം

അവലംബംതിരുത്തുക

  1. "Kaliyil Alpam Karyam". www.malayalachalachithram.com. ശേഖരിച്ചത് 2014-10-20.
  2. "Kaliyil Alpam Karyam". malayalasangeetham.info. ശേഖരിച്ചത് 2014-10-20.
  3. "Kaliyil Alpam Karyam". spicyonion.com. ശേഖരിച്ചത് 2014-10-20.
  4. "മോഹൻലാലിന്റെ ആ നായിക ഷാഹിദിന്റെ അമ്മയല്ല'". Mathrubhumi. 5 March 2018. ശേഖരിച്ചത് 5 March 2018.
  5. "Film കളിയിൽ അല്പം കാര്യം". malayalachalachithram. ശേഖരിച്ചത് 2018-01-29. Cite has empty unknown parameter: |1= (help)
  6. http://www.malayalasangeetham.info/m.php?1811
"https://ml.wikipedia.org/w/index.php?title=കളിയിൽ_അൽപ്പം_കാര്യം&oldid=3486440" എന്ന താളിൽനിന്ന് ശേഖരിച്ചത്