കാസർകോഡ് ജില്ലയിലെ കാഞ്ഞങ്ങാടിന് സമീപം ഏച്ചിക്കാനത്തുള്ള ഒരു പ്രമുഖ തറവാട് വീട്. ഒരു നാലുകെട്ട് ഭവനമാണ് ഇത്. മാവുങ്കാൽ - മടിക്കൈ അമ്പലത്തുകര വഴിയുള്ള കല്യാൺറോഡിന്റെ കിഴക്ക് ഭാഗത്തായി ഇത് സ്ഥിതി ചെയ്യുന്നു [1] .

കല്യാണഭവനം

ചരിത്രം

തിരുത്തുക

വേങ്ങയിൽ ചാത്തുക്കുട്ടി നായനാരാണ് ഇതിന്റെ സ്ഥാപകൻ. ബേപ്പൂരിൽ നിന്നുള്ള ഖലാസികളുടെ സഹായത്തോടെ വന്മരങ്ങൾ എത്തിച്ച് അഞ്ചുവർഷത്തെ പ്രവർത്തനങ്ങൾക്കുശേഷം 1926 ലാണ് ഈ മൂന്നുനില മാളികയുടെ നിർമ്മാണം പൂർത്തിയാക്കിയത്.

സവിശേഷതകൾ

തിരുത്തുക

5 ഏക്കറോളം സ്ഥലത്തിന് നടുവിൽ 52 സെന്റ് വിസ്തൃതിയിൽ ഇത് നിറഞ്ഞുനിൽക്കുന്ന നിർമ്മാണം. കൊട്ടിലകവും പടിഞ്ഞാറ്റയും നടുത്തളവും വടക്കിനിയുമൊക്കെയുള്ള നാലുകെട്ടിന്റെ അകത്തളങ്ങളിൽ ശ്രദ്ധേയങ്ങളായ കൊത്തുപണികൾ. പാലാഴിമഥനവും കാളിയനർത്തനവും മറ്റും കൊത്തിയ കട്ടിളപ്പടികൾ. ചുവർചിത്രങ്ങൾ. സ്റ്റോർ മുറിയിലെ ഭീമൻ ചീനഭരണികൾ. പഴയകാല കാർഷിക ഉപകരണങ്ങളുടെ ശേഖരം. മുകൾ നിലകളിലേക്ക് കയറുന്നതിന് ശിൽപഭംഗിയോടെ നിർമ്മിച്ച മൂന്നു ഗോവണികൾ. വിശാലമായ അകത്തളവും വരാന്തയും. നാല്പതിലധികം മുറികൾ. ഇങ്ങനെ വാസ്തുവിദ്യയുടേയും കാർഷിക ചരിത്രത്തിന്റേയും ശേഷിപ്പുകൾ ഇവിടെ കാണാം. അതോടൊപ്പം തന്നെ, ജന്മിത്തത്തിന്റെ അടയാളങ്ങളും ഇവിടെ അവശേഷിക്കുന്നുണ്ട്. തങ്ങളുടെ അധീനപ്രദേശങ്ങളിൽ നിന്ന് കരം പിരിക്കുന്നതിന് കാര്യസ്ഥൻമാരെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് പ്രദർശന ഇനങ്ങളിൽ കാണാം. മീനമാസത്തിലെ സൂര്യൻ, വടക്കുംനാഥൻ, പഴശ്ശിരാജ, കാൽച്ചിലമ്പ്, കർമയോഗി, ഫ്ലാഷ്, ഞാൻ തുടങ്ങിയ ചലച്ചിത്രങ്ങളുടെ ലൊക്കേഷനായിരുന്നു ഈ കൂററൻ ബംഗ്ലാവ്.

ചിത്രശാല

തിരുത്തുക
  1. [1] Archived 2016-11-10 at the Wayback Machine. മാതൃഭൂമി പത്രവാർത്ത (കാഴ്ച)
"https://ml.wikipedia.org/w/index.php?title=കല്യാണഭവനം&oldid=3669075" എന്ന താളിൽനിന്ന് ശേഖരിച്ചത്