മടിക്കൈ അമ്പലത്തുകര
കാസർഗോഡ് ജില്ലയിലെ ഒരു ഗ്രാമം
കാസർകോഡ് ജില്ലയിലെ ഹോസ്ദുർഗ് താലൂക്കിൽ മടിക്കൈ പഞ്ചായത്തിലെ ഒരു ഗ്രാമഭാഗമാണ് മടിക്കൈ അമ്പലത്തുകര.
പനവേൽ - കൊച്ചി ദേശീയപാതയിൽ ചെമ്മട്ടം വയൽ നിന്നും രണ്ട് കിലോമീറ്റർ കിഴക്ക് ഭാഗത്താണ് മടിക്കൈ അമ്പലത്തുകര. 1957ലെ കേരള നിയമസഭയിലെ നീലേശ്വരം ദ്വയാംഗ മണ്ഡലത്തിൽ നിന്നും ഇ. എം. എസ്. നമ്പൂതിരിപ്പാടിനൊപ്പം തെരഞ്ഞെടുക്കപ്പെട്ടിരുന്ന കല്ലളൻ വൈദ്യരുടെ ജന്മദേശം കൂടിയാണ് ഇത്. നൂറ്റാണ്ടുകൾ പഴക്കമുള്ള മടിക്കൈ മാടം ക്ഷേത്രം ഒരു പ്രധാന ആരാധനാ കേന്ദ്രമാണ്. ചരിത്രത്തിലിടം നേടിയ കല്യാണഭവനം ഇവിടെയാണ്.
ജൈവ വൈവിധ്യംതിരുത്തുക
മടിക്കൈ അമ്പലത്തുകരയിൽ നിന്നും കണ്ടെത്തിയ ഹിറ്റ്‌ലർ ബഗ്
മടിക്കൈ അമ്പലത്തുകരയിലെ ചെങ്കൽപ്പാറകൾ നല്ലൊരു ജൈവവൈവിധ്യ മേഖലയാണ്.
പ്രധാന സ്ഥാപനങ്ങൾതിരുത്തുക
- ഗവർമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ മടിക്കൈ
- കൃഷിഭവൻ മടിക്കൈ
- വില്ലേജ് ഓഫീസ് മടിക്കൈ
ചിത്രശാലതിരുത്തുക
അവലംബംതിരുത്തുക
പുസ്തകം: കാസർഗോഡ്: ചരിത്രവും സമൂഹവും - കാസർഗോഡ് ജില്ലാപഞ്ചായത്ത് പ്രസിദ്ധീകരണം