കലാമണ്ഡലം പത്മനാഭൻ നായർ

(കലാമണ്ഡലം പത്മനാഭൻ ‍നായർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പട്ടിക്കാംതൊടി രാവുണ്ണിമേനോൻ എന്ന കഥകളി ആചാര്യന്റെ മകനായി വെള്ളനേഴി കുറുവട്ടൂർ ചെറുകണ്ടത്ത് വീട്ടിൽ ജനിച്ച പത്മനാഭൻ നായർ കേരള കലാമണ്ഡലത്തിൽ മഹാകവി വള്ളത്തോളിന്റെ കാലത്ത് പഠിതാവായിരുന്നു. 1928 ഒക്ടോബർ 7-നു പാ‍ലക്കാട് കുറുവട്ടൂർ തിരുനാരായണപുരത്ത് ആയിരുന്നു ജനനം. പിതാവ് തന്നെയായിരുന്നു ഗുരുനാഥൻ. വീട്ടിൽ വെച്ചും കോട്ടക്കൽ പി.എസ്.വി. നാട്യസംഘത്തിൽ വെച്ചുമായിരുന്നു കഥകളി അഭ്യസിച്ചത്. കലാമണ്ഡലത്തിലായിരുന്നു അരങ്ങേറ്റം. 1951 മുതൽ കലാമണ്ഡലത്തിൽ 30 വർഷം അദ്ധ്യാപകനായും ആറുവർഷം പ്രധാന അദ്ധ്യാപകനായും സേവനം അനുഷ്ഠിച്ചു.

കലാമണ്ഡലം പത്മനാഭൻ നായർ
ജനനം1928 ഒക്ടോബർ 7
കേരളം, ഇന്ത്യ
മരണം2007 ഏപ്രിൽ 3[1]
ജീവിതപങ്കാളി(കൾ)കലാമണ്ഡലം സത്യഭാമ[2]
കുട്ടികൾവേണുഗോപാലൻ, ലതിക, രാധിക, ശശികുമാർ
മാതാപിതാക്ക(ൾ)പട്ടിക്കാംതൊടി രാവുണ്ണി മേനോൻ,അമ്മുക്കുട്ടി അമ്മ
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

കല്ലുവഴി ചിട്ടയുടെ മുഖമുദ്രയെന്നു വിശേഷിപ്പിക്കാവുന്ന വ്യക്തിത്വമായിരുന്നു ആശാനുണ്ടായിരുന്നത്. കഥകളി കളരിയിൽ വളരെ നിഷ്കർഷ പുലർത്തി വിദ്യ പകർന്നു നൽകിയ അദ്ധ്യാപകനെന്ന ഖ്യാതിയും ആശാനു സ്വന്തം.

കലാമണ്ഡലം ഗോപി, കലാമണ്ഡലം രാമൻകുട്ടി നായർ, കലാമണ്ഡലം പത്മനാഭനാശാൻ എന്നിവർ കഥകളി കുലപതികൾ എന്നാണ്‌ അറിയപ്പെടുന്നത് . കേന്ദ്ര സംഗീത അക്കാദമിയും കേരള സംഗീത അക്കാദമിയും ഇദ്ദേഹത്തെ പുരസ്കാരങ്ങൾ നൽകി ആദരിച്ചിട്ടുണ്ട്. അവസാനകാലത്ത് കേരള സർക്കാരിന്റെ കഥകളി അവാർഡും അദ്ദേഹത്തെ തേടി എത്തി.

മികച്ച ഗ്രന്ഥകർത്താവുമായിരുന്നു അദ്ദേഹം. കഥകളി ആട്ടപ്രകാരം കഥകളി വേഷം, ചൊല്ലിയാട്ടം, ഞായത്ത് ബാലനുമായി ചേർന്ന് പട്ടിക്കാംതൊടി രാവുണ്ണിമേനോന്റെ ജീവചരിത്രമായ നാട്യാചാര്യന്റെ ജീവിതമുദ്രകൾ എന്നിവ രചിച്ചിട്ടുണ്ട്. കലാമണ്ഡലം മുൻ പ്രിൻസിപ്പലും നർത്തകിയുമായിരുന്ന കലാമണ്ഡലം സത്യഭാമയാണ് ഭാര്യ.

2007 ഏപ്രിൽ 3-നു അദ്ദേഹം അന്തരിച്ചു.

  1. [https://archive.today/20150913063847/http://malayalam.oneindia.com/news/2007/04/03/kerala-kalamandalam-padmanabhan-nair-obit.html കലമാണ്ഡലം പത്മനാഭൻ നായർ
  2. കലാമണ്ഡലം സത്യഭാമ