കറാച്ചി സർക്കുലർ റെയിൽവേ
Overview | |||
---|---|---|---|
Owner | കറാച്ചി അർബൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ | ||
Locale | മെട്രോപൊളിറ്റൻ ഏരിയ കറാച്ചി | ||
Transit type | Commuter rail | ||
Number of lines | 3 | ||
Number of stations | 23 rail | ||
Headquarters | കറാച്ചി, സിന്ധ്, പാകിസ്ഥാൻ | ||
Operation | |||
Began operation | 1964 | ||
Host railroads | പാകിസ്ഥാൻ റെയിൽവേ | ||
Technical | |||
System length | 50 കിലോമീറ്റർ (31 മൈ) | ||
Track gauge | 1,676 mm (5 ft 6 in) | ||
|
കറാച്ചി സർക്കുലർ റെയിൽവേ (ചുരുക്കത്തിൽ കെസിആർ ) [1] ( ഉർദു: کراچی سرکلر ریلوے , സിന്ധി : ڪراچي سرڪيولر)കറാച്ചി മെട്രോപൊളിറ്റൻ ഏരിയയിൽ സേവനം നൽകുന്ന പാകിസ്ഥാനിലെ സിന്ധിലെ കറാച്ചിയിൽ ഭാഗികമായി സജീവമായ ഒരു പ്രാദേശിക പൊതുഗതാഗത സംവിധാനമാണ്. [2] കെസിആർ 1964 മുതൽ 1994 വരെ പൂർണ്ണമായി പ്രവർത്തനക്ഷമമായിരുന്നു. 1999 ൽ അത് പെട്ടെന്ന് അടച്ചുപൂട്ടി. [3] 2001 മുതൽ , കറാച്ചി സർക്കുലർ റെയിൽവേ പുനരാരംഭിക്കാനുള്ള നിരവധി ശ്രമങ്ങൾ നടത്തുകയും 2020 നവംബറിൽ പാകിസ്ഥാൻ സുപ്രീം കോടതിയുടെ ഉത്തരവനുസരിച്ച് കെസിആർ ഭാഗികമായി അതിൻറെ പ്രവർത്തനങ്ങൾ പുനരുജ്ജീവിപ്പിക്കുകയും ചെയ്തു. [4] [5] [6]
ചുന്ദ്രിഗർ റോഡിലെ കറാച്ചി സിറ്റി സ്റ്റേഷൻ അതിന്റെ ഹബ്ബ് ആയിരുന്നു. അതിനാൽ, കെസിആറിന്റെ പുനരുജ്ജീവിപ്പിച്ച പ്രവർത്തനങ്ങൾ വടക്ക് ഗഡാപ്പ് വരെയും കിഴക്ക് ധബെജി വരെയും തെക്ക് കിയാമാരി വരെയും പടിഞ്ഞാറ് ബലൂചിസ്ഥാനിലെ ഹബ്ബ് വരെയും വ്യാപിക്കും. പുനരുജ്ജീവിപ്പിച്ച കെസിആറിൻ്റെ പ്രവർത്തനം കറാച്ചിയിലെ ഒരു പ്രാദേശിക പൊതുഗതാഗത സംവിധാനമായി മാറാൻ ഉദ്ദേശിച്ചുള്ളതാണ്. നഗര കേന്ദ്രത്തെ നഗരത്തിനുള്ളിലെ നിരവധി വ്യാവസായിക വാണിജ്യ ജില്ലകളുമായും പുറം പ്രദേശങ്ങളുമായും ബന്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അത് പുനരാരംഭിച്ചത്. കെസിആറിന്റെ പുനരുജ്ജീവന ശ്രമങ്ങൾ 1999-ൽ അത് പ്രവർത്തനരഹിതമായതിന് ശേഷം നിരവധി തവണ നടന്നിരുന്നു. പ്രധാനമായും സാമ്പത്തികവും പിന്നെ രാഷ്ട്രീയവുമായ പിന്തുണയുടെ അഭാവം മൂലം പുനരുജ്ജീവനം പൂർത്തീകരിക്കപ്പെടാതെ പോയി. 2017 മെയ് മാസത്തിൽ, പാകിസ്ഥാൻ ഫെഡറൽ ഗവൺമെന്റ് ഒരു 27.9 ബില്യൺ പാകിസ്ഥാനി രൂപയുടെ കെസിആർ പുനഃസ്ഥാപന പാക്കേജ് അനുവദിച്ചുകൊണ്ട് ഉത്തരവായി, എന്നിരുന്നാലും സിന്ധ് പ്രവിശ്യാ സർക്കാരുമായുള്ള തർക്കങ്ങളും കാലതാമസവും കാരണം ആത്യന്തികമായി ആ ധനസഹായം റദ്ദാക്കുന്നതിൽ കലാശിച്ചു കാര്യങ്ങൾ.
2020 ഓഗസ്റ്റിൽ, ഫെഡറൽ ഗവൺമെന്റ് 10.5 ബില്യൺ രൂപയുടെ കെസിആർ പുനഃസ്ഥാപിക്കുന്നതിനുള്ള ഒരു പുനരധിവാസ പാക്കേജ് അംഗീകരിച്ചു. പാകിസ്ഥാൻ റെയിൽവേയിലെ മുതിർന്ന ഉദ്യോഗസ്ഥൻ അമീർ മുഹമ്മദ് ദൗദ്‌പോട്ടയുടെ അഭിപ്രായത്തിൽ, അംഗീകരിച്ച തുക കൊണ്ട് കറാച്ചി-പെഷവാർ റെയിൽവേ ലൈനിന്റെ പുനരുദ്ധാരണത്തെ പോലെ, കെസിആറിന്റെ പുനരുദ്ധാരണ പദ്ധതിയുടെ ഒന്നാം ഘട്ടവും രണ്ടാം ഘട്ടവും മാത്രമാണ് ലക്ഷ്യമിടുന്നത്. [7]
ചരിത്രം
തിരുത്തുകപ്രസിഡന്റ് അയൂബ് ഖാന്റെ കാലത്താണ് കറാച്ചി സർക്കുലർ റെയിൽവേ നിലവിൽ വന്നത്. കറാച്ചിയിലെ വർദ്ധിച്ചുവരുന്ന ജനസംഖ്യയ്ക്കും ചുറ്റുമുള്ള സബർബൻ കമ്മ്യൂണിറ്റികൾക്കും മികച്ച ഗതാഗത സൗകര്യങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 1964-ൽ പാകിസ്ഥാൻ റെയിൽവേയുടെ ഭരണത്തിന് കീഴിൽ കെസിആർ പ്രവർത്തനങ്ങൾ ആരംഭിച്ചു. യഥാർത്ഥ കെസിആർ ലൈൻ കറാച്ചി സിറ്റി സ്റ്റേഷനിൽ നിന്ന് നീണ്ട് ഡ്രഗ് റോഡ് സ്റ്റേഷനിൽ അവസാനിച്ചു. ആ വർഷം 6 ദശലക്ഷം യാത്രക്കാരെ വഹിച്ചു. [8] അതിന്റെ തൽക്ഷണ വിജയം പാകിസ്ഥാൻ റെയിൽവേയെ അതിന്റെ പ്രവർത്തനത്തിന്റെ ആദ്യ വർഷത്തിൽ തന്നെ ഗണ്യമായ ലാഭമുണ്ടാക്കുവാൻ സഹായിച്ചു. 1970-ൽ, കെസിആർ കിഴക്ക് ദിശയിൽ ലാന്ധി ജംഗ്ഷൻ സ്റ്റേഷനിലേക്ക് നീട്ടി ലൈൻ വികസിപ്പിച്ചു. പുതിയ ട്രാക്ക് പടിഞ്ഞാറോട്ട് നീട്ടി. അങ്ങനെ 1970-ൽ കറാച്ചി പോർട്ട് ട്രസ്റ്റ് ഹാൾട്ട് സ്റ്റേഷനും വസീർ മാൻഷൻ സ്റ്റേഷനും പ്രവർത്തനം ആരംഭിച്ചു. 1970കളിലുടനീളം, ട്രാക്ക് പടിഞ്ഞാറോട്ടും വടക്കോട്ട് വടക്കൻ നാസിമാബാദിലേക്കും നീട്ടി കറാച്ചിയിലെ നിരവധി പാർപ്പിട, വ്യാവസായിക മേഖലകൾക്ക് ചുറ്റും ഒരു "ലൂപ്പ് ലൈൻ" രൂപീകരിച്ചു. അതിന്റെ ഉച്ചസ്ഥായിയിൽ, കെസിആർ 104 പ്രതിദിന ട്രെയിനുകൾ ഓടിച്ചു, അതിൽ 80 ട്രെയിനുകൾ മെയിൻ ലൈനിലും ബാക്കി 24 ട്രെയിനുകൾ ലൂപ്പ് ലൈനിലും ഓടി. 1990-കളിൽ, പ്രവർത്തനച്ചെലവ് വർധിച്ചു. അതേസമയം തന്നെ യാത്രക്കാരോടുള്ള ജീവനക്കാരുടെ സമീപനം മോശമായതും യാത്രക്കാർ യാത്രാക്കൂലി കൊടുക്കാതെ യാത്ര ചെയ്യുന്ന സംസ്കാരവും കാരണം കെസീആറിൻ്റെ വരുമാനം കുറഞ്ഞു. ഈ സമയത്ത് സ്വകാര്യ വാഹന ഉടമകൾ കെസിആർ ജീവനക്കാരെ കരാറിൽ എടുത്തു. 1994 ആയപ്പോഴേക്കും കെസിആർ കെടുകാര്യസ്ഥത മൂലം വലിയ നഷ്ടത്തിലായി. [9] തൽഫലമായി, ഭൂരിഭാഗം ട്രെയിനുകളും നിർത്തലാക്കി. ചുരുക്കം ചിലത് മാത്രം ലൂപ്പിൽ ഓടി. വളർന്നുവരുന്ന ഗതാഗത മാഫിയയുടെ സമ്മർദ്ദം താങ്ങാനാവാതെ പാകിസ്ഥാൻ റെയിൽവേ കെസിആർ 1999-ൽ [10] ഉപേക്ഷിച്ചു. കുറച്ച് യാത്രക്കാരെവച്ച് നഗരത്തിലുടനീളമുള്ള ട്രെയിനുകൾ ഓടിക്കുന്നത് പാകിസ്ഥാൻ റെയിൽവേയ്ക്ക് നഷ്ടമുണ്ടാക്കി എന്ന് പറയപ്പെടുന്നതായിരുന്നു സർവീസ് നിർത്തലാക്കിയതിന്റെ ഔദ്യോഗിക കാരമായി പറയപ്പെട്ടത്. മറ്റൊരു വീക്ഷണഗതി സൂചിപ്പിക്കുന്നത് സ്വകാര്യ ട്രാൻസ്പോർട്ടർമാർ റെയിൽവേയിലെ ചില അഴിമതിക്കാരായ ജീവനക്കാരുമായി ഗൂഢാലോചന നടത്തി യാത്രക്കാരിൽ ഭൂരിഭാഗവും തങ്ങളുടെ വാഹനങ്ങളിൽ [11] അവരെ കയറ്റി കൊണ്ടുപോകാനുള്ള അവരുടെ ആഗ്രഹം നിറവേറ്റാൻ ശ്രമിച്ചു എന്നാണ്. പാകിസ്ഥാൻ റെയിൽവേയുടെ കെടുകാര്യസ്ഥതയ്‌ക്കെതിരെയും കറാച്ചിയിലെ റോഡ് ട്രാൻസ്‌പോർട്ട് മാഫിയയ്‌ക്കെതിരെയും കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്നു. 2005-ൽ, കറാച്ചിയുടെ വർദ്ധിച്ചുവരുന്ന ഗതാഗത ആവശ്യങ്ങൾ നിറവേറ്റുന്നതിനായി കെസിആറിന്റെ പുനരുജ്ജീവന പദ്ധതികൾ ആരംഭിച്ചുവെങ്കിലും പൂർണ്ണമായി യാഥാർത്ഥ്യമായില്ല. 2009-ൽ, കറാച്ചി അർബൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ നിർദ്ദേശിക്കപ്പെട്ടു [12] അതിൽ കെസിആർ ഒരു അർദ്ധ സ്വയംഭരണ സ്ഥാപനമായി പ്രവർത്തിക്കും എന്ന് നിശ്ചയിച്ചു . കോർപ്പറേഷനിൽ പാകിസ്ഥാൻ റെയിൽവേയ്ക്ക് 60% ഓഹരി പങ്കാളിത്തവും, സിന്ധ് സർക്കാരിന് 25% ഓഹരി പങ്കാളിത്തവും, കറാച്ചിക്ക് 15% ഓഹരി പങ്കാളിത്തവും വിഭാവനം ചെയ്തു.
റൂട്ട്
തിരുത്തുകകറാച്ചി നഗരത്തിൽ നിന്ന് ലിയാഖതാബാദ് വഴി ദ്രിഗ് റോഡിലേക്കുള്ള ലൂപ്പ് ലൈൻ ഉൾക്കൊള്ളുന്നതാണ് കെസിആർ. 44 കിലോമീറ്റർ പുനരുജ്ജീവിപ്പിക്കപ്പെടും. അതിൽ കറാച്ചി നഗരത്തിൽ നിന്ന് ജിന്ന ഇന്റർനാഷണൽ എയർപോർട്ടിലേക്ക് അധിക 6 കിലോമീറ്റർ എലവേറ്റഡ് ഡ്യുവൽ ട്രാക്കിലൂടെ ഉള്ള പാതയും ഉൾപ്പെടും. ഇത് കെസിആറിനെ പാകിസ്ഥാൻ റെയിൽവേയുടെ പ്രധാന ലൈനുമായി ബന്ധിപ്പിക്കാൻ അനുവദിക്കും. നിലവിലുള്ള റെയിൽവേ ട്രാക്കുകളും 30 സ്റ്റേഷനുകളും പൂർണമായും പാലങ്ങളിൽ പുനർനിർമ്മിക്കും. കെസിആർ പ്രതിദിനം 500,000 യാത്രക്കാർ ഉപയോഗിക്കും, പിന്നീടുള്ള വർഷങ്ങളിൽ ഇത് 1 ദശലക്ഷമായി വർദ്ധിക്കും എന്നാണ് കണക്ക്. ദിവസവും 17 മണിക്കൂറും ആഴ്ചയിൽ 7 ദിവസവും ഓടുന്ന 250 ആധുനിക ഡ്രൈവറില്ലാ ഇലക്ട്രിക് ബുള്ളറ്റ് ട്രെയിനുകൾ കെസിആറിൽ ഉണ്ടാകും. ഈ പദ്ധതിയും സിപിഇസിയുടെ ഭാഗമാണ്. പദ്ധതിയുടെ ആകെ ചെലവ് ആയി കണക്കാക്കുന്നത് 294 ബില്യൺ പികെആർ ആയിരിക്കും. കറാച്ചി അർബൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെയുടിസി) മുഖേന സിന്ധ് സർക്കാരാണ് കെസിആർ നടത്തുന്നത്. ഫ്രോണ്ടിയർ വർക്ക്സ് ഓർഗനൈസേഷൻ 2022-ൽ അതിൻ്റെ നിർമ്മാണം ആരംഭിച്ചു, പദ്ധതി 2025-ൽ പൂർത്തിയാകും എന്ന് കരുതുന്നു.
ലൈനുകൾ
തിരുത്തുക
പ്രധാന ലൈൻ
തിരുത്തുക- കറാച്ചി സിറ്റി
- കറാച്ചി കന്റോൺമെന്റ്
- ചനേസർ ഹാൾട്ട്
- കർസാസ്
- ദ്രിഗ് റോഡ് > ലൂപ്പ് ലൈൻ
- ഡ്രൈ കോളനി
- ജിന്ന അന്താരാഷ്ട്ര വിമാനത്താവളം
- മാലിർ > മാലിർ ലൈൻ
- ലാന്ധി ജംഗ്ഷൻ
- ജുമാഹ് ഗോത്ത്
- ബിൻ കാസിം തുറമുഖം
- ഗദ്ദർ
- ദഭേജി
ലൂപ്പ് ലൈൻ
തിരുത്തുക- ഡിപ്പോ ഹിൽ
- കറാച്ചി യൂണിവേഴ്സിറ്റി
- ഉറുദു കോളേജ്
- ഗിലാനി
- ലിയാഖതാബാദ്
- നോർത്ത് നസിമാബാദ്
- മംഗോപിർ
- സൈറ്റ്
- ഷാ അബ്ദുൾ ലത്തീഫ്
- ബൽദിയ
- ലിയാരി
- വസീർ മാൻഷൻ
- കറാച്ചി പോർട്ട് ട്രസ്റ്റ് ഹാൾട്ട്
മാലിർ ലൈൻ
തിരുത്തുക- മാലിർ കോളനി
- മാലിർ കന്റോൺമെന്റ്
കയ്യേറ്റങ്ങൾ
തിരുത്തുകകെസിആറിന് ആവശ്യമായ 360 ഏക്കർ ഭൂമിയിൽ 67 ഏക്കറിൽ 4653 വീടുകൾ ഉൾപ്പെടെ 7650 കെട്ടിടങ്ങൾ അനധികൃതമായി നിർമ്മിച്ചിട്ടുണ്ട്. [13]
പുനരുജ്ജീവന ടൈംലൈൻ
തിരുത്തുക1964-ലെ കറാച്ചി മാസ്റ്റർ പ്ലാൻ അനുസരിച്ചാണ് കെസിആർ രൂപകല്പന ചെയ്തത്, തെറ്റായ റൂട്ട് പ്ലാൻ മൂലം നഷ്ടം കാരണം അടച്ചുപൂട്ടേണ്ടി വന്നു. ഇപ്പോൾ അത് ദേശീയ റെയിൽവേ ലൈനിൽ നിന്ന് വേർപെടുത്തി ഒരു പുതിയ റൂട്ട് പ്ലാൻ ഉണ്ടാക്കേണ്ടതുണ്ട്. അത് കറാച്ചിയിലെ ഏറ്റവും തിരക്കേറിയ തെരുവുകളിലെ തിരക്ക് കുറയ്ക്കുവാൻ സഹായിക്കും. കെസിആറിന്റെ പുനരുജ്ജീവന ശ്രമങ്ങൾക്കെതിരെ വലിയ തോതിൽ വിമർശനം ഉയർന്നിട്ടുണ്ട്. 2001 മുതലുള്ള എണ്ണമറ്റ പഠനങ്ങളും സാധ്യതാ റിപ്പോർട്ടുകളും ഒക്കെ ഉണ്ടായിട്ടും കാര്യമായ ഒന്നും യധാർത്ഥത്തിൽ നടന്നില്ല. സിന്ധ് ഗവൺമെന്റിലെയും പാകിസ്ഥാൻ സർക്കാരിലെയും രാഷ്ട്രീയക്കാർ നിരവധി നിർദ്ദേശങ്ങൾ പരസ്യമായി പ്രഖ്യാപിച്ചു, അവയെല്ലാം പദ്ധതികൾ അംഗീകരിക്കുകയും ഫണ്ടിംഗ് വാഗ്ദാനം ചെയ്യുകയും ചെയ്തു. എന്നിട്ടും ഒരു പണിയും തുടങ്ങാതെ ഓരോ തീയതിയും കടന്നുപോയി. കഴിഞ്ഞ 15 വർഷമായി നിരവധി രാഷ്ട്രീയക്കാർ നടത്തിയ പ്രസ്താവനകളുടെ ഒരു ടൈംലൈൻ ആണ് താഴെ കൊടുത്തിരിക്കുന്നത്. അവരെല്ലാം ഉറപ്പോടെ കെസിആർ പ്രോജക്റ്റിന് ആരംഭ തീയതികൾ നൽകി, പക്ഷേ അവയെല്ലാം പ്രഖ്യാപനങ്ങളിൽ ഒടുങ്ങി.
- 24 മാർച്ച് 2003 : കെസിആർ പുനരുജ്ജീവിപ്പിക്കാൻ പദ്ധതിയിട്ടിരുന്നതായി റെയിൽവേ മന്ത്രി ഘോഷ് ബക്ഷ് ഖാൻ മഹർ പ്രസ്താവിച്ചു, അതിനായി സാധ്യതാ പഠനങ്ങളും ടെൻഡറുകളും നടത്തി ഏറ്റവും കുറഞ്ഞ തുകയ്ക്ക് ജോലികൾ ലേലത്തിൽ പിടിക്കുന്ന ആൾക്ക് നൽകുമെന്നും കെസിആർ സ്വകാര്യമേഖലയിൽ പ്രവർത്തിപ്പിക്കുമെന്നും കൂട്ടിച്ചേർത്തു. [14] ഈ പ്രഖ്യാപനത്തിന് ശേഷം ഒന്നും നടന്നില്ല.
- 9 മാർച്ച് 2005 : പ്രധാനമന്ത്രി ഷൗക്കത്ത് അസീസ് കെസിആറിന്റെ ആദ്യ ഘട്ടം ഉദ്ഘാടനം ചെയ്തു, "രണ്ടു വർഷത്തിനുള്ളിൽ" മൂന്ന് ഘട്ടങ്ങളിലായി പദ്ധതി പുനരുജ്ജീവിപ്പിക്കുമെന്ന് അവകാശപ്പെട്ടു. Rs. 3.5 ബില്യൺ കെസിആറിന്റെ സമ്പൂർണ്ണ നവീകരണത്തിനായി ചെലവഴിക്കുമെന്ന് പ്രതിജ്ഞയെടുത്തു, [15] എന്നിരുന്നാലും വർഷത്തിനുള്ളിൽ ആദ്യ ഘട്ടം അടച്ചുപൂട്ടി.
- 30 ഏപ്രിൽ 2010 : നിർമാണ പ്രവർത്തനങ്ങൾ 2010ൽ ആരംഭിക്കുമെന്ന് റെയിൽവേ മന്ത്രി ഗുലാം അഹമ്മദ് ബിലൂർ പറഞ്ഞു. പദ്ധതിയുടെ I, II ഘട്ടങ്ങൾ ഒരേസമയം ആരംഭിക്കുകയും [16] വർഷത്തിനുള്ളിൽ പൂർത്തിയാക്കുകയും 2014-ഓടെ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുകയും ചെയ്യും. ഒരു ജോലിയും ആരംഭിക്കാതെ ഈ തീയതി കടന്നുപോയി.
- 9 ഏപ്രിൽ 2012 : കറാച്ചി അർബൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ, ഐജാസ് ഹുസൈൻ ഖിൽജി, 2013 ജൂണിൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും [17] ജൂണിൽ ഇത് പൂർത്തിയാകുമെന്നും പറഞ്ഞു. ഒരു ജോലിയും ആരംഭിക്കാതെ ഈ തീയതി കടന്നുപോയി.
- 8 ഓഗസ്റ്റ് 2012 : കറാച്ചി മെട്രോപൊളിറ്റൻ കോർപ്പറേഷൻ അഡ്മിനിസ്ട്രേറ്റർ, മുഹമ്മദ് ഹുസൈൻ സയ്യിദ്, കെസിആർ പുനഃസ്ഥാപിക്കുന്നതിനുള്ള പഠന റിപ്പോർട്ട് പൂർത്തിയായതായും 2013 സെപ്റ്റംബറിൽ നിർമ്മാണം ആരംഭിക്കുമെന്നും പ്രഖ്യാപിച്ചു [18] . JICA Rs. 260 ബില്യൺ വായ്പ കറാച്ചി അർബൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷന് കൊടുക്കാമെന്ന് സമ്മതിച്ചു. അവർ തന്നെ കെസിആറിന്റെ പുനർനിർമ്മാണത്തിനും നവീകരണത്തിനും മേൽനോട്ടം വഹിക്കും എന്നും സമ്മതിച്ചു. [19] 50 കിലോമീറ്റർ നീളമുള്ള വൃത്താകൃതിയിലുള്ള ലൂപ്പ് ലൈൻ നവീകരിക്കുന്നതിനും പുനർനിർമിക്കുന്നതിനും 23 സ്റ്റേഷനുകളിൽ 3 മിനിറ്റ് സ്റ്റോപ്പുകൾ നൽകിക്കൊണ്ട് 24 ട്രെയിനുകൾ 700,000 യാത്രക്കാർക്ക് സൗകര്യമൊരുക്കും എന്നും അറിയിച്ചു. [20] പക്ഷേ, ഈ പദ്ധതി ഒരിക്കലും യാഥാർത്ഥ്യമായില്ല.
- 9 ഡിസംബർ 2016 : പാകിസ്ഥാൻ റെയിൽവേ സിന്ധ് സർക്കാരിന് ഭരണ നിയന്ത്രണം കൈമാറുമെന്ന് റെയിൽവേ മന്ത്രി ഖവാജ സാദ് റഫീഖ് പ്രഖ്യാപിച്ചു, എന്നാൽ മറ്റാവശ്യങ്ങൾക്കായി കെ.സി.ആർൻ്റെ കൈവശമുള്ള ഭൂമി അനുവദിക്കുന്നത് ആദ്യം നടപ്പിലാക്കണം എന്ന് പ്രഖ്യാപിച്ചു. [21] ഈ പ്രഖ്യാപനത്തിന് ശേഷം ഒന്നും നടന്നില്ല. [22]
- 30 സെപ്റ്റംബർ 2017 : കെസിആർ റൂട്ടിലെ എല്ലാ കൈയേറ്റങ്ങളും ഒഴിപ്പിച്ചതായും കെസിആർക്കായി 360 ഏക്കർ ഭൂമി ഏറ്റെടുക്കാൻ പാകിസ്ഥാൻ റെയിൽവേ തയ്യാറായിട്ടുണ്ടെന്നും സിന്ധ് മുഖ്യമന്ത്രി സയ്യിദ് മുറാദ് അലി ഷാ പ്രഖ്യാപിച്ചു. 2017 ഡിസംബർ 25ന് കെസിആർ പദ്ധതി ആരംഭിക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. [23] ഒരു ജോലിയും ആരംഭിക്കാതെ ഈ തീയതിയും കടന്നുപോയി.
- 18 ജനുവരി 2018 : സിന്ധ് മുഖ്യമന്ത്രി സയ്യിദ് മുറാദ് അലി ഷാ തന്റെ പ്രാഥമിക പ്രസ്താവനയിൽ നിന്ന് പിന്മാറി, കെസിആർ പദ്ധതിയുടെ പ്രവർത്തനങ്ങൾ 2018 മാർച്ച് 23 ന് ആരംഭിക്കുമെന്ന് പറഞ്ഞു. "കറാച്ചിയിലെ ജനങ്ങൾക്ക് ഞാൻ സന്തോഷവാർത്ത അറിയിക്കാൻ പോകുകയാണ്” എന്ന് അദ്ദേഹം പറഞ്ഞു. [24] ഒരു ജോലിയും ആരംഭിക്കാതെ ഈ തീയതിയും കടന്നുപോയി.
- 1 മാർച്ച് 2020 : സിന്ധ് സർക്കാരുമായി സഹകരിച്ച് കറാച്ചി സർക്കുലർ റെയിൽവേ "ആറ് മാസത്തിനുള്ളിൽ പ്രവർത്തനക്ഷമമാക്കുമെന്ന്" റെയിൽവേ മന്ത്രി ഷെയ്ഖ് റഷീദ് അഹമ്മദ് പറഞ്ഞു. [25]
- 20 ഓഗസ്റ്റ് 2020 : കെസിആറിന് 150 ബില്യൺ പാക്കിസ്ഥാനി രൂപ 2020–21 സാമ്പത്തിക വർഷത്തിലെ ഫെഡറൽ ബജറ്റിൽ അനുവദിച്ചു. [26] 2020–21 സാമ്പത്തിക വർഷത്തിലെ സിന്ധ് പ്രവിശ്യാ ബജറ്റ് 207 ബില്യൺ പാക്കിസ്ഥാനി രൂപ കെസിആറിന് അനുവദിച്ചു. . [27]
- 19 നവംബർ 2020 : ഓറഞ്ചി സ്റ്റേഷനിൽ നിന്ന് പിപ്രി യാർഡിലേക്ക് യാത്ര ചെയ്ത് റെയിൽവേ മന്ത്രി ഷെയ്ഖ് റാഷിദ് കെസിആർ ഉദ്ഘാടനം ചെയ്തു. 14 കിലോമീറ്റർ ദൈർഘ്യമുള്ള ട്രാക്ക് ആറ് സ്റ്റേഷനുകളിലൂടെയും 12 ലെവൽ ക്രോസിംഗുകളിലൂടെയും കടന്നുപോകുന്നു. [28]
- 11 ഫെബ്രുവരി 2021 : കെസിആർ 74 കിലോമീറ്റർ ദൈർഘ്യമുള്ള ട്രാക്കിലേക്ക് കൂടി നീട്ടി. പുതിയ വിപുലീകരണത്തോടെ, കറാച്ചിക്ക് പുറത്ത് നിന്ന് ഓറഞ്ചി ടൗൺ സ്റ്റേഷൻ വരെ ധബെജി റെയിൽവേ സ്റ്റേഷനെ ബന്ധിപ്പിക്കും. [29]
- 28 സെപ്റ്റംബർ 2021 : പ്രധാനമന്ത്രി ഇമ്രാൻ ഖാൻ 1.22 ബില്യൺ ഡോളർ (പികെആർ 207 ബില്യൺ) ചിലവു വരുന്ന കറാച്ചി സർക്കുലർ റെയിൽവേ (കെസിആർ) പുനരുജ്ജീവന പദ്ധതിയുടെ നിർമ്മാണ ഉത്ഘാടനം നിർവചിച്ചു, അത് മൂന്ന് വർഷത്തിനുള്ളിൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.
- 28 മെയ് 2022 : ഷെഹ്ബാസ് ഷെരീഫ് സിപിഇസി പദ്ധതിയിൽ കെസിആറിനെ ഉൾപ്പെടുത്തി നിർമ്മാണം ആരംഭിച്ചു. നിലവിലുള്ള 43 കിലോമീറ്റർ കെസിആർ ട്രാക്കും സ്റ്റേഷനുകളും പരിസ്ഥിതി സൗഹൃദവും ഡ്രൈവർ രഹിതവും ഇലക്ട്രിക് ട്രെയിനുകളും ഉപയോഗിച്ച് ലോകോത്തര ബഹുജന ഗതാഗത സംവിധാനത്തിലേക്ക് പൂർണ്ണമായും പുനർനിർമ്മിക്കും. 22 ലെവൽ ക്രോസിംഗുകൾ ഒഴിവാക്കുന്നതിനായി പാതയിൽ നിരവധി അണ്ടർപാസുകളും പാലങ്ങളും നിർമിക്കുന്നുണ്ടെങ്കിലും റൂട്ട് മാറ്റില്ല. ലാഹോർ മെട്രോ പദ്ധതിയിലെ ഓറഞ്ച് ട്രെയിനിന് സമാനമായിരിക്കും പുതിയ കെസിആർ. പുതിയ കെസിആറിന് കറാച്ചി മെട്രോബസുമായി കവലകളിൽ സംയുക്ത സ്റ്റേഷനുകൾ ഉണ്ടാകും. പദ്ധതിയുടെ പൂർത്തീകരണത്തിന് 3 വർഷത്തെ സമയപരിധി നൽകിയിട്ടുണ്ട്.
ഇതും കാണുക
തിരുത്തുകറഫറൻസുകൾ
തിരുത്തുക- ↑ "Karachi Circular Railway Map". flickr.com/creating2000. 4 October 2009. Retrieved 4 October 2009.
- ↑ "After 21 years, Karachi Circular Railway begins partial operations". 27 November 2020.
- ↑ "Karachi Circular Railway Revival".
- ↑ "Karachi Circular Railway begins partial operations". 19 November 2020.
- ↑ "Chairman Railways visits KCR track". 10 August 2020.
- ↑ "Supreme Court gives four more months to overhaul railways". 20 August 2020.
- ↑ "Rs10.5b allotted for KCR rehabilitation in ML-1 style". 26 August 2020.
- ↑ "Karachi Circular Railway Revival".
- ↑ "Karachi Circular Railway begins partial operations". 19 November 2020.
- ↑ "Karachi Circular Railway". karachirail.tripod.com. Retrieved 4 October 2012.
- ↑ "Encroachments major obstacle to KCR revival". 23 January 2017.
- ↑ "Green signal for Karachi Circular Railway". 4 September 2009.
- ↑ "Encroachments major obstacle to KCR revival". 23 January 2017.
- ↑ "KARACHI: Karakoram Express begins daily operation". 25 March 2003.
- ↑ "PM inaugurates Karachi Circular Railway".
- ↑ "KCR to be revived in two phases: Bilour – Business Recorder".
- ↑ "KCR project to be ready by 2017".
- ↑ "Japanese Experts present study report on investment in Karachi". 8 August 2012.
- ↑ "Archived copy". Archived from the original on 14 October 2013. Retrieved 12 October 2013.
{{cite web}}
: CS1 maint: archived copy as title (link) - ↑ "PR finalises Karachi's Circular Railways file work". www.nation.com.pk. Archived from the original on 2013-07-15.
- ↑ "Tribune ePaper: Business News Paper, ePaper Online".
- ↑ "Handing over the reins: Sindh govt to get control of KCR". 9 December 2016.
- ↑ "KCR route cleared, project launch planned for Dec 25, CM tells Chinese diplomat". 30 September 2017.
- ↑ "Ground work on KCR project to be started on March 23: CM | Pakistan Today".
- ↑ "Karachi Circular Railway to be operational in 6 months: Sheikh Rasheed". 11 March 2020.
- ↑ "Rs124 billion designated for railways". 12 June 2020.
- ↑ "Government allocates PKR 207 billion for revival of Karachi Circular Railway".
- ↑ Hasan, Shazia (2021-02-11). "KCR made operational on 14km-long Orangi-City route". DAWN.COM (in ഇംഗ്ലീഷ്). Retrieved 2021-04-02.
- ↑ "Karachi Circular Railway service now available from Dhabeji to Orangi Town". gulfnews.com (in ഇംഗ്ലീഷ്). Retrieved 2021-04-02.
ബാഹ്യ ലിങ്കുകൾ
തിരുത്തുക- അലി അദ്നാൻ ഖസൽബാഷിന്റെ flickr.com-ലെ കറാച്ചി സർക്കുലർ റെയിൽവേ മാപ്പ് 2009 ഒക്ടോബർ 4-ന് രൂപകൽപ്പന ചെയ്തു
- 2009 സെപ്റ്റംബർ 4 ന് ഫെഡറൽ ഗവൺമെന്റ് അംഗീകരിച്ച കറാച്ചി സർക്കുലർ റെയിൽവേ സംവിധാനം : മൊയ്ദ് അൻസാരിയുടെ ലേഖനം
- കറാച്ചി സർക്കുലർ റെയിൽവേ സംവിധാനം 2011-ഓടെ പുനരുജ്ജീവിപ്പിക്കും - APP
- SEC - APP-ൽ രജിസ്റ്റർ ചെയ്തതിന് ശേഷം KUTS പ്രവർത്തനക്ഷമമാകും
- ബഹുജന ഗതാഗത ആശയക്കുഴപ്പം
- കറാച്ചി സർക്കുലർ റെയിൽവേയുടെ പുനരുജ്ജീവനം: വിശകലനം
- യാഹൂവിലെ പാകിസ്ഥാൻ റെയിൽവേ ചർച്ചാ സംഘം യാഹൂവിലെ Archived 2013-01-05 at Archive.is പാകിസ്ഥാൻ റെയിൽവേ ചർച്ചാ സംഘം]
- അദ്നാൻ സഫറിന്റെ കെസിആറിനെക്കുറിച്ചുള്ള ഒരു വെബ്സൈറ്റ്
- ഗൂഗിൾ മാപ്പിൽ കെസിആർ പ്രൊജക്റ്റ് ചെയ്തു
- കറാച്ചി സർക്കുലർ റെയിൽവേയുടെ മാസ്റ്റർ പ്ലാൻ ഭൂപടം
ഫലകം:Karachi Circular Railwayഫലകം:Public transport in Karachiഫലകം:Karachi topics