കരുവൻപൊയിൽ

കോഴിക്കോട് ജില്ലയിലെ ഒരു ഗ്രാമം

11°21′32.22″N 75°55′5.12″E / 11.3589500°N 75.9180889°E / 11.3589500; 75.9180889 കോഴിക്കോട് ജില്ലയിലെ കൊടുവള്ളി പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കരുവൻപോയിൽ .

കരുവൻപോയിൽ
'പാറമ്മൽ-' പഴയ കാല പേര്
Map of India showing location of Kerala
Location of കരുവൻപോയിൽ
കരുവൻപോയിൽ
Location of കരുവൻപോയിൽ
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) കോഴിക്കോട്
ഏറ്റവും അടുത്ത നഗരം കൊടുവള്ളി
സാക്ഷരത almost 95%(toppest in Koduvally Panchayath)%
സമയമേഖല IST (UTC+5:30)
കോഡുകൾ
വെബ്‌സൈറ്റ് www.karuvanpoyil.com

സർക്കാർ സ്ഥാപനങ്ങൾ

തിരുത്തുക
  • ജീ എം യു പീ സ്കൂൾ

1922 ൽ ബോർഡ് മാപ്പിള എലമെന്ടരി സ്കൂൾ ആയി പ്രവർത്തനം ആരംഭിച്ചു. കുനിയിൽ അഹമ്മദ്‌ കുട്ടി മുസ്ല്യാരുടെ മകൻ കുനിയിൽ മുഹമ്മദും (കുനിയിൽ മുഹമ്മദ്‌ മൌലവി )അത്രുമാൻ ഹാജിയുടെ മകൾ ഫാത്തിമയും ആയിരുന്നു പ്രഥമ വിദ്യാർഥികൾ. പരേതനായ കെ വീ മോയിൻ കുട്ടി ഹാജി സ്വന്തമായി നിർമ്മിച്ച്‌ നൽകിയ കെട്ടിടത്തിലാണ് വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. ശ്രീ കരുണാകരൻ നമ്പ്യാർ പ്രഥമ പ്രധാനഅധ്യാപകനും ശ്രീ വി മുഹമ്മദ്‌ മാസ്റ്റർ , അപ്പു മാസ്റർ , അരീക്കോട് അഹമ്മദ് കുട്ടി മാസ്റ്റർ , കൊയമുട്ടി മാസ്റ്റർ , ചെക്കുട്ടി മാസ്റ്റർ , സീതി മാസ്റ്റർ എന്നിവർ ആദ്യകാല അധ്യാപകർ ആയിരുന്നു.1950 ല് ഗവ എം എൽ പി സ്കൂൾ ആയും 1961 ല് അപ്ഗ്രേഡ് ചെയ്തു ഗവ. യു പി സ്കൂൾ ആയും പ്രവർത്തിച്ചു വരുന്നു.

  • ഗവർന്മെന്റ് ഹൈ സ്കൂൾ
  • ഗവർന്മെന്റ് ഹയർ സെകണ്ടരി സ്കൂൾ

സർക്കാർ ഇതര സ്ഥാപനങ്ങൾ

തിരുത്തുക

ഓമശ്ശേരി  സ്വദേശി ഡോ ഫവാസിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു . ഡോക്ടർമാരുടെയും ലാബ്, മെഡിക്കൽ ഷോപ്പ് എന്നിവയുടെയും സേവനം ലഭ്യമാണ്.

ഫാമിലി മെഡിസിൻ , ജനറൽ മെഡിസിൻ , എമാർഗൻസി മെഡിസിൻ , പൾമനോളജിവിഭാഗങ്ങളിലെ ഡോക്ടർമാരുടെ സേവനം ലഭ്യമാണ്

ഈ കൊച്ചു ഗ്രാമത്തിൽ പത്ത് മസ്ജിദുകളുണ്ട് .

ആശയ വൈവിധ്യത്തിനനുസരിച്ചും ജനസാന്ദ്രത കണക്കിലെടുത്തും പല കാലങ്ങളിലായി കരുവമ്പൊയിലിന്റെ വിവിധ ദിക്കുകളിൽ മസ്ജിദുകൾ ഉയർന്നു വന്നു.

1-ചുള്ളിയാട് ജുമാ മസ്ജിദ്

തിരുത്തുക

കരുവൻപൊയിൽ പ്രദേശത്തിൻറെ വടക്ക് കിഴക്ക് ഭാഗത്ത് ചെറുപഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ചുള്ളിയാട് ജുമുഅ മസ്ജിദ്

ഏകദേശം 120 വർഷങ്ങൾക്കു മുമ്പ് സ്ഥാപിതമായതാണെന്ന് കരുതപ്പെടുന്നു ഖിലാഫത്ത് സമരത്തിൻറെ മുമ്പ് തന്നെ അവിടെ പള്ളി ഉണ്ടായിരുന്നു എന്ന് സാരം...


ചുള്ളിയാട് ജുമുഅത്ത് പള്ളിക്ക് ആവശ്യമായ സ്ഥലം വഖഫ് ചെയ്തത് പൊയിലിൽ കുഞ്ഞായിൻ ഹാജിയെന്ന വ്യക്തിയാണ് ..

  പള്ളിക്കും അതിൻറെ ചുറ്റുമുള്ള വിശാലമായ ഖബർസ്ഥാനിക്കും വേണ്ടി എട്ട് ഏക്കറയിലധികം സ്ഥലം അദ്ദേഹം ദാനമായിനൽകി  ...

കുഞ്ഞായിൻ ഹാജിയുടെ അഞ്ചു മക്കളിൽ രണ്ടാമനായ പൊയിലിൽ അബ്ദുള്ള എന്നവർ, മുത്തവല്ലിയായി ചുള്ളിയാട്പള്ളിയുടെ കാര്യങ്ങൾ ഒരുപാട് കാലം നോക്കി നടത്തി.

കൊടുവള്ളി അധികാരിയായിരുന്ന അദ്ദേഹത്തെ സ്വാതന്ത്ര്യ സമരകാലത്ത് പട്ടാളം അന്തമാനിലേക്ക് നാട് കടത്തിയിരുന്നു...


സമീപ പ്രദേശങ്ങളെ അപേക്ഷിച്ച് വളരെ പുരാതനമായ പള്ളിയും ഖബർസ്ഥാനിയുമാണ് ചുള്ളിയാട്ടേത്...

1959ൽ  കെ വി മോയിൻകുട്ടി ഹാജിയുടെ നേതൃത്വത്തിൽ പള്ളി പുനരുദ്ധരിക്കുകയുണ്ടായി.. നല്ല മരങ്ങൾ ഉപയോഗിച്ചായിരുന്നു ഒന്നാം നിലയിലെ തട്ടും മേൽപ്പുരയും മുകളിലോട്ടുള്ള കോണിയുമൊക്കെ ഉണ്ടാക്കിയത്..

തുടർന്ന് 2005ലാണ് ഇന്ന് കാണുന്ന രൂപത്തിൽ ആധുനികമായി പള്ളി പുനരുദ്ധാരണം നടത്തിയത്...

കെ വി മുഹമ്മദ് ഹാ ജി (മാനിപുരം) ടി പി ഹുസൈൻ ഹാജി തുടങ്ങിയവരുടെ നേതൃത്വത്തിൽ ആയിരുന്നു ഈ പുനരുദ്ധാരണം നടന്നത്


മുനീറുൽ ഇസ്ലാം മഹല്ല് കമ്മിറ്റിയുടെ കീഴിലാണ് ഇപ്പോൾ പള്ളിയുടെ ഭരണം..

കുടുംബക്കാരും പ്രിയപ്പെട്ടവരും ബന്ധുക്കളുമായി പലരും അന്ത്യ നിദ്ര കൊള്ളുന്ന സ്ഥലമാണെന്നതിനാലും ഓരോരുത്തർക്കുമുള്ള  അവസാന ഭവനം കാത്തിരിക്കുന്ന ഇടമെന്നതിനാലും വൈകാരികമായ ബന്ധമാണ് ചുള്ളിയാട് പള്ളിയുമായി നമുക്കുള്ളത്...

ഇലക്ട്രിക് ലൈറ്റുകളും ടോർച്ചുകളും വ്യാപകമാകുന്നതിന്റെ മുമ്പ് ചൂട്ട് (തെങ്ങിന്റെയും മറ്റും ഉണങ്ങിയ ഓല ഊർന്നെടുത്ത് ഒതുക്കി കെട്ടിയുണ്ടാക്കുന്നതാണ് ചൂട്ട്.)കത്തിച്ചു കൊണ്ടായിരുന്നു വിദ്യാർത്ഥികൾ ദർസ് പഠനം കഴിഞ്ഞ് തിരിച്ചു പോകാറ് വൈദ്യുതിയില്ലാത്ത ദിവസങ്ങളിൽ പെട്രോമാക്സ് ഉപയോഗിച്ചാണ് ഇവിടെ ക്ലാസുകൾ നടന്നിരുന്നത്..

ഇന്നും വളരെ ഭംഗിയായി ആ ദർസ് നടക്കുകയും നാട്ടുകാരും അന്യ നാട്ടുകാരുമായി അനവധി വിദ്യാർത്ഥികൾ മത വിദ്യയുടെ മധു നുകരുകയും ചെയ്യുന്നു...

ക്ലോക്കുകൾ വ്യാപകമാകുന്നതിന് മുമ്പ് ബാങ്ക് വിളിക്കുന്നതിനുള്ള സമയം അറിയാൻ  പള്ളിയുടെ മുറ്റത്ത് , മുകളിൽ ദ്വാരമുള്ള പലക നാട്ടി അതിൻറെ നിഴൽ അടിസ്ഥാനമാക്കുകയായിരുന്നു ...

പഴമയുടെ അടയാളങ്ങളൊന്നും അവശേഷിപ്പിക്കാതെ ആധുനികതയുടെ സർവ്വ പ്രൗഢിയോടും കൂടിയാണ് പള്ളി  പുതുക്കി പണിതിരിക്കുന്നത്.

2-  പാറമ്മൽ പള്ളി

തിരുത്തുക

കരുവൻപൊയിൽ ടൗണിലെ സുന്നി ജുമാഅത്ത് പള്ളി പാറമ്മൽ പള്ളി എന്നാണ് അറിയപ്പെടുന്നത്..

ഒരുപക്ഷേ വെട്ടുപാറ ഉണ്ടായിരുന്ന സ്ഥലത്തുള്ളതു കൊണ്ടായിരിക്കാം അങ്ങനെ പേര് ലഭിച്ചത്


ടി കെ പരീക്കുട്ടി അധികാരി നൽകിയ സ്ഥലത്ത് കെ വി മോയിൻകുട്ടി ഹാജിയാണ് നിസ്കാര പള്ളി നിർമ്മിച്ചത്

50 ൽ താഴെ ആളുകൾക്ക് നിസ്കരിക്കാൻ കഴിയുന്ന ഒരു മെയിൻ ഹാളും ഇരുഭാഗത്തും വരാന്ത പോലത്തെ ചെറിയ രണ്ട് ചെരുവും കിഴക്ക് ഭാഗത്ത് ഒരു വരാന്തയും ആയിരുന്നു അന്നത്തെ പള്ളി . തെക്ക്കിഴക്ക് ഭാഗത്തായി പത്തോ പതിനഞ്ചോ പേർക്ക് ഒന്നിച്ച് വുളു എടുക്കാൻ മാത്രം സൗകര്യം ഉള്ള ഹൗളു മുണ്ടായിരുന്നു


മൂന്ന് തവണ പള്ളി പുനരുദ്ധരിക്കപ്പെട്ടിട്ടുണ്ട് . അവസാനമായി 1995 ലാണ് ഇന്നത്തെ രൂപത്തിൽ വിപുലീകരിച്ചത്

താഴെനില പൂർണമായും നാട്ടുകാരുടെ സാമ്പത്തിക സഹായത്തോടെയാണ് പുനർ നിർമ്മിച്ചത്


കെ വി അശ്റഫ് ഹാജി പ്രസിഡണ്ടും ,എൻജിനീയർ ഇ. മൊയ്തീൻകോയ ഹാജി ജനറൽ സെക്രട്ടറിയുമായ മൂനീറുൽ ഇസ്ലാം മഹല്ല് കമ്മിറ്റിയാണ് പള്ളിയുടെ ഭരണം നടത്തുന്നത്.

3 ചുള്ളിയാമുക്ക് നിസ്കാര പള്ളി

തിരുത്തുക

1989 മെയ് മാസം 26ന്  കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരാണ് ചുള്ളിയാട് നിസ്കാര പള്ളിക്ക് തറക്കല്ലിട്ടത്

മറ്റൊരു സ്ഥലത്ത് പൊളിച്ചു നീക്കിയ പഴയ പള്ളിയുടെ ഓടും മരവും കല്ലുമൊക്കെയാണ് ഈ പള്ളിക്ക് ഉപയോഗിച്ചിരുന്നത്

പള്ളി കമ്മിറ്റിയുടെ സ്ഥാപക പ്രസിഡണ്ട് മർഹൂം പൂതർകുഴി മുഹമ്മദ് ഹാജിയായിരുന്നു..

1991 ഫെബ്രുവരി 7ന് കാന്തപുരം ഉസ്താദ് തന്നെ  പള്ളിയുടെ  ഉദ്ഘാടനം നിർവഹിച്ചു.

പി കെ മുഹമ്മദ് ഹാജിയുടെ മരണ  ശേഷം പാലക്കൽ ആലിക്കുഞ്ഞി ഹാ ജി പ്രസിഡണ്ടായി.

നിലവിൽ കെ കെ മുഹമ്മദ് മുസ്ലിയാർ പ്രസിഡണ്ട് , ടി പി കുഞ്ഞാലി ഹാജി ജനറൽ സെക്രട്ടറി,

എം പി അബ്ദുറഹീം സഖാഫി സെക്രട്ടറി, എൻ. ലത്തീഫ് ട്രഷറർ, എന്നിവരടങ്ങിയ കമ്മിറ്റിയാണ് പള്ളിയുടെ ഭരണം നിർവഹിക്കുന്നത് പി.വി അബ്ദുൾ നാസർ  ഇമാമും മുഅദിനുമൊക്കെയായി പള്ളി പരിപാലിക്കുന്നു

4 ചെമ്പറ്റേരി നിസ്കാരപ്പള്ളി
തിരുത്തുക

മർഹും ചെമ്പറ്റേരി അബൂബക്കർ ഹാജിയുടെ (ചെമ്പറ്റേരി മുഹമ്മദ് ഹാജിയുടെ പിതാവ്)

വീടിനു സമീപത്തെ കുളത്തിനരികെ ഉണ്ടായിരുന്ന സ്രാമ്പ്യയാണ് പിന്നീട് നിസ്കാര പള്ളിയായി ഉയർന്നത്...

ചെമ്പറ്റേരി ഭാഗത്ത് 3 സ്രാമ്പ്യകൾ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. പിൽക്കാലത്ത് രണ്ടെണ്ണം നശിച്ചുപോയി

അബൂബക്കർ ഹാജിയുടെ പറമ്പിൽ ഉണ്ടായിരുന്ന സ്രാമ്പ്യ  ,ഖിലാഫത്ത് സമരകാലത്തിന് മുമ്പുതന്നെ ഉണ്ടായിരുന്നുവത്രേ..

ഖിലാഫത്ത് സമരം രൂക്ഷമായ സമയത്ത്ബ്രി ട്ടീഷ് പട്ടാളക്കാരെ പേടിച്ച് പകൽ സമയങ്ങളിൽ പുരുഷന്മാർ ചെമ്പറ്റ മലയുടെ മുകളിൽ ഒളിവിൽ പോവുകയും രാത്രിയാവുമ്പോൾ ഇറങ്ങിവന്ന് കുളത്തിൽ നിന്ന് കുളിക്കുകയും ശുദ്ധി വരുത്തുകയും

സ്രാമ്പിയയിൽ നിന്ന് നിസ്കരിക്കുകയും ചെയ്യാറുണ്ടായിരുന്നു പിൽക്കാലത്ത് സ്രാമ്പ്യ പൊളിച്ചു തൊട്ടടുത്ത സ്ഥലത്ത് കുളത്തിനരികെ തന്നെ നിസ്കാര പള്ളി പണിയുകയുണ്ടായി

കുറേക്കാലം അതിൽ നിസ്കാരവും പ്രാർത്ഥനകളും നടന്നിരുന്നു

2020 ൽകുറച്ചുകൂടി വലിയ രൂപത്തിൽ പള്ളി ആധുനികമായി  പുനർ നിർമ്മിക്കുകയുണ്ടായി

നിർമ്മാണ സാമ്പത്തിക ചെലവുകൾ മുഴുവനും വഹിച്ചത് ചെമ്പറ്റേരി അബൂബക്കർഹാജിയുടെ  കുടുംബം തന്നെയാണ്

ദൈനംദിന പരിപാലന പ്രവർത്തനങ്ങൾ നടത്തുന്നത് കുടുംബാംഗങ്ങൾ  രൂപീകരിച്ച ട്രസ്റ്റിന് കീഴിലാണ്

5 മസ്ജിദുന്നൂർ ആണിയങ്കണ്ടി

ജമാഅത്തെ ഇസ്ലാമിയുടെ അധീനതയിലുള്ള ജുമുഅ മസ്ജിദാണ്ആ ണിയം കണ്ടിയിലുള്ള മസ്ജിദുന്നൂർ

കരുവൻപൊയിലിൽനിന്നും,  മാതോലത്ത് കടവിലേക്ക് പോകുന്ന റോഡിൻറെ സൈഡിലാണ് ഇത് സ്ഥിതിചെയ്യുന്നത്..

2006 ലാണ് അതിൻറെ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയത്... 2007 ൽ അത് ഉദ്ഘാടനം ചെയ്യപ്പെട്ടു ജമാഅത്തെ ഇസ്ലാമി പ്രവർത്തകരിൽ നിന്നും മറ്റും ഫണ്ട് ശേഖരിച്ചാണ് പള്ളി നിർമ്മാണം പൂർത്തീകരിച്ചത്...

ഈ പള്ളി നിലവിൽ വന്നതോട് കൂടി  ജുമുഅ,സകാത്ത്, ഫിതിർ സക്കാത്ത്, ഉളൂഹിയത്ത്, വിവാഹം തുടങ്ങി കരുവൻപോയിൽ ജമാത്തെ ഇസ്ലാമിയുടെ  എല്ലാ മഹല്ല് പ്രവർത്തങ്ങളും ഈ പള്ളികേന്ദ്രീകരിച്ചാ ണ് നടക്കുന്നത്.

വർഷത്തിൽ ആറ് ലക്ഷത്തിലധികം രൂപ സകാത്ത് ഇനത്തിൽ അർഹതപ്പെട്ടവർക്ക് വിതരണം ചെയ്യുന്നു

ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള മറ്റ് സാമൂഹ്യ സ്വാന്തന പ്രവർത്തനങ്ങളും ഈ പള്ളി കേന്ദ്രീകരിച്ചാണ് നടക്കുന്നത്

പള്ളി കമ്മിറ്റിയുടെ പ്രഥമ പ്രസിഡൻറ് ൻറ് കുനിയിൽ അബ്ദുറഹീം സാഹിബും സെക്രട്ടറി കെ അബ്ദുറഹ്മാൻ സാഹിബൂം ആയിരുന്നു.

നിലവിൽ കമ്മിറ്റിയുടെ പ്രസിഡണ്ട് കെ സി ഇഖ്ബാലും സിക്രട്ടരി, കൊളപ്പുറത്ത് അസ് ലമുമാണ്

. ജമാഅത്തെ ഇസ്ലാമി കേരളയുടെ കീഴിലുള്ള കേരള മസ്ജിദ് കൗൺസിലിൽ ഈ മസ്ജിദ് രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്..

ഈ മസ്ജിദിലെ ഖത്തീബ് (വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി പ്രഭാഷണം നടത്തുന്നത്) വി സുഹൈൽ സാഹിബും

മുഅദ്ദിൻ( ബാങ്ക് വിളിക്കുന്നയാൾ) വി കാസിം സാഹിബുമാണ്

6 പോക്കു വലിയുള്ളാഹി മഖാംപള്ളി


  പൊൻ പാറക്കൽ പോക്കു  വലിയുള്ളാഹിയുടെ ജാറത്തിന് സമീപമുള്ള നിസ്കാര പള്ളി

2011 ലാണ് നിർമ്മിക്കപ്പെട്ട ത്.പള്ളിക്ക് തറക്കല്ലിട്ടതും നിർമ്മാണം പൂർത്തിയായ ശേഷം പള്ളിയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചതും മർഹൂം എപി മുഹമ്മദ് മുസ്ലിയാരാണ്

മണ്മറഞ്ഞ പ്രമുഖ വ്യക്തികൾ

തിരുത്തുക

പ്രമുഖ ഇസ്‌ലാം മതപണ്ഡിതനും   സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറിയുമായിരുന്നു കാന്തപുരം എ.പി. മുഹമ്മദ് മുസ്‌ലിയാർ.  പണ്ഡിതൻ, മുസ്‌ലിം കർമ്മ ശാസ്ത്ര പഠനരംഗത്തെ വിദഗ്ദൻ, പ്രഭാഷകൻ, എഴുത്തുകാരൻ, സംഘാടകൻ തുടങ്ങിയ രംഗങ്ങളിൽ തിളങ്ങിയ എ.പി. മുഹമ്മദ് മുസ്‌ലിയാരുടെ പഠനങ്ങളും ഫത്‌വകളും പ്രഭാഷണങ്ങളും മുസ്‌ലിം സാമൂഹിക ജീവിതത്തിൽ വലിയ സ്വാധീനങ്ങൾ ചെലുത്തിയിരുന്നു.   ചെറിയ എ പി ഉസ്താദ് എന്നാണ് അറിയപ്പെട്ടിരുന്നത്.

കാരപ്പറമ്പ് പള്ളിയിൽ ജുമുഅക്ക് എത്തിയപ്പോഴാണ് ഉസ്താദിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതും പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചതും. 2022 നവംബർ 20ന് അദ്ദേഹം അന്തരിച്ചു. 2022 നവംബർ 20ന് വൈകുന്നേരം നാലു മണിക്ക് കരുവൻപൊയിൽ ചുള്ള്യാട് ജുമാ മസ്ജിദിൽ ഖബർ സ്ഥാനിൽ ഖബറടക്കി

യുവസഹജമായ ആവേശത്തോടെ ഇസ്വ്‌ലാഹീ പണ്ഡിത നിരയിൽ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു കോഴിക്കോട് ജില്ലയിലെ കരുവമ്പൊയിൽ സ്വദേശിയും ഉജ്വല പ്രഭാഷകനും കഴിവുറ്റ അധ്യാപകനുമായിരുന്ന കെ.കെ.മുഹമ്മദ് സുല്ലമി. ഇസ്വ്‌ലാഹീ പ്രസ്ഥാനത്തിന്റെ വ്യാപനത്തിൽ വലിയ പങ്ക് വഹിച്ചിരുന്ന അദ്ദേഹം തുടർച്ചയായി ആഴ്ചകളോളം ഇസ്വ്‌ലാഹീ പ്രബോധന ദ്യത്യവുമായി കേരളമെങ്ങും തുടർച്ചയായി യാത്ര ചെയ്തിരുന്നു. ഖുർആനും ശാസ്ത്രവും സമന്വയിപ്പിച്ചു കൊണ്ടുള്ള അദ്ദേഹത്തിന്റെ ക്ലാസുകളും പ്രസംഗങ്ങളും ആരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്ന വിധത്തിലുള്ളതായിരുന്നു. ഐ.എസ്.എമ്മിന്റെ സ്ഥാപക കാലം മുതലേ യുവമുജാഹിദുകളുടെ നേതൃനിരയിൽ തിളങ്ങിയ അദ്ധേഹം ഐ.എസ്.എം സംസ്ഥാന സെക്രട്ടറിയായും കെ.എൻ.എം സംസ്ഥാന കാര്യദർശിയായും പ്രവർത്തിക്കുകയുണ്ടായി. അരീക്കോട് സുല്ലമുസ്സലാമിലെ പഠനത്തിനു ശേഷം അവിടെ അധ്യാപകനായും പിരിയുമ്പോൾ പ്രിൻസിപ്പലായും സേവനം ചെയ്തു. സുല്ലമിന്റെ പുരോഗതിക്ക് തന്റെ ഗുരുനാഥനും കെ.എൻ.എം ജനറൽ സെക്രട്ടറിയുമായിരുന്ന കെ.പി.മുഹമ്മദ് മൗലവിയുടെ വലം കൈയായി പ്രവർത്തിച്ചു. വളരെക്കാലം കോഴിക്കോട് കടപ്പുറം മുജാഹിദ് പള്ളിയിലെ ഖത്വീബായി സേവനം ചെയ്യുകയുണ്ടായി. ഗഹനമേറിയ വിഷയങ്ങൾ കൈകാര്യം ചെയ്തു കൊണ്ടുള്ളതായിരുന്നു ഖുത്വുബകൾ. ഇതിലൂടെ നിരവധി പേർ ഇസ്വ്‌ലാഹീ ദർശനത്തിലേക്ക് കടന്നുവരികയും സത്യമാർഗ്ഗത്തിന്റെ പടയാളികളായി മാറുകയുമുണ്ടായി.


രചനാരംഗത്തും ശ്രദ്ധേയനായിരുന്നു. ഖുർആനുമായി ബന്ധപ്പെട്ടുകൊണ്ടുള്ള നിരവധി ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. ശബാബ്, അൽമനാർ എന്നിവയായിരുന്നു തന്റെ കാൻവാസുകൾ. മലയാളത്തിലെ ഏറ്റവും വലിയ അനൗപചാരിക ഖുർആൻ പഠന സംവിധാനമായ ഖുർആൻ ലേണിംഗ് സ്‌കൂളി(QLS)ന്റെ ഉപജ്ഞാതാവുംപ്രയോക്താവുമായിരുന്നു കെ.കെ. വിദ്യാർഥികളുടെ ഇഷ്ടപ്പെട്ട അധ്യാപകനും സഹപ്രവർത്തകരുടെ സ്‌നേഹഭാജനവുമായിരുന്ന കെ.കെ.മുഹമ്മദ് സുല്ലമി 2005 ജൂലൈ 28ന് ഈ ലോകം വിട്ടുപിരിഞ്ഞു.

കരുവന്പോയിൽ മഹല്ല് കമ്മിറ്റീ വൈസ് പ്രസിടന്റ്റ്. കരുവന്പോയിൽ സ്കൂളിൽ നിന്ന് ഹെഡ് മാസ്ടർ ആയി വിരമിച്ചു. പത്തു വര്ഷം കൊടുവള്ളി പഞ്ചായത്തിൽ കരുവന്പോയിലിനെ പ്രതിനിധീകരിച്ചു. കൊടുവള്ളി പഞ്ചായത്ത് സ്ടണ്ടിംഗ് കമ്മിറ്റി ചെയർമാൻ, കേരള ഹജ് കമ്മിറ്റി അംഗം തുടങ്ങിയ നിലകളിൽ സ്തുത്യർഹമായ സേവനങ്ങൾ ചെയ്തു. മുതിർന്ന കോൺഗ്രസ് നേതാവും സാംസ്കാരിക വിദ്യാഭ്യാസ പ്രവർത്തകനുമായിരുന്നു .

2019 ആഗസ്ത് 26 നു മരണപ്പെട്ടു

ജനാബ് കെ വി മോയിൻ കുട്ടി ഹാജി. കൂടുതലും കെ വി ഹാജി എന്ന് അറിയപ്പെടുന്നു. കരുവന്പോയിലിലെ സ്കൂളുകൾ, സിരാതുൽ മുസ്തഖീം മദ്രസ തുടങ്ങിയവ നില നിൽക്കുന്ന സ്ഥലം ദാനം ചെയ്തത് കെ വീ ഹാജിയാണ്.

  • ചെക്കുട്ടി മാസ്റ്റർ
  • അധ്യാപകൻ, ഭിഷഗ്വരൻ, കർഷകൻ, സാമൂഹ്യ സേവകൻ, എന്നീ നിലകളിലൊക്കെ കരുവമ്പൊയിലിൽ നിറഞ്ഞുനിന്നിരുന്ന വ്യക്തിത്വം ആയിരുന്നു പി.ചെക്കുട്ടി മാസ്റ്റർ.. കഴിഞ്ഞ നൂറ്റാണ്ടിലെ മധ്യ ദശകങ്ങളിൽ കരുവൻ പൊയിലിലെ പ്രഗൽഭരായയിരുന്ന ടിപി കോയട്ടി മാസ്റ്റർ ടി പി അഹമ്മദ് കുട്ടി ഹാജി പൊയിലിൽ അലവി ഹാജി തുടങ്ങിയവരോടൊന്നിച്ച് പ്രവർത്തിച്ച വ്യക്തി കൂടിയാണ് ചെക്കുട്ടി മാസ്റ്റർ. എട്ടാം ക്ലാസ് വരെ കുന്നമംഗലം സ്കൂളിലാണ് അദ്ദേഹം പഠിച്ചിരുന്നത്. ദിവസവും അങ്ങോട്ടുമിങ്ങോട്ടും 20 കിലോമീറ്ററോളം നടന്നുപോയാണ് അദ്ദഹം പഠനം പൂർത്തീകരിച്ചത്.. തുടർന്ന് മുക്കം ടി.ടി.സിയിൽ ചേർന്നു പഠിച്ചു .ട്രെയിനിങ് പാസായശേഷം അഗസ്ത്യൻ മുഴിയിലും കൊടുവള്ളിയിലും കരുവൻപൊയിലിലും സ്കൂൾ അധ്യാപകനായി ജോലി ചെയ്തു .കരുവൻപൊയിലിൽ സ്കൂളിൽ അധ്യാപകനായിരിക്കേയാണ് അദ്ദേഹം റിട്ടയർ ചെയ്തത്.... തുടർന്ന്ഹോമിയോപ്പതി കോഴ്സിൽ ബിരുദം നേടിയ അദ്ദേഹം ഹോമിയോ ഡോക്ടറായും കുറേക്കാലം കരുവന്പൊയിലിൽ പ്രാക്ടീസ് ചെയ്തു.. ആശുപത്രികളും ഡോക്ടർമാരുമൊക്കെ വളരെ വിരളമായിരുന്ന ആ കാലത്ത് ,അദ്ദേഹത്തിൻറെ ഈ വൈദ്യ സേവനം നമ്മുടെ നാട്ടുക്കാർക്ക് വളരെ അനുഗ്രഹമായിരുന്നു. ഹോമിയോ ഡോക്ടറായി പ്രാക്ടീസ് ചെയ്യുന്നതിനിടയിൽ ചെക്കുട്ടി മാസ്റ്റർ കരുവൻപൊയിൽ പോസ്റ്റ് ഓഫീസിലെ പോസ്റ്റ് മാസ്റ്ററായും ജോലി ചെയ്തു.. അന്നത്തെ പോസ്റ്റ് മാസ്റ്റർ റിട്ടയർ ആയപ്പോൾ ആ ഒഴിവിലാണ് ചെക്കുട്ടി മാസ്റ്റർക്ക് സ്ഥാനലബ്ധി ഉണ്ടായത് അതിനിടയിൽ സിറാത്തുൽ മുസ്തഖീം മദ്രസയിലെയും, പള്ളിയിലെയും കണക്ക് എഴുതുന്ന അക്കൗണ്ടൻറായും പ്രവർത്തിച്ചു കരുവൻ പൊയിലിലേക്ക് കാരാട്ട് പോയിൽവഴി ആദ്യമായി ഒരു ബസ് ലഭിക്കുന്നതിനുള്ള ശ്രമങ്ങളിൽ സജീവമായി പങ്കാളിയായി ബസ് വന്നു തുടങ്ങിയ ശേഷം പലപ്പോഴും കാരാട്ട്പോയിൽ റോഡ് കുണ്ടും കുഴിയുമായി ചെളി നിറയുമ്പോൾ സ്വന്തം നിലക്ക് തന്നെ അദ്ദേഹം അറ്റകുറ്റപ്പണികൾ നടത്താറുണ്ടായിരുന്നു

കുളപ്പുരത് മുഹമ്മദ്‌ മൌലവി കരുവന്പോയിലിനെ വവിദ്യാഭ്യാസപരമായ മുന്നേറ്റങ്ങൾക്ക് തുടക്കം കുറിച്ചു.

ഇരുപത്തി അഞ്ചു കൊല്ലം കരുവന്പോയിളിലെ സ്കൂൾ പി ടി എ പ്രസിഡണ്ട്‌

  • പൊയിലിൽ അബ്ദുള്ള

കൊടുവള്ളി അധികാരി സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ആണ്ടമാനിലേക്ക് നാട് കടത്തപ്പെട്ടു

ജീവിച്ചിരിക്കുന്ന പ്രമുഖർ

തിരുത്തുക

സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ യുടെ ദേശീയ പ്രസിഡൻറ്,[1] പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ യുടെ പ്രഥമ ചെയർമാൻ,എൻ.ഡി.എഫ് സ്ഥാപക ചെയർമാൻ,[2] ആൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡ് സ്ഥാപകാംഗം,ആൾ ഇന്ത്യ മില്ലി കൗൺസിൽ സ്ഥാപകാംഗവും പ്രവർത്തക സമിതി അംഗവും ,ആൾ ഇന്ത്യ മുസ്ലിം മജ്ലിസെ മുശാവറ അംഗം [3] എന്നീ നിലകളിൽ പ്രശസ്തൻ.1973 - 74 കാലയളവിൽ ഐഡിയൽ സ്റ്റുഡൻസ് ലീഗിന്റെ ഓഫീസ് സെക്രട്ടറിയായും 1982 ൽ സ്റ്റുഡൻസ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ (സിമി )യുടെ സംസ്ഥാന പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. 2005 മുതൽ അഖിലേന്ത്യ മില്ലി കൗൺസിൽ സെക്രട്ടറിയാണു

  • ഡോക്ടർ അബ്ദുൽ കാദർ

ഐ എം എ ജില്ല പ്രസിഡണ്ട്‌ ചെസ്റ്റ്‌ ഹോസ്പിടൽ സൂപ്രണ്ട് പുകവലി വിരുദ്ധ സമിധിയായ ആന്റി സ്മോകിംഗ് എന്നാ പ്രസ്ഥാനത്തിന്റെ സ്ഥാപകൻ.

  • എ. കെ.സീ. മുഹമ്മദ്‌ ഫൈസി.എസ്.എസ് .എഫ്, മുൻ സംസ്ഥാന സെക്രട്ടറി. എസ്,വൈ.എസ് മുൻ ജില്ല കമ്മിറ്റി സെക്രട്ടറി.
  • പൂളക്കൽ അബ്ദു റസാക്ക്‌.

പ്രമുഖ പ്രവാസി ഇസ്ലാഹി സെന്റെർ സൗദി ദേശീയ സെക്രെറെരി അൻപത്തി അഞ്ചോളം വിദേശ രാഷ്ട്രങ്ങൾ സന്നർശിച്ചു

"https://ml.wikipedia.org/w/index.php?title=കരുവൻപൊയിൽ&oldid=4094769" എന്ന താളിൽനിന്ന് ശേഖരിച്ചത്