കരുണാ ബാനർജി

ഇന്ത്യന്‍ ചലച്ചിത്ര അഭിനേത്രി

ബംഗാളി നാടക, ചലച്ചിത്ര നടിയായിരുന്നു കരുണാ ബാനർജി.(ജ: 25 ഡിസം: 1919 – 13 നവം: 2001).സത്യജിത് റായി സംവിധാനം ചെയ്ത പഥേർ പാഞ്ചാലിയിലും അപരാജിതോയിലും അപുവിന്റെ അമ്മയായ സർബജയയുടെ കഥാപാത്രത്തെ കൈകാര്യം ചെയ്തത് കരുണാ ബനർജിയായിരുന്നു 1959 ലെ ബാഫ്റ്റ പുരസ്ക്കാരത്തിനു അവർ നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു. കാഞ്ചൻ ജംഗയിലും (1962) ദേവിയിലും (1960) കരുണ പ്രധാന വേഷത്തിൽ അഭിനയിച്ചു. ഋത്വിക് ഘട്ടക്, മൃണാൾ സെൻ എന്നിവരുടെ ചിത്രങ്ങളിലും കരുണാ ബാനർജി ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്.

കരുണ ബാനർജി
ജനനം
കരുണ ബന്ദോപാധ്യായ്

25 ഡിസംബർ, 1919
മരണം13 നവംബർ, 2001 (81 വയസ്സ്)

അഭിനയിച്ച ചലച്ചിത്രങ്ങൾ

തിരുത്തുക
  • പഥേർ പാഞ്ചാലി (1955)
  • അപരാജിതോ (1956)
  • ഹെഡ്മാസ്റ്റർ (1959)
  • ശുഭ ബിബാഹ (1959)
  • കതോ അജ്നരെ (1959)
  • ദേവി (1960)
  • കാഞ്ചൻജംഗ (1962)
  • ടു ലൈറ്റ് എ കാൻഡിൽ
  • ഇന്റർവ്യു

കൂടുതൽ വായനയ്ക്ക്

തിരുത്തുക
  • Satyajit Ray, the filmmaker, the book of the films, The Apu Trilogy (ISBN 0-85647-100-3)
  • Karuna Banerjee's collection of writings were published as a book, entitled An Actress in Her Time (A Celluloid Chapter Persona Series) in English and in Bengali.
  • Sarbajaya: Selected Writings of Karuna Banerjee (ISBN 81-86017-13-5)

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കരുണാ_ബാനർജി&oldid=3801081" എന്ന താളിൽനിന്ന് ശേഖരിച്ചത്