പ്രധാന മെനു തുറക്കുക

ഇന്ത്യയിലെ സവിശേഷ കാലാവസ്ഥയിൽ വളരുന്ന ഡിപ്‌റ്റെറോകാർപാസിയ കുടും‌ബത്തിൽ പെട്ട മരമാണ് കമ്പകം (ശാസ്ത്രീയ നാമം:Hopea ponga). പൊങ്ങ എന്ന പേരിലും സാധാരണ അറിയപ്പെടുന്നു. ഈർപ്പമുള്ള നിത്യഹരിത വനങ്ങളിലാണ് ഇത് വളരുന്നത്.

കമ്പകം
Hopea ponga.jpg
കമ്പകത്തിന്റെ കായകൾ. പേരാവൂരിൽ നിന്നും.
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
H. ponga
Binomial name
Hopea ponga
(Dennst.) Mabberley

സമുദ്രനിരപ്പിൽ നിന്നും 900 മീറ്റർ വരെ ഉയരമുള്ള പ്രദേശത്തു വളരുന്ന ഇവ ഉപമേലാപ്പ്‌ മരങ്ങളാണ്[1]. ഈ മരങ്ങൾ പശ്ചിമഘട്ടത്തിന്റെ തെക്കു ഭാഗത്തും മധ്യഭാഗത്തും കണ്ടു വരുന്നു[1]. ഇതിന്റെ തടി ആനക്കൂടുകൾ പോലെയുള്ള കട്ടിയുള്ള ചട്ടക്കൂടുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്നുണ്ട്. പ്രധാനമായി നദീതീരങ്ങളിൽ കണുന്നു.[2]

പ്രകൃതംതിരുത്തുക

തടി(തണ്ട്)തിരുത്തുക

18 മീറ്റർ വരെ ഉയരത്തിൽ വളരുന്ന മരങ്ങളാണിത് ‍. അടർന്ന്‌ പോകുന്നതും നേർത്തതും മിനുസമാർന്നതുമായ പുറംതൊലിയും സാധാരണയായി തൂങ്ങി നിൽക്കുന്നതും ഉരുണ്ടതും കനത്ത രോമാവൃതവുമായ ഉപശാഖകളും ഇതിന്റെ സവിശേഷതകളാണ്.

ഇലകൾതിരുത്തുക

മൃദുലമായ ഇലകൾ അടുത്തതിനടുത്ത, സർപ്പിളക്രമത്തിലാണ്‌. അനുപർണ്ണങ്ങൾ എളുപ്പം കൊഴിഞ്ഞ്‌ വീഴുന്നതാണ്‌; 1.3 സെ.മീ നീളമുളള ദൃഢമായ ഇലഞെട്ട്‌ ഉരുണ്ടതും കനത്തിൽ വെളുത്ത രോമങ്ങൾ നിറഞ്ഞതുമാണ്. പത്രഫലകത്തിന് 11 സെ.മീ മുതൽ 31 സെ.മീ വരെ നീളവും 2.5 സെ.മീ മുതൽ 7.5 സെ.മീ വരെ വീതിയുമുണ്ട്‌. ആകൃതി വീതികുറഞ്ഞ ആയതാകാരം തൊട്ട്‌ ആയതാകാരം വരെയും, പത്രാഗ്രം മുനപ്പില്ലാത്ത നിശിതാഗ്രമോ ദീർഘാഗ്രമോ ആണ്‌. ചിലപ്പോഴൊക്കെ വൃത്താകാരത്തിലുമാണ്‌. പത്രാധാരം വൃത്താകാരമോ ഉപഹൃദയാകാരമോ ആണ്‌. കടലാസ്‌ പോലത്തെയോ ഉപചർമ്മിലമോ ആയ പ്രകൃതം. സാവധാനം വളഞ്ഞുപോകുന്ന, 7 മുതൽ 12 വരെ ജോഡി ദ്വീതീയ ഞരമ്പുകൾ. തൃതീയ ഞരമ്പുകൾ ജാലിത-പെർകറന്റ്‌ വിധത്തിലാണ്.

പൂവ്തിരുത്തുക

അഞ്ചിതളുകളുള്ള സുഗന്ധമുള്ള വെളുത്ത പൂക്കൾ കുലകളായി കാണപ്പെടുന്നു.

കായ്തിരുത്തുക

കമ്പകത്തിന്റെ കായ ഒറ്റ വിത്തുളളതും ചെറുതും വലുതുമായ വീർത്ത വിദളങ്ങളോടു കൂടിയതുമാണ്‌.

മറ്റു പേരുകൾതിരുത്തുക

പൊങ്ങ്, ഇലപ്പൊങ്ങ്, എയ്യകം, ഇരുമ്പകം, നായുരുപ്പ്, നായ്‌ത്തമ്പകം, നടുവേലിപ്പൊങ്ങ്.

അവലംബംതിരുത്തുക

  1. 1.0 1.1 "ഹോപിയ പൊങ്ങ (Dennst.) Mabberly - ഡിപ്‌റ്റെറോകാർപേസി" (എച്ച്.റ്റി.എം.എൽ) (ഭാഷ: മലയാളം). biotic. ശേഖരിച്ചത് സെപ്റ്റംബർ 11 2009. Check date values in: |accessdate= (help)CS1 maint: Unrecognized language (link)
  2. http://www.iucnredlist.org/details/33470/0

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക



"https://ml.wikipedia.org/w/index.php?title=കമ്പകം&oldid=2905777" എന്ന താളിൽനിന്ന് ശേഖരിച്ചത്