കഫേ മൊണ്ടേഗാർ
മുംബൈയിലെ കൊളാബയിൽ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ഒരു ഭക്ഷണശാലയും വിനോദസഞ്ചാര ആകർഷണവുമാണ് കഫേ മൊണ്ടേഗാർ. ഈ ബാർ റസ്റ്റോറന്റിന്റെ ചുവരുകൾ അലങ്കരിക്കുന്നത് പ്രശസ്ത ഇന്ത്യൻ കാർട്ടൂണിസ്റ്റും ചിത്രകാരനുമായ മാരിയോ മിറാൻഡ വരച്ച കാർട്ടൂണുകൾ ആണ്. [1][2][3][4][5][6]
കഫേ മൊണ്ടേഗാർ | |
---|---|
Restaurant information | |
Established | 1 ഏപ്രിൽ 1932 |
Current owner(s) | റൂസി യാസ്ദേഗാർഡി ഹോഷാങ് യാസ്ദേഗാർഡി |
Dress code | ഇല്ല |
Street address | മെട്രോ ഹൗസ്, ശഹീദ് ഭഗത് സിങ്ങ് റോഡ്, കൊളാബ കോസ്‌വേ |
City | മുംബൈ |
State | മഹാരാഷ്ട്ര |
Postal code/ZIP | 400005 |
Country | India |
Coordinates | 18°55′27″N 72°49′56″E / 18.924158°N 72.832126°E |
Other locations | None |
Other information | Open daily: 0800 to 2400 Hrs |
സ്ഥാനം
തിരുത്തുകകഫേ മൊണ്ടേഗാർ സ്ഥിതി ചെയ്യുന്നത് കൊളാബ കോസ്‌വേയിലെ മെട്രോ ഹൗസിലാണ്, ഗേറ്റ്‌വേ ഓഫ് ഇന്ത്യയുടെ വടക്ക്-പടിഞ്ഞാറ് ദിശയിൽ 450 മീറ്റർ, ലിയോപോൾഡ് കഫേയുടെ വടക്ക്-കിഴക്ക് 200 മീറ്റർ, മുംബൈയിലെ എൽഫിൻസ്റ്റൺ കോളേജിന് 400 മീറ്റർ തെക്ക് മാറിയാണ് ഈ കഫേയുടെ സ്ഥാനം. [7][8]
ചരിത്രം
തിരുത്തുക1932-ൽ ഒരു പാർസി കുടുംബം ഇറാനി കഫേ എന്ന നിലക്ക് ആരംഭിച്ചതാണ് കഫേ മൊണ്ടേഗാർ. ഈ റെസ്റ്റോറന്റ് ഇന്ന് പ്രവർത്തിക്കുന്ന കെട്ടിടത്തിൽ (മെട്രോ ഹൗസ്), അക്കാലത്ത് അപ്പോളോ ഹോട്ടൽ എന്ന പേരിൽ ഒരു ഹോട്ടൽ പ്രവർത്തിച്ചിരുന്നു. ഈ ഹോട്ടലിൻ്റെ റിസപ്ഷൻ ഏരിയയിൽ ആണ് കഫേ മൊണ്ടേഗാർ ആരംഭിച്ചത്. ഇരുപതാം നൂറ്റാണ്ടിൻ്റെ മധ്യത്തോടെ ഈ കഫേയിൽ ഒരു ജൂക്ക്ബോക്സ് സ്ഥാപിച്ചു. മുംബൈയിലെ ആദ്യത്തെ ജൂക്ക്ബോക്സ് ആയിരുന്നു ഇത്. ഇതേ സമയത്ത് തന്നെ കഫേ മൊണ്ടേഗാർ ഒരു റെസ്റ്റോറന്റ് ആയി മാറി. 1990-കളോടെ, കഫേ മൊണ്ടേഗാർ വീണ്ടും നവീകരിക്കപ്പെട്ടു. ഈ കാലത്താണ് മാരിയോ മിറാൻഡയുടെ സൃഷ്ടികൾ ഈ ഭക്ഷണശാലയുടെ ചുവർചിത്രങ്ങളായത്. തുടർന്ന് ഇതൊരു ബാർ റെസ്റ്റോറന്റ് ആയിത്തീർന്നു. യസ്ദേഗാർഡി കുടുംബത്തിൻ്റെ ഉടമസ്ഥതയിലുള്ളതാണ് ഈ കഫേ. റൂസി യാസ്ദേഗാർഡി , ഹോഷാങ് യാസ്ദേഗാർഡി എന്നിവർ കഫേ മൊണ്ടേഗാറിന്റെ നടത്തിപ്പിൽ പങ്കാളികളാണ്. [9][10]
ഭക്ഷണം
തിരുത്തുകഇന്ത്യൻ, കോണ്ടിനെന്റൽ, ഗോവൻ രുചികൾ സമന്വയിപ്പിച്ചുകൊണ്ടുള്ള ഒരു മെനു കഫേ മൊണ്ടേഗാർ ഒരുക്കുന്നു. വിവിധ തരം പ്രഭാതഭക്ഷണൾ, ബർഗറുകൾ, പാനീയങ്ങൾ. റോസ്റ്റ് ബീഫ്, ഫ്ലഫി ഓംലെറ്റ്, കിംഗ് പ്രോൺസ്, ഡ്രാഫ്റ്റ് ബിയർ, കോൾഡ് കോഫി എന്നിവ ഈ റെസ്റ്റോറന്റിലെ ജനപ്രിയ ഭക്ഷണയിനങ്ങളാണ്.[11]
ചുമർചിത്രങ്ങൾ
തിരുത്തുക1990-കളിൽ, ഉടമ റൂസി യാസ്‌ഡെഗാർഡി മാരിയോ മിറാൻഡയോട് റെസ്റ്റോറന്റിന്റെ പ്രധാന കവാടത്തോട് ചേർന്നുള്ള ഭിത്തിയിലും പ്രധാന കവാടത്തിന് എതിർവശത്തുള്ള ഭിത്തിയിലും ചുവർചിത്രങ്ങൾ (കാർട്ടൂണുകൾ) വരയ്ക്കാൻ ആവശ്യപ്പെട്ടു. ഒരു ഭിത്തിയിലെ ചിത്രങ്ങൾ മുംബൈയിലെ ജീവിതങ്ങളെ വരച്ചുകാട്ടുന്നു. മറുഭിത്തിയിലെ ചിത്രങ്ങൾ കഫേയിലെ ദൃശ്യങ്ങൾ തന്നെയാണ്.
ആദ്യം ഈ ചിത്രങ്ങൾ മിറാൻഡ തന്റെ ക്യാൻവാസിൽ വരച്ചു. അതിനു ശേഷം സർ ജെ.ജെ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അപ്പ്ലൈഡ് ആർട്ട്സ് എന്ന പ്രശസ്തമായ കലാലയത്തിൽ നിന്നുള്ള വിദ്യാർത്ഥികൾ, മാരിയോ മിറാൻഡയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ, ഇവ ചുമരുകളിലേക്ക് പകർത്തുകയാണുണ്ടായത്. [12]
അവലംബം
തിരുത്തുക- ↑ "Mumbai's most legendary". CNN.
- ↑ "Cafe Mondegar cartoon". Tripadvisor.
- ↑ "Cafe Mondegar review". Lonely Planet.
- ↑ "Cafe Mondegar remembers Mario Miranda". Rediff.com.
- ↑ "10 Meals You Must Have in Mumbai". NDTV food.
- ↑ "Cafe Mondegar location". wikimapia.org.
- ↑ "Coordinates". latlong.net. Archived from the original on 7 August 2017. Retrieved 11 July 2015.
- ↑ "Location". Google Maps.
- ↑ "Mumbai's Parsi Café Culture". Skift.
- ↑ "Café Mondegar may shut down". First Post.
- ↑ https://www.travelandleisureasia.com/in/dining/food/cafe-mondegar-mumbai-all-you-need-to-know/
- ↑ https://www.rediff.com/news/slide-show/slide-show-1-cafe-mondegar-remembers-the-man-behind-the-wall-mario-miranda/20111213.htm
ചിത്രശാല
തിരുത്തുക-
കഫേ ബാർ
-
ചുമർചിത്രങ്ങൾ
-
കഫേ മൊണ്ടേഗാറിലെ ജൂക്ക്ബോക്സ്