ലിയോപോൾഡ് കഫേ
മുംബൈയിലെ കൊളാബയിൽ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ഒരു ഭക്ഷണശാലയാണ് ലിയോപോൾഡ് കഫേ [3]. 2008 നവംബറിലെ മുംബൈ ഭീകരാക്രമണത്തിൽ ആദ്യ അക്രമിക്കപ്പെട്ട ഇടങ്ങളിലൊന്നായിരുന്നു ഇത് [4].
ലിയോപോൾഡ് കഫേ | |
---|---|
Restaurant information | |
Established | 1871 |
Current owner(s) | Iranis, Sherezad Dastur, New York City, Pers and Company.[1] |
Food type | multi-cuisine |
City | മുംബൈ |
State | മഹാരാഷ്ട്ര |
Country | ഇന്ത്യ |
Coordinates | 18°54′51″N 72°49′27″E / 18.9142°N 72.8241°E |
Other information | പ്രവർത്തനസമയം 8am-12am[2] |
Website | LeopoldCafe.com |
ചരിത്രം
തിരുത്തുക19-ആം നൂറ്റാണ്ടിന്റെ അവസാനത്തിലും 20-ആം നൂറ്റാണ്ടിന്റെ തുടക്കത്തിലും ഇന്ത്യയിലേക്ക് വന്ന പാർസികൾ സ്ഥാപിച്ച അനവധി ഭക്ഷണശാലകളിൽ ഒന്നായിരുന്നു ഇത്. അവയിൽ പലതും ഇപ്പോളും ഇറാനിയൻ കഫേകൾ എന്ന് അറിയപ്പെടുന്നു. 1871 ലായിരുന്നു ഇതിന്റെ തുടക്കം. പാചക എണ്ണയുടെ മൊത്തവ്യാപാരകേന്ദ്രമായാണിത് ആരംഭിച്ചത്. പിൽക്കാലത്ത് , സ്റ്റോർ, ഫാർമസി, റെസ്റ്റോറ ന്റ് എന്നിങ്ങനെ മാറ്റങ്ങൾ സംഭവിച്ചു. ലിയോപോൾഡ് കഫേ ആൻഡ് സ്റ്റോർസ് എന്ന പേര് ഇങ്ങനെ ലഭിച്ചതാണ് [5].
2008-ലെ തീവ്രവാദ ആക്രമണത്തിന് മുമ്പ്, വിദേശ ടൂറിസ്റ്റുകൾക്ക് ഇത് ഒരു പ്രിയപ്പെട്ട കേന്ദ്രമായിരുന്നു. ആക്രമണത്തിനുശേഷം അനേകം ഇന്ത്യക്കാർ ഇപ്പോൾ എതിർപ്പിൻറെ ആത്മാവിനെ അനുസ്മരിപ്പിക്കും. താജ് , ട്രൈഡന്റ് പോലെയുള്ള സ്ഥാപനങ്ങൾ ആക്രമണത്തിന്റെ എല്ലാ കേടുപാടുകളും തീർത്തപ്പോൾ, ലിയോപോൾഡ് കഫേ ആക്രമണത്തിൻറെ ചില അടയാളങ്ങൾ ഇന്നും സൂക്ഷിച്ചു വരുന്നു.
അവലംബം
തിരുത്തുക- ↑ [1]
- ↑ Leopold Café – About Us Archived 2008-12-04 at the Wayback Machine.. leopoldcafe.com. Retrieved on 2015-01-04.
- ↑ Boozy and Raucous, a Cafe Defies Terror, THOMAS FULLER, New York Times, DEC. 14, 2008
- ↑ "A look at the main places targeted in Mumbai".
- ↑ "Cafe confidential". The Australian. 5 July 2008. Archived from the original on 2012-09-12. Retrieved 2018-08-07.