കഫേ കോഫി ഡേ
ഇന്ത്യയിലെമ്പാടുമായി 1,423 കഫേകളുള്ള ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയ്ൽ ശൃംഖലയിലൊന്നാണ് കഫേ കോഫി ഡേ (CCD). ഇതിന്റെ സ്ഥാപകൻ വി.ജി സിദ്ധാർത്ഥയാണ്. മുൻ കർണാടക മുഖ്യമന്ത്രിയും ബിജെപി നേതാവുമായ എസ്.എം.കൃഷ്ണയുടെ മരുമകൻ കൂടിയാണ് അദ്ദേഹം. [3]
Café Coffee Day | |
Subsidiary of Coffee Day Enterprises Limited | |
Traded as | ബി.എസ്.ഇ.: 539436 എൻ.എസ്.ഇ.: COFFEEDAY (parent company) |
ISIN | INE335K01011 |
വ്യവസായം | Coffeehouse |
സ്ഥാപിതം | 1996 |
ആസ്ഥാനം | Coffee Day Square, Vittal Mallya Road, , India[1] |
ലൊക്കേഷനുകളുടെ എണ്ണം | 1,843[2] (2019) |
സേവന മേഖല(കൾ) | Worldwide |
പ്രധാന വ്യക്തി | വി.ജി. സിദ്ധാർത്ഥ (ചെയർമാൻ) |
ഉത്പന്നങ്ങൾ | |
വരുമാനം | ₹43.31 ബില്യൺ (US$680 million)[2] (2017-18) |
ജീവനക്കാരുടെ എണ്ണം | 19,943+[2] |
മാതൃ കമ്പനി | Coffee Day Enterprises Limited |
അനുബന്ധ സ്ഥാപനങ്ങൾ | Café Emporio Coffee Day Fresh ‘n Ground Coffee Day Xpress Coffee Day Take Away Coffee Day Exports Coffee Day Perfect Coffee Day Beverages |
വെബ്സൈറ്റ് | www |
തുടക്കം
തിരുത്തുക1996ൽ കഫേ കോഫി ഡേ തുടങ്ങി. ഇന്ന് 209 നഗരങ്ങളിലായി 1423 കഫേകളുള്ള ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയ്ൽ ശൃംഖലയിലൊന്നായി അത് മാറിയിരിക്കുന്നു. 1993ലാണ് വി.ജി സിദ്ധാർത്ഥ 'അമൽഗമേറ്റ് ബീൻ കമ്പനി-(എ.ബി.സി)' എന്ന പേരിൽ ഒരു കോഫി വിൽപ്പന കമ്പനി തുടങ്ങിയത്. ചിക്കമംഗലൂരിൽ അറിയപ്പെടുന്ന കോഫി കമ്പനിയായി ഇത് വളർന്നു. 28,000 ടണ്ണിന്റെ കയറ്റുമതിയും 2000 ടണ്ണിന്റെ പ്രാദേശിക വില്പനയുമായി വർഷം 350 മില്യണിന്റെ കച്ചവടം നടക്കുന്ന സ്ഥാപനമായി അത് മാറി. ഏറ്റവും അധികം ഗ്രീൻ കോഫി കയറ്റുമതി ചെയ്യുന്ന സ്ഥാപനമാണ് എ.ബി.സി. [4]
1996ൽ രാജ്യത്തെ ആദ്യത്തെ കോഫി കഫേ ബംഗളൂരുവിൽ തുടങ്ങാൻ വി ജി സിദ്ധാർത്ഥയ്ക്ക് ആത്മവിശ്വാസം നൽകിയത് അമൽഗമേറ്റ് ബീൻ കമ്പനിയാണ്. ബംഗളൂരുവിലെ ബ്രിഗേഡ് റോഡിലാണ് ആദ്യ കഫേ തുടങ്ങിയത്. കഫേ കോഫി ഡേ പിന്നീട് രാജ്യമെമ്പാടും പടർന്നു. തുടർന്ന് വിദേശത്തേയ്ക്കും. ഓസ്ട്രിയ, ചെക്ക് റിപ്പബ്ലിക്ക്, മലേഷ്യ, നേപ്പാൾ, ഈജിപ്റ്റ് ഇവിടെയെല്ലാം കഫേ കോഫീ ഡേ ഔട്ട്‌ലെറ്റുകൾ വന്നു. [5]
അവലംബം
തിരുത്തുക- ↑ "COFFEEDAY GROUP - CONTACT". www.coffeeday.com. Archived from the original on 2016-05-23. Retrieved 2019-07-31.
- ↑ 2.0 2.1 2.2 "Coffee Day Annual report 2018" (PDF). Archived from the original (PDF) on 2019-07-24. Retrieved 24 July 2019.
- ↑ https://www.ndtv.com/india-news/cafe-coffee-day-founder-vg-siddharthas-body-found-two-days-after-he-went-missing-2077873
- ↑ https://indianexpress.com/article/india/cafe-coffee-day-vg-siddhartha-dead-sm-krishna-5865461/
- ↑ https://www.cafecoffeeday.com/about-us