എസ്.എം. കൃഷ്ണ
2009 മുതൽ 2012 വരെ ഇന്ത്യയുടെ വിദേശകാര്യ വകുപ്പ് മന്ത്രിയായിരുന്ന കർണാടകയിൽ നിന്നുള്ള മുതിർന്ന മുൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവായിരുന്നു[1] സോമനഹള്ളി മല്ലയ്യ കൃഷ്ണ എന്നറിയപ്പെടുന്ന എസ്.എം.കൃഷ്ണ.(ജനനം : 01 മെയ് 1932) മഹാരാഷ്ട്ര ഗവർണർ(2004-2008) കർണാടക മുൻ മുഖ്യമന്ത്രി(1999-2004) മൂന്നു തവണ ലോക്സഭാംഗം , രണ്ട് തവണ രാജ്യസഭാംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.[2][3][4][5][6][7]
എസ്.എം.കൃഷ്ണ | |
---|---|
കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രി | |
ഓഫീസിൽ 2009-2012 | |
മുൻഗാമി | പ്രണബ് മുഖർജി |
പിൻഗാമി | സൽമാൻ ഖുർഷിദ് |
ഗവർണർ, മഹാരാഷ്ട്ര | |
ഓഫീസിൽ 2004-2008 | |
മുൻഗാമി | മുഹമ്മദ് ഫസൽ |
പിൻഗാമി | എസ്.സി.ജമീർ |
കർണാടക മുഖ്യമന്ത്രി | |
ഓഫീസിൽ 1999-2004 | |
മുൻഗാമി | ജെ.എച്ച്.പട്ടേൽ |
പിൻഗാമി | എൻ.ധരംസിംഗ് |
മണ്ഡലം | മദ്ദൂർ |
രാജ്യസഭാംഗം | |
ഓഫീസിൽ 2008-2014, 1996-1999 | |
മണ്ഡലം | കർണാടക |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | സോമനഹള്ളി, മദ്ദൂർ, മാണ്ഡ്യ ജില്ല, | 1 മേയ് 1932
രാഷ്ട്രീയ കക്ഷി |
|
പങ്കാളി | പ്രേമ |
കുട്ടികൾ | 2 |
As of 8 നവംബർ, 2022 ഉറവിടം: മാപ്പ്സ് ഓഫ് ഇന്ത്യ |
ജീവിതരേഖ
തിരുത്തുകകർണാടകയിലെ മാണ്ഡ്യ ജില്ലയിലെ മദ്ദൂർ താലൂക്കിലെ സോമനഹള്ളി ഗ്രാമത്തിൽ എസ്.സി.മല്ലയ്യയുടെയും തായമ്മയുടേയും മകനായി ഒരു വൊക്കലിംഗ കുടുംബത്തിൽ 1932 മെയ് ഒന്നിന് ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം മൈസൂരിലെ മഹാരാജാസ് കോളേജിൽ നിന്ന് ബിരുദവും ബാംഗ്ലൂരിലെ ലോ കോളേജിൽ നിന്ന് നിയമബിരുദവും നേടി. ഉപരിപഠനം അമേരിക്കയിൽ പൂർത്തിയാക്കി.[8]
രാഷ്ട്രീയ ജീവിതം
തിരുത്തുക1962-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ മദ്ദൂരിൽ നിന്ന് സ്വതന്ത്രനായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് കൃഷ്ണയുടെ രാഷ്ട്രീയ ജീവിതത്തിൻ്റെ തുടക്കം.
1967-ൽ പ്രജ സോഷ്യലിസ്റ്റ് പാർട്ടി ടിക്കറ്റിൽ മദ്ദൂരിൽ നിന്ന് വീണ്ടും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1968-ൽ മാണ്ഡ്യയിൽ നടന്ന ലോക്സഭ ഉപ-തിരഞ്ഞെടുപ്പിൽ പി.എസ്.പി ടിക്കറ്റിൽ ആദ്യമായി ലോക്സഭാംഗമായി.
1971-ൽ പി.എസ്.പി വിട്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിയിൽ ചേർന്ന കൃഷ്ണ 1971-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ മാണ്ഡ്യയിൽ നിന്ന് വീണ്ടും ലോക്സഭാംഗമായി. 1972-ൽ കർണാടക നിയമസഭ കൗൺസിൽ അംഗമായതിനെ തുടർന്ന് ലോക്സഭാംഗത്വം രാജിവച്ചു. 1972 മുതൽ 1977 വരെ സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രിയായിരുന്നു. 1980-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ മാണ്ഡ്യയിൽ നിന്ന് വീണ്ടും ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
1980 മുതൽ 1984 വരെ കേന്ദ്ര കാബിനറ്റ് വകുപ്പ് മന്ത്രിയായിരുന്ന കൃഷ്ണ 1984-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ മാണ്ഡ്യയിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
1989-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ മദ്ദൂരിൽ നിന്ന് നിയമസഭയിലെത്തിയ കൃഷ്ണ 1989 മുതൽ 1993 വരെ നിയമസഭ സ്പീക്കറും 1993-1994 കാലഘട്ടത്തിൽ കർണാടക ഉപ-മുഖ്യമന്ത്രിയായും പ്രവർത്തിച്ചു. 1992-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിക്ക് ഭൂരിപക്ഷം ലഭിച്ചതിനെ തുടർന്ന് മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പരിഗണിക്കപ്പെട്ടെങ്കിലും മുതിർന്ന കോൺഗ്രസ് നേതാവായ വീരപ്പ മൊയ്ലിയാണ് മുഖ്യമന്ത്രിയായത്.
1994-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ മദ്ദൂരിൽ നിന്ന് വീണ്ടും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1996 മുതൽ 1999 വരെ രാജ്യസഭാംഗമായിരുന്ന കൃഷ്ണ 1999 മുതൽ 2000 വരെ കർണാടക പി.സി.സി പ്രസിഡൻറായിരുന്നു.
1999-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിക്ക് ഭൂരിപക്ഷം കിട്ടിയതിനെ തുടർന്ന് കർണാടക മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. 1999-ൽ രാജ്യസഭാംഗത്വം രാജിവച്ച് മദ്ദൂർ മണ്ഡലത്തിൽ നിന്ന് നിയമസഭാംഗമായി.
2004-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ചാമരാജ്പേട്ട മണ്ഡലത്തിൽ നിന്ന് നിയമസഭാംഗമായി എങ്കിലും 2004-ൽ മഹാരാഷ്ട്ര ഗവർണറായി നിയമിക്കപ്പെട്ടതോടെ നിയമസഭാംഗത്വം രാജിവച്ചു.
2008-ൽ ഗവർണർ സ്ഥാനം രാജിവച്ച് സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തിയ കൃഷ്ണ 2008 മുതൽ 2014 വരെ രാജ്യസഭാംഗമായും 2009 മുതൽ 2012 വരെ ഇന്ത്യയുടെ വിദേശകാര്യ വകുപ്പ് മന്ത്രിയായും പ്രവർത്തിച്ചു.
2017 ജനുവരി 30ന് കോൺഗ്രസ് പ്രവർത്തക സമിതിയിൽ നിന്ന് രാജിവച്ചു കോൺഗ്രസ് വിട്ടു. 2017 മുതൽ ബി.ജെ.പി അനുഭാവിയായി തുടർന്ന കൃഷ്ണ 2017 മാർച്ച് 22ന് ബി.ജെ.പിയിൽ ചേർന്നു.[9]
ആത്മകഥ
തിരുത്തുകസ്മൃതിവാഹിനി[10]
അവലംബം
തിരുത്തുക- ↑ https://www.thehindu.com/news/national/sm-krishna-joins-bjp/article61803023.ece/amp/
- ↑ https://www.hindustantimes.com/india-news/veteran-congress-leader-sm-krishna-resigns-from-active-politics/story-Hee5uviWO008Rmou6TvF4N.html
- ↑ https://www.livemint.com/Politics/Yy7NL6lTz8im2WzkXBOe1L/Veteran-leader-SM-Krishna-quits-Congress.html
- ↑ https://www.karnataka.com/personalities/sm-krishna/
- ↑ https://loksabhaph.nic.in/writereaddata/biodata_1_12/1824.htm
- ↑ https://www.elections.in/political-leaders/sm-krishna.html
- ↑ https://www.deccanherald.com/content/4029/how-sm-krishna-finally-made.html
- ↑ https://rajbhavan-maharashtra.gov.in/en/previous-governors/shri-s-m-krishna/
- ↑ https://indianexpress.com/article/india/sm-krishna-joins-bjp-amit-shah-former-congress-leader-karnata-cm-4580602/
- ↑ https://www.deccanchronicle.com/nation/in-other-news/261219/autobiography-of-s-m-krishna-the-man-who-could-have-been-pm.html