കണ്ടൽ ചെമ്പല്ലി
ചെമ്പല്ലി (snapper) വിഭാഗത്തിൽ പെടുന്ന ഒരിനം മത്സ്യമാണ് കണ്ടൽ ചെമ്പല്ലി Mangrove red snapper.(Lutjanus argentimaculatus) ഓസ്‌ട്രേലിയയിൽ ഇതിനെ കണ്ടൽ ജാക്ക് എന്നറിയപ്പെടുന്നു. ക്രീക്ക് റെഡ് ബ്രീം, സ്റ്റുവർട്ട് എവേഡർ, ഡോഗ് ബ്രീം, കണ്ടൽ റെഡ് സ്നാപ്പർ, പർപ്പിൾ സീ പെർച്ച്, റെഡ് ബ്രീം, റെഡ് പെർച്ച്, റെഡ് റീഫ് ബ്രീം, റിവർ റോമൻ, റോക്ക് ബാരാമുണ്ടി എന്നും ഇത് അറിയപ്പെടുന്നു.
കണ്ടൽ ചെമ്പല്ലി | |
---|---|
Lutjanus argentimaculatus from New Caledonia | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | L. argentimaculatus
|
Binomial name | |
Lutjanus argentimaculatus (Forsskål, 1775)
| |
Synonyms | |
|
പ്രത്യേകത
തിരുത്തുകസമുദ്രജലം, ശുദ്ധജലം, ഓരുവെള്ളക്കെട്ടുകൾ എന്നിവയിലെല്ലാം വളരുന്നു എന്നതാണ് കണ്ടൽ ചെമ്പല്ലിയുടെ പ്രത്യേകത. ഒരു നല്ല അക്വാ കൾച്ചർ ഇനമാണ് ഇത്. കുളങ്ങളിലോ ഓരു വെള്ളക്കെട്ടുകളിലോ അഴിമുഖങ്ങളിൽ കൂടുകൃഷിയായോ വളർത്താൻ പറ്റിയ ഇനമാണ് ഇത് എന്ന് പഠനങ്ങൾ തെളിയിക്കുന്നു. ശരീരത്തിന്റെ നിറം പൊതുവെ പച്ചകലർന്ന തവിട്ടുനിറം, ചുവപ്പ് കലർന്ന ഇനങ്ങളും ഉണ്ട് വയറിൽ വെള്ളി അല്ലെങ്കിൽ വെളുപ്പ് നിറം ആഴക്കടലിലുള്ള ചിലതിന് മൊത്തത്തിൽ ചുവപ്പുനിറവും കാണപ്പെടുന്നു.
വിതരണം
തിരുത്തുകഇന്ത്യൻ മഹാസമുദ്രത്തിലും പടിഞ്ഞാറൻ പസഫിക് സമുദ്ര മേഖലയിലുടനീളം കണ്ടുവരുന്നു. ഓസ്‌ട്രേലിയയുടെ കിഴക്കൻ തീരത്ത് നിന്നുള്ള മത്സ്യങ്ങൾക്ക് പരമാവധി 104 സെന്റിമീറ്റർ നീളം വരെ ഉള്ളതായി കണ്ടെത്തി. പരമാവധി ഭാരം 14.5 കിലോഗ്രാം, പരമാവധി പ്രായം 39 വയസ്സ്.[1]
ഇന്ത്യയിലെ അക്വാ കൾച്ചർ സംരംഭം
തിരുത്തുകആന്ധ്രാപ്രദേശിലെ ഉപ്പുവെള്ളക്കുളങ്ങളിൽ വൻതോതിൽ വാണിജ്യ ഉൽപാദനത്തിനുള്ള സാധ്യതകൾ തേടി പരീക്ഷണം നടക്കുന്നു. കൃഷ്ണ നദിയിലെ അഴിമുഖങ്ങളിൽ ഇത് കൃത്രിമമായി വളർത്തുന്നതിനുള്ള പരീക്ഷണങ്ങൾ വൻതോതിൽ നടത്തി വരുന്നു.
വാണിജ്യ ഉൽപാദനത്തിനായി കണ്ടൽ ചെമ്പല്ലി കുഞ്ഞുങ്ങളെ വികസിപ്പിക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കി സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (കർണാടകയിലെ സി.എം.എഫ്.ആർ.ഐ-കാർവാർ) ശാസ്ത്രജ്ഞർ ഗവേഷണം ആരംഭിച്ചു.[2]
അവലംബം
തിരുത്തുക- ↑ http://fishbase.mnhn.fr/summary/Speciessummary.php?id=1407
- ↑ New fish species being tried out for commercial output : The Hindu