കണ്ടുകൊണ്ടൈൻ കണ്ടുകൊണ്ഡൈൻ
ജെയ്ൻ ഓസ്റ്റന്റെ 1811 ലെ സെൻസ് ആന്റ് സെൻസിബിലിറ്റി എന്ന നോവലിനെ ആസ്പദമാക്കി 2000 ആമാണ്ടിൽ പുറത്തിറങ്ങിയ ഒരു തമിഴ് ചിത്രമാണ് കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ. ഛായാഗ്രാഹകനായ രാജീവ് മേനോൻ സഹരചന നിർവ്വഹിച്ച് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ മമ്മൂട്ടി, ഐശ്വര്യ റായ്, തബു, അജിത് കുമാർ, അബ്ബാസ് എന്നിവർ അഭിനയിച്ചു. മുതിർന്ന അഭിനേതാക്കളായ ശ്രീവിദ്യ, രഘുവരൻ, മണിവണ്ണൻ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.[1] ചിത്രത്തിന്റെ ശബ്‌ദട്രാക്ക് എ. ആർ. റഹ്മാനും ഛായാഗ്രഹണം രവി കെ. ചന്ദ്രനും നിർവ്വഹിച്ചു.[2]
കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ | |
---|---|
പ്രമാണം:Kandukondain Kandukondain.jpg | |
സംവിധാനം | Rajiv Menon |
നിർമ്മാണം | Kalaipuli S. Thanu |
തിരക്കഥ | Rajiv Menon Sujatha Rangarajan (dialogues) |
അഭിനേതാക്കൾ | Mammootty Ajith Kumar Tabu Aishwarya Rai Abbas |
സംഗീതം | A. R. Rahman |
ഛായാഗ്രഹണം | Ravi K. Chandran |
ചിത്രസംയോജനം | Suresh Urs |
സ്റ്റുഡിയോ | V Creations |
വിതരണം | V Creations |
റിലീസിങ് തീയതി |
|
രാജ്യം | India |
ഭാഷ | Tamil |
സമയദൈർഘ്യം | 158 minutes |
നിരവധി കാലതാമസങ്ങൾക്ക് ശേഷം, 2000 മെയ് 5 ന് ഈ ചിത്രം ഇന്ത്യൻ പ്രേക്ഷകർക്കായി റിലീസ് ചെയ്യപ്പെട്ടു. ഈ ചിത്രം തെലുങ്കിൽ പ്രിയുരാലു പിലിചിണ്ടി എന്ന പേരിൽ മൊഴിമാറ്റം നടത്തി റിലീസ് ചെയ്യുകയും നിർമ്മാതാക്കൾ ലോകമെമ്പാടും സബ്ടൈറ്റിൽ പതിപ്പുകൾ പുറത്തിറക്കുകയും ചെയ്തു.[3] ദേശീയ ചലച്ചിത്ര അവാർഡും രണ്ട് ഫിലിംഫെയർ അവാർഡുകളും (സൗത്ത്) നേടിയ ഈ ചിത്രം അന്താരാഷ്ട്ര ചലച്ചിത്രമേളകളിലും പ്രദർശിപ്പിച്ചിരുന്നു.
അഭിനേതാക്കൾ
തിരുത്തുക- മമ്മൂട്ടി : മേജർ ബാല
- അജിത് കുമാർ : മനോഹർ
- തബു : സി. സൌമ്യ
- ഐശ്വര്യ റായ് : മീനാക്ഷി
- അബ്ബാസ് : ശ്രീകാന്ത്
- മണിവണ്ണൻ : ശിവജ്ഞാനം
- ശ്രീവിദ്യ : പത്മ
- രഘുവരൻ : സൌമ്യുടെ മേലധികാരി
- നിഴൽഗൾ രവി : സ്വാമിനാഥൻ
- ശാമിലി : കമല
- അനിത രത്നം : ലളിത
- ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി : ചന്ദ്രശേഖർ
- കുമാരി രുഗ്മിണി : ശിവജ്ഞാനത്തിന്റെ അമ്മ
- മോഹൻ രാമൻ : പരമേശ്വരൻ, ശ്രീകാന്തിന്റെ അസിസ്റ്റന്റ്
- N. മാതൃബൂതം : മനോഹറിന്റെ പിതാവ്
- സത്യപ്രിയ : മനോഹറിന്റെ മാതാവ്
- S. N. ലക്ഷ്മി : ചിന്നതാ
- ശ്രീജ : വത്സല
- നീലു as Allimuthu
- വരദരാജൻ : ശ്രീകാന്തിനെ അഭിമുഖം നടത്തുന്നയാൾ
- ഉമ പത്മനാഭൻ : ശ്രീകാന്തിനെ അഭിമുഖം നടത്തുന്നവൾ
- മലേഷ്യ വാസുദേവൻ : ഒരു സിനിമാ നിർമ്മാതാവ്
- അരവിന്ദ് : മനോഹറിന്റെ ചങ്ങാതി
- ഗംഗൈ അമരൻ : ഗംഗൈ അമരൻ
- സുന്ദരമൂർത്തി : ചൈന്നൈയിലെ വീട്ടുടമ
- അതിഥി വേഷങ്ങൾ
- ഡിനോ മോറിയ : വിനോദ്
- പൂജ ഭദ്ര : നന്ദിനി വർമ്മ
- സെന്തിൽ : സെന്തിൽ
- രാജീവ് മേനോൻ : മനോഹറിന്റെ ചിത്രത്തിലെ ഒരു നടൻ (uncredited)
- കല്ല്യാണി മേനോൻ : മീനാക്ഷിയുടെ സംഗീതാദ്ധ്യാപിക (uncredited)
അവലംബം
തിരുത്തുക
- ↑ Kamath, Sudhish (9 November 2000). "West End success story". The Hindu. Archived from the original on 11 November 2012. Retrieved 3 January 2011.
- ↑ McHodgkins, Angelique Melitta (2005). Indian Filmmakers and the Nineteenth-Century Novel: Rewriting the English Canon through Film. University of Miami. Archived from the original on 6 May 2020.
{{cite book}}
: CS1 maint: location missing publisher (link) - ↑ Kamath, Sudhish (22 October 2000). "Cinema beyond a formula theme". The Hindu. Archived from the original on 7 April 2020. Retrieved 5 April 2020.