മണിവണ്ണൻ

ഇന്ത്യന്‍ ചലച്ചിത്ര അഭിനേതാവ്

തമിഴ് ചലച്ചിത്ര മേഖലയിലെ നടനും സംവിധായകനുമായിരുന്നു മണിവണ്ണൻ (തമിഴ്: மணிவண்ணன்) (ജനനം: ജൂലൈ 31, 1954, (മരണം: ജൂൺ 15, 2013). നാനൂറോളം തമിഴ് ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള മണിവണ്ണൻ കോയമ്പത്തൂർ ജില്ലയിലെ സുലൂരിലാണ് ജനിച്ചത്. കോയമ്പത്തൂർ സ്വദേശിയായ തമിഴ് നടൻ സത്യരാജിന്റെ അടുത്ത സുഹൃത്തായിരുന്നു. മണിവണ്ണൻ സത്യരാജ് കൂട്ടുകെട്ടിൽ ഏകദേശം ഇരുപത്തിയഞ്ചോളം തമിഴ് ചലച്ചിത്രങ്ങൾ നിർമ്മിക്കപ്പെട്ടു.

മണിവണ്ണൻ
ജനനം
Manivannan Rajagopal

(1954-07-31)31 ജൂലൈ 1954
മരണം15 ജൂൺ 2013(2013-06-15) (പ്രായം 58)
Chennai
തൊഴിൽActor,
Film Director
സജീവ കാലം1983 - 2013
ജീവിതപങ്കാളി(കൾ)Sengamalam
കുട്ടികൾJyothi & Raghu

മണിവണ്ണൻ സംവിധാനം ചെയ്ത അമ്പതാമത്തെ ചിത്രം നാഗരാജ ചോഴൻ എം.ഏ., എം.എൽ.എ. 2013 മെയ് മാസം റിലീസ് ചെയ്തു. ഈ ചിത്രം അദ്ദേഹത്തിന്റെ ആത്മസുഹൃത്തായ സത്യരാജ് അഭിനയിച്ച ഇരുനൂറാമത്തെ ചിത്രവും ആയിരുന്നു. 2013 ജൂൺ 15-ാം തിയതി ഹൃദയസ്തംഭനത്തെത്തുടർന്ന് ചെന്നൈ നെശപ്പാക്കത്തുള്ള വസതിയിൽ വച്ച് മണിവണ്ണൻ നിര്യാതനായി.[1][2]

  1. മണിവണ്ണൻ അന്തരിച്ചു
  2. "മണിവണ്ണൻ അന്തരിച്ചു". Archived from the original on 2013-06-16. Retrieved 2013-06-15.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മണിവണ്ണൻ&oldid=3640032" എന്ന താളിൽനിന്ന് ശേഖരിച്ചത്