കുടമാൻപാരിമരം
(കടമാൻപാരി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പശ്ചിമഘട്ടത്തിലെ തദ്ദേശവാസിയായ ഇലപൊഴിക്കുന്ന വംശനാശഭീഷണിയുള്ള ഒരു വന്മരമാണ് കുടമാൻപാരിമരം (ശാസ്ത്രീയനാമം: Cryptocarya wightiana). 25 മീറ്ററോളം ഉയരം വയ്ക്കും.ഇന്ത്യ, ശ്രീലങ്ക, മ്യാന്മർ എന്നിവിടങ്ങളിൽ കാണുന്നു. [1] 900-1200 മീറ്റർ വരെയുള്ളയിടങ്ങളിൽ കാണുന്നു. [2] മന്തിനും വാതത്തിനും ഉള്ള മരുന്നുകൾ ഈ മരത്തിൽ നിന്നും ഉണ്ടാക്കുന്നുണ്ട്. [3] കായയ്ക്ക് ജീവനക്ഷമത കുറവാണ്, അതിനാൽ നല്ല രീതിയിൽ സ്വാഭാവിക പുനരുദ്ഭവം നടക്കുന്നില്ല. തടിയ്ക്ക് വെള്ളയും കാതലുമുണ്ട്. പൊട്ടിപ്പോവാൻ സാധ്യതയുള്ള തടിയായതുകൊണ്ട് ഫർണിച്ചറിന് കൊള്ളില്ല.
കുടമാൻപാരിമരം | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | C. wightiana
|
Binomial name | |
Cryptocarya wightiana Thwaites
| |
Synonyms | |
|
ചിത്രശാല
തിരുത്തുകCryptocarya wightiana എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
-
കായ്കൾ
-
ഇലകൾ
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-12-17. Retrieved 2012-10-28.
- ↑ http://thewesternghats.in/biodiv/species/show/9845[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://www.floracafe.com/Search_PhotoDetails.aspx?Photo=Top&Id=838