പുതുച്ചേരിയിലെ പ്രമുഖ കോൺഗ്രസ് നേതാക്കളിലൊരാളായിരുന്ന എൻ. രംഗസ്വാമി കോൺഗ്രസിൽ നിന്ന് രാജിവെച്ചതിന് ശേഷം രൂപവൽക്കരിച്ച ഒരു രാഷ്ട്രീയ കക്ഷിയാണ് ഓൾ ഇന്ത്യ എൻ.ആർ കോൺഗ്രസ് (All India N.R Congressഅഥവാ AINRC). ചുരുക്കത്തിൽ എൻ.ആർ കോൺഗ്രസ് എന്നും പരാമർശിക്കാറുണ്ട്. 2011 ഫെബ്രുവരി 7-നാണ് ഔദ്യോഗികമായ പാർട്ടി രൂപവൽക്കരണ പ്രഖ്യാപനം ഉണ്ടായത്. എൻ. രംഗസ്വാമി സുഹൃത്തുക്കളുടെയും അനുയായികളുടെയും ഇടയിൽ 'എൻ. ആർ' എന്ന വിളിപ്പേരിലാണറിയപ്പെടുന്നതെങ്കിലും പാർട്ടിയുടെ പേരിലുള്ള 'എൻ. ആർ' നമ്മളുടെ ഭരണം എന്ന് അർത്ഥമുള്ള നമതു രാജ്യം എന്നതിന്റെ ചുരുക്കെഴുത്താണ്.[1]

ഓൾ ഇന്ത്യ എൻ.ആർ കോൺഗ്രസ്
നേതാവ്എൻ. രങ്കസ്വാമി
രൂപീകരിക്കപ്പെട്ടത്2011 ഫെബ്രുവരി 7
മുഖ്യകാര്യാലയംപോണ്ടിച്ചേരി, പുതുശ്ശേരി
പ്രത്യയശാസ്‌ത്രംസോഷ്യൽ ഡെമോക്രാറ്റിക്/പോപ്പുലിസ്റ്റ്
രാഷ്ട്രീയ പക്ഷംസെൻട്രിസം
ECI പദവിസംസ്ഥാന പാർട്ടി
സഖ്യംഎൻ.ഡി.എ.
ലോക്സഭയിലെ സീറ്റുകൾ
1 / 545
സീറ്റുകൾ
8 / 30
തിരഞ്ഞെടുപ്പ് ചിഹ്നം
Jug
വെബ്സൈറ്റ്
allindianrcongress.com

2011ഏപ്രിലിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ആകെയുള്ള 30 മണ്ഡലങ്ങളിൽ എൻ.ആർ കോൺഗ്രസ് 15 മണ്ഡലങ്ങളിലും സഖ്യകക്ഷിയായ അണ്ണാ ഡി.എം.കെ. 5 മണ്ഡലങ്ങളിലും വിജയിച്ച് മന്ത്രിസഭാ രൂപീകരണത്തിനാവശ്യമായ ഭൂരിപക്ഷം നേടി.[2]

  1. Rangasamy floats new party, Times of India, 8 February 2011[പ്രവർത്തിക്കാത്ത കണ്ണി]
  2. Rangasamy unseatsCong in Puducherry, Times of India, 14 May2011