പുതുച്ചേരി

കേന്ദ്രഭരണപ്രദേശം
(Puducherry എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പുതുച്ചേരി (പോണ്ടിച്ചേരി)
അപരനാമം:
തലസ്ഥാനം പുതുച്ചേരി നഗരം
രാജ്യം ഇന്ത്യ
ലെഫ്റ്റനന്റ് ഗവർണ്ണർ
മുഖ്യമന്ത്രി
തമിഴിസൈ സൗന്ദരരാജൻ
(അധിക ചുമതല)

എൻ. രംഗസ്വാമി

വിസ്തീർണ്ണം 492ച.കി.മീ
ജനസംഖ്യ 973829
ജനസാന്ദ്രത 1979/ച.കി.മീ
സമയമേഖല UTC +5:30
ഔദ്യോഗിക ഭാഷ തമിഴ്,

മലയാളം,
തെലുഗു,
ഫ്രഞ്ച്

[[Image:|75px|ഔദ്യോഗിക മുദ്ര]]

പുതുച്ചേരി (തമിഴ്: புதுச்சேரி, തെലുഗു: పాండిచెర్రి ഫ്രഞ്ച്: Territoire de Pondichéry)ഇന്ത്യയിലെ കേന്ദ്രഭരണപ്രദേശങ്ങളിലൊന്നാണ്‌. ഫ്രഞ്ച്‌ കോളനികളായിരുന്ന നാല്‌ പ്രവിശ്യകൾ ചേർത്താണ് ഈ കേന്ദ്രഭരണ പ്രദേശം രൂപവത്കരിച്ചത്‌. മുന്നു സംസ്ഥാനങ്ങളിലായി ചിതറിക്കിടക്കുന്ന കേന്ദ്ര ഭരണപ്രദേശമാണ് പുതുച്ചേരി. വടക്കൻ കേരളത്തിലെ മാഹി; തമിഴ്നാട്ടിലെ പുതുച്ചേരി, കാരയ്ക്കൽ എന്നിവ; ആന്ധ്രപ്രദേശിലെ യാനം എന്നീ പ്രദേശങ്ങളാണ് പുതുച്ചേരിയുടെ ഭാഗങ്ങൾ. ഈ പ്രദേശങ്ങൾ ഏറെ കാലം ഫ്രഞ്ചുകാരുടെ അധീനതയിലായിരുന്നു [1] ഫ്രഞ്ച് ഇന്ത്യയുടെ പ്രദേശമായിരുന്ന പുതുച്ചേരി 1954 നവംബർ 1-ന് ഇന്ത്യയിൽ ലയിച്ചു. എന്നാൽ ഔദ്യോഗികമായി  ഈ പ്രദേശം ഇന്ത്യയ്ക്ക് കൈമാറിയത് 1962 ഓഗസ്റ്റ് 16-നാണ്.[4]സമീപ കാലംവരെ പോണ്ടിച്ചേരി എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. പുതിയ ഗ്രാമം എന്നർഥം വരുന്ന പുതുച്ചേരി എന്ന തമിഴ്‌ പേരാണ്‌ ഫ്രഞ്ച്‌ അധിനിവേശത്തോടെ പോണ്ടിച്ചേരിയായത്‌. [2] 2006-ൽ പഴയ പേരിലേക്ക് മടങ്ങിപ്പോകാൻ ഇവിടത്തെ സർക്കാർ തീരുമാനിച്ചു.[3]

ഭൂമിശാസ്ത്രം

തിരുത്തുക
 
പുതുച്ചേരിയിലെ ജില്ലകൾ കാണിക്കുന്ന ഭൂപടം

ഭൂമിശാസ്ത്രപരമായി പരസ്പര ബന്ധമില്ലാത്ത നാല്‌ പ്രദേശങ്ങളാണ്‌ പുതുച്ചേരിയുടെ കീഴിലുള്ളത്‌. പുതുച്ചേരി, കാരക്കൽ, യാനം, മാഹി എന്നിവയാണവ. പുതുച്ചേരി, കാരക്കൽ, യാനം എന്നിവ ബംഗാൾ ഉൾക്കടലിനോട് ചേർന്നാണെങ്കിൽ, മാഹി അറബിക്കടൽ തീരത്താണ്‌ സ്ഥിതിചെയ്യുന്നത്‌. തമിഴ്‌നാട്ടിനുള്ളിലാണ്‌ പോണ്ടിച്ചേരിയുടെയും, കാരക്കലിന്റെയും സ്ഥാനം. മാഹി കേരളത്തിനകത്തും, യാനം ആന്ധ്രപ്രദേശിലും. ആകെ വിസ്തീർണ്ണം 492 ചതുരശ്ര കിലോമീറ്റർ ആണ്‌, പുതുച്ചേരി നഗരം 293 ചതുരശ്ര കിലോമീറ്ററും, കാരക്കൽ 160 ചതുരശ്ര കിലോമീറ്ററും, യാനം 30 ചതുരശ്ര കിലോമീറ്ററും, മാഹി 9 ചതുരശ്ര കിലോമീറ്ററും.

ഔദ്യോഗിക ഭാഷകൾ

തിരുത്തുക

തമിഴ്,മലയാളം,തെലുഗു, ഫ്രഞ്ച് എന്നിവയാണ്‌ ഔദ്യോഗിക ഭാഷകൾ.

ഭാഷ സംസാരിക്കുന്നവരുടെ എണ്ണം സംസാരിക്കപ്പെടുന്ന സ്ഥലം
തമിഴ് 820,749 പുതുച്ചേരി, കാരക്കൽ
മലയാളം 36,823 മാഹി
തെലുഗു 31,362 പുതുച്ചേരി, യാനം
ഫ്രഞ്ച് 10,000 ആകെ

പ്രധാന സ്ഥാപനങ്ങൾ

തിരുത്തുക

കേന്ദ്ര ആരോഗ്യവകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സ്വയംഭരണാവകാശമുള്ള വൈദ്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണ് ജിപ്മെർ അഥവാ ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ്‌ ഗ്രാജ്വേറ്റ് മെഡിക്കൽ എജുക്കേഷൻ ആൻഡ്‌ റിസേർച്.പുതുച്ചേരിയുടെ പടിഞ്ഞാറെ അതിർത്തിയിൽ പുതുച്ചേരി-തിണ്ടിവനം-ചെന്നൈ ഹൈവേയുടെ അരികിൽ ഗോറിമേട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. പാവപ്പെട്ട രോഗികൾക്ക് ചികിത്സ പൂർണ്ണമായും സൌജന്യമാണ്.

ചിത്രങ്ങൾ

തിരുത്തുക
  1. മാതൃഭൂമി ഇയർബുക്ക്
  2. http://news.bbc.co.uk/2/hi/south_asia/5365248.stm
  3. http://www.hindu.com/2006/08/22/stories/2006082207481000.htm Archived 2012-10-21 at the Wayback Machine..
"https://ml.wikipedia.org/w/index.php?title=പുതുച്ചേരി&oldid=3913633" എന്ന താളിൽനിന്ന് ശേഖരിച്ചത്