എൻ. രംഗസ്വാമി
കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയുടെ മുഖ്യമന്ത്രിയായ ഒരു ഇന്ത്യൻ രാഷ്ട്രീയക്കാരനാണ് നടേശൻ കൃഷ്ണസാമി രംഗസാമി (ജനനം 4 ഓഗസ്റ്റ് 1950). അദ്ദേഹം മുമ്പ് 2001 മുതൽ 2006 വരെ പോണ്ടിച്ചേരിയുടെ അവസാന മുഖ്യമന്ത്രിയായും 2006 മുതൽ 2008 വരെ പുതുച്ചേരിയുടെ ആദ്യ മുഖ്യമന്ത്രിയായും ഇന്ത്യൻ നാഷണൽ കോൺഗ്രസ് അംഗമായും തുടർന്ന് 2011 മുതൽ 2016 വരെ സ്വന്തം പാർട്ടിയായ അഖിലേന്ത്യാ എൻ.ആർ. കോൺഗ്രസ്. സ്വന്തം പാർട്ടിയുണ്ടാക്കി മൂന്ന് മാസത്തിനുള്ളിൽ മുഖ്യമന്ത്രിയായതിന്റെ റെക്കോർഡും അദ്ദേഹത്തിനുണ്ട്. മൂന്നാം തവണയും പുതുച്ചേരി മുഖ്യമന്ത്രിയായതിന്റെ തുടർച്ചയായ റെക്കോർഡും അദ്ദേഹത്തിനുണ്ട്.
N. Rangaswamy | |
---|---|
Chief Minister of Puducherry | |
പദവിയിൽ | |
ഓഫീസിൽ 7 May 2021 | |
ഓഫീസിൽ 16 May 2011 – 6 June 2016 | |
മുൻഗാമി | V. Vaithilingam |
പിൻഗാമി | V. Narayanasamy |
മണ്ഡലം | Kadirkamam |
Chief Minister of Pondicherry | |
ഓഫീസിൽ 27 October 2001 – 4 September 2008 | |
മുൻഗാമി | P. Shanmugam |
പിൻഗാമി | സ്ഥാനം നിർത്തലാക്കി |
മണ്ഡലം | Thattanchavady |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Pondicherry, Puducherry | 4 ഓഗസ്റ്റ് 1950
രാഷ്ട്രീയ കക്ഷി | All India N.R. Congress Previously Indian National Congress |
വസതിs | No.9, Vinayagar Koil Street, Thilaspet, Puducherry - 605 009. |
രാഷ്ട്രീയ ജീവിതം
തിരുത്തുകകോൺഗ്രസ് പാർട്ടി പ്രവർത്തകനായി രാഷ്ട്രീയ ജീവിതം ആരംഭിച്ച എൻ. രംഗസ്വാമി പെട്ടെന്ന് തന്നെ പാർട്ടിയുടെ നേതൃനിരയിലേക്കുയർന്നു. 1991 മുതൽ 2000 വരെയുള്ള കാലഘട്ടത്തിൽ അദ്ദേഹം കൃഷിവകുപ്പ്, പൊതുമരാമത്ത് വകുപ്പ് തുടങ്ങിയ പ്രധാന വകുപ്പുകളുടെ മന്ത്രിയായിരുന്നു.[1] 2001-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം പാർട്ടി എൻ. രംഗസ്വാമിയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. 2006-ലെ തെരഞ്ഞെടുപ്പിൽ വീണ്ടും കോൺഗ്രസ് നേതൃത്വത്തിലുള്ള ജനാധിപത്യ പുരോഗമന സഖ്യത്തെ വിജയത്തിലേക്ക് നയിക്കുവാൻ സാധിച്ച രംഗസ്വാമിക്ക് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാനായി.
മുഖ്യമന്ത്രി എന്ന നിലയിൽ പ്രദേശത്തിന്റെ സമഗ്ര വികസനത്തിന് ശ്രദ്ധ നൽകിയ രംഗസ്വാമിക്ക് തന്റെ ഭരണകാലത്ത് പുതുച്ചേരിയെ ഏറ്റവും മികച്ച ചെറിയ സംസ്ഥാനങ്ങളിലൊന്നാക്കുവാൻ കഴിഞ്ഞു.[2] ധാരാളം സർക്കാർ സ്കൂളുകൾ സ്ഥാപിക്കുവാനും അതു വഴി വിദ്യാഭ്യാസം സുഗമവും സൗജന്യവുമാക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞു. മുതിർന്ന പൗരന്മാർക്കുള്ള പെൻഷൻ, പൊതു വിതരണ സമ്പ്രദായത്തിലൂടെ പ്രായമായ പ്രമേഹരോഗികൾക്കുള്ള ഗോതമ്പ് വിതരണം, സ്കൂളുകളിലെ സൗജന്യ ഉച്ചഭക്ഷണ പദ്ധതി മുതലായവ അദ്ദേഹത്തിന്റെ നടപടികൾ അദ്ദേഹത്തിന്റെ ജനകീയ അടിത്തറ ശക്തമാക്കി. ഇതിനു പുറമേ അദ്ദേഹത്തിന്റെ ലളിത ജീവിത ശൈലി പുതുച്ചേരിക്ക് പുറത്തു പോലും രംഗസ്വാമിയുടെ മതിപ്പ് വർദ്ധിപ്പിച്ചു.
എന്നാൽ 2008 ആയപ്പോഴേക്കും അദ്ദേഹത്തിനെതിരായി കലാപശബ്ദമുയർന്നു. രംഗസ്വാമിക്കെതിരെ എതിർപ്പുകളുമായി എത്തിയത് അദ്ദേഹത്തിന്റെ തന്നെ മന്ത്രിസഭയിലെ സഹപ്രവർത്തകരായിരുന്നു.[3] കൂട്ടായ തീരുമാനമില്ലാതെ ഏകപക്ഷീയ നിലപാടുകളാണ് അദ്ദേഹം എടുക്കുന്നതെന്നും സർക്കാർ ഉദ്യോഗങ്ങളുടെ കാര്യത്തിൽ സ്വജന പക്ഷപാതം കാട്ടുന്നുവെന്നും അവർ ആരോപിച്ചു. ഒപ്പം പ്രദേശത്തിന്റെ മുഴുവനായുള്ള വികസനത്തിന് പകരം സ്വന്തം മണ്ഡലത്തിലെ വികസന പരിപാടികളിലാണ് അദ്ദേഹം ശ്രദ്ധ നൽകുന്നത് എന്ന വാദവും അദ്ദേഹത്തിന്റെ എതിരാളികൾ മുന്നോട്ടു വെച്ചു. ആരോപണങ്ങളും എതിർപ്പുകളും ശക്തമായതോടെ കോൺഗ്രസ് കേന്ദ്രനേതൃത്വം രംഗസ്വാമിയോട് സ്ഥാനം രാജി വെക്കുവാനാവശ്യപ്പെട്ടു. ഇതേ തുടർന്ന് 2008 ഓഗസ്റ്റ് 28-ന് രാജി വെക്കുകയും 2008 സെപ്റ്റംബർ 4-ന് വി.വൈത്തിലിംഗം മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു.
ഇതിനു ശേഷം കുറെക്കാലം രാഷ്ട്രീയത്തിൽ സജീവമായി ഇടപെടാതിരുന്ന രംഗസ്വാമി ഔദ്യോഗിക ചടങ്ങുകളിൽ നിന്നും ഒഴിഞ്ഞു നിൽക്കുന്ന സമീപനമാണ് സ്വീകരിച്ചിരുന്നത്.
2011 ജനുവരിയിൽ കോൺഗ്രസ് അംഗത്വവും നിയമസഭാ അംഗത്വവും രാജിവെച്ച അദ്ദേഹം 2011 ഫെബ്രുവരിയിൽ ഓൾ ഇന്ത്യ എൻ.ആർ കോൺഗ്രസ് എന്ന പാർട്ടി രൂപീകരിച്ചു. തുടർന്ന് മറ്റ് ഏഴ് എം.എൽ.എ-മാർ കൂടി നിയമസഭാഗത്വം രാജിവെച്ച് പുതിയ പാർട്ടിയിൽ ചേർന്നു.
2011 ഏപ്രിലിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഭരണം നടത്തിക്കൊണ്ടിരുന്ന കോൺഗ്രസ് സർക്കാരിനെതിരേ പ്രകടമായ ഭരണവിരുദ്ധ വികാരം ഇല്ലാതിരുന്നിട്ട് [4] കൂടി എൻ.ആർ കോൺഗ്രസ്-ഉം സഖ്യകക്ഷിയായ അണ്ണാ ഡി.എം.കെ-യും ചേർന്ന് ആകെയുള്ള മുപ്പത് മണ്ഡലങ്ങളിൽ ഇരുപതും നേടി സർക്കാർ രൂപീകരിക്കാനാവശ്യമുള്ളതിലേറെ ഭൂരിപക്ഷം നേടി.
അവലംബം
തിരുത്തുക- ↑ N Rangaswamy, 2011 State Elections, Zee News Website
- ↑ India's best & worst states, India Today Website, 2007 September 18
- ↑ Rangasamy takes sweet revenge on Congress, Today of India Website, 2011 May 15
- ↑ പുതുച്ചേരി:രംഗസ്വാമിയോ കോൺഗ്രസോ, മലയാള മനോരമ, 2011 മേയ് 13