പുതുച്ചേരി നഗരം
ഇന്ത്യയിലെ ഒരു കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയുടെ തലസ്ഥാനമാണ് പുതുച്ചേരി നഗരം. തമിഴ്നാടിന്റെ തലസ്ഥാനമായ ചെന്നൈയിൽ നിന്നും 165 കിലോമീറ്റർ ദൂരത്തായാണ് പുതുച്ചേരിയുടെ സ്ഥാനം[1].
പോണ്ടിച്ചേരി പുതുച്ചേരി பாண்டிச்சேரி புதுச்சேரி | |
---|---|
Park Monument (Aayi Mandapam) in the Government Park of Pondicherry | |
Country | India |
State | Puducherry |
District | Pondicherry |
Established | 1673 |
ഉയരം | 3 മീ(10 അടി) |
(2011) | |
• ആകെ | 654,392 |
• ജനസാന്ദ്രത | 9,166/ച.കി.മീ.(23,740/ച മൈ) |
സമയമേഖല | UTC+5:30 (IST) |
PIN | 605001-605014 |
Telephone code | 91 (0)413 |
വാഹന റെജിസ്ട്രേഷൻ | PY-01 |
ഭൂമിശാസ്ത്രം
തിരുത്തുകപട്ടണത്തിന്റെ ഘടന
തിരുത്തുകപുതുച്ചേരി നഗരത്തിൽ ആകെ 42 വാർഡുകളാണ് ഉള്ളത്.1 മുതൽ 10 വരെയുള്ള വാർഡുകൾ നഗരത്തിന്റെ വടക്ക് ഭാഗത്താണ്. 11 മുതൽ 19 വരെയുള്ള വാർഡുകൾ "ബോലുവാർഡ് ടൗൺ" പ്രദേശത്തും ബാക്കിയുള്ളവ നഗരത്തിന്റെ തെക്ക് പടിഞ്ഞാറുമായി സ്ഥിതി ചെയ്യുന്നു. നഗരത്തെ തിരമാലകളിൽ നിന്നും സംരക്ഷിക്കാനായി രണ്ടു കിലോമീറ്റർ നീളത്തിൽ കടൽഭിത്തി നിർമ്മിച്ചിരിക്കുന്നു. 1735 - ൽ ഫ്രഞ്ചുകാരാണ് ഇതിന്റെ നിർമ്മാണം നടത്തിയത് [2].
കാലാവസ്ഥ
തിരുത്തുകതമിഴ്നാട്ടിലെ തീരപ്രദേശങ്ങളിലെ കാലാവസ്ഥ തന്നെയാണ് പുതുച്ചേരി നഗരത്തിലും. ഏപ്രിൽ മുതൽ ജൂണിന്റെ തുടക്കം വരെയാണ് വേനൽകാലം, ഈ സമയത്ത് സാധാരണയായി ഉയർന്ന താപനില 41O C വരെ ആകും. നഗരത്തിലെ ശരാശരി ഉയർന്ന താപനില 36Oക ആണ്. ഈ കാലഘട്ടത്തിലെ കുറഞ്ഞ താപനില 28O C മുതൽ 32OC വരെ ആണ്. ഇതേ തുടർന്ന് ജൂൺ മുതൽ സെപ്റ്റംബർ വരെ ഉയർന്ന ഹ്യുമിഡിറ്റിയും ഇടയ്ക്ക് പേമാരിയോടെയുള്ള മഴയും അനുഭവപ്പെടുന്നു[3]. ഒക്ടോബാറിന്റെ പകുതിയോടു കൂടി വടക്ക് കിഴക്കൻ കാലവർഷം ആരംഭിക്കുന്നു. വാർഷിക വർഷപാതത്തിന്റെ ഭൂരിഭാഗവും ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള സമയത്താണ് ലഭിക്കുന്നത്. ഈ നഗരത്തിലെ ശരാശരി വർഷപാതം 1240 mm ആണ്. ശീതകാലത്ത് ഉയർന്ന താപനില 30oc ഉം താഴ്ന്ന താപനില 18 -20oc ഉം ആണ്.
ജനസംഖ്യ
തിരുത്തുക2011-ലെ ജനസംഖ്യാ കണക്കെടുപ്പ് പ്രകാരം:-
തദ്ദേശ സ്ഥാപനങ്ങൾ | വിസ്തീർണ്ണം | ജനസംഖ്യ |
---|---|---|
പുതുച്ചേരി നഗരസഭ | 19.54 km2 | 220,865 |
ഔൾഗരെറ്റ് നഗരസഭ | 36.70 km2 | 217,707 |
വില്ല്യനുർ കമ്മ്യൂൺ പഞ്ചായത്ത് [നഗരം ] | 10.89 km2 | 44,194 |
അറിയൻകുപ്പം കമ്മ്യൂൺ പഞ്ചായത്ത് [നഗരം ] | 4.77 km2 | 23,193 |
ആകെ | 71.9 km2 | 507,960 |
പിൻ കോഡുകൾ
തിരുത്തുക- പുതുച്ചേരി HPO - 605001
- പുതുച്ചേരി ആശ്രം - 605002
- മുതിയൽ പേട്ട - 605003
- മുതലിയാർ പേട്ട - 605004
- നെല്ലിതോപ്പേ - 605005
- ധന്വന്തരി നഗർ - 605006
- അറിയൻകുപ്പം - 605007
- ലോസ്പേട്ട - 605008
- തട്ടൻച്ചാവടി - 605009
- റെഡ്യാർ പാളയം - 605010
- കാമരാജ് റോഡ് - 605011
- പദ്‌മിനി നഗർ -605012
- സാരം - 605013
- പോണ്ടിച്ചേരി യൂണിവേഴ്സിറ്റി - 605014
- വില്ല്യനുർ - ൬൦൫൧൧൦
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
തിരുത്തുക- പോണ്ടിച്ചേരി കേന്ദ്ര സർവ്വകലാശാല Pondicherry Central University
- ടാഗോർ ആർട്സ് കോളേജ്, ലോസ്പേട്ട.
- കാഞ്ചി മമുനിവർ സെന്റർ ഫോർ പോസ്റ്റ് -ഗ്രാജുവേറ്റ് സ്റ്റഡീസ്, ലോസ്പേട്ടു.
- ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ്ഗ്രാജുവേറ്റ് മെഡിക്കൽ എഡ്യുക്കേഷൻ ആന്റ് റിസർച്ച്
- ഭാരതിദാസൻ ഗവൺമെന്റ് കോളേജ് ഫോർ വുമൺ.
- മദർ തെരേസ പോസ്റ്റ്ഗ്രാജുവേറ്റ് ആന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസ്.
- രാജിവ് ഗാന്ധി കോളേജ് ഓഫ് വെറ്റിനറി ആന്റ് ആനിമൽ സയൻസ്.
- ശ്രീ മനകുല വിനായഗർ എഞ്ചിനീയറിംഗ് കോളേജ്.
- രാജിവ് ഗാന്ധി കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്നോളജി.
- ഇന്ദിര ഗാന്ധി മെഡിക്കൽ കോളേജ് ആന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്.
- പോണ്ടിച്ചേരി എഞ്ചിനീയറിംഗ് കോളേജ്.
പ്രശസ്തരായ വ്യക്തികൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ http://www.mapsofindia.com/distances/pondicherry.html
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2009-09-16. Retrieved 2011-08-21.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-04-05. Retrieved 2011-08-21.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- (in English) Official website of the Government of the Union Territory of Pondicherry Archived 2008-04-09 at the Wayback Machine.
- (in English) Map and information about Pondicherry Archived 2008-04-15 at the Wayback Machine.