ഓണക്കാഴ്ച
കേരളത്തിൽ, ജന്മി- കുടിയാൻ ബന്ധം നിലനിന്നിരുന്ന രാജവാഴ്ചയുടെ കാലത്ത്, ഒരു ജന്മിയുടെ അധീനതയിലുള്ള കൃഷിയിടങ്ങൾ നോക്കിനടത്തി അതിലെ ആദായമെടുത്തിരുന്ന അഥവാ, ജന്മിയുടെ സ്ഥലത്ത് താമസിച്ചുവന്നിരുന്ന കുടിയാന്മാർ ഓണത്തിന് ജന്മിക്ക് ഉത്രാടനാളിൽ കാർഷിക ഉത്പന്നങ്ങൾ കാഴ്ചവെയ്ക്കുന്ന പതിവുണ്ടായിരുന്നു. ഈ സമ്പ്രദായമാണ് ഓണക്കാഴ്ച.[1][2]
കേരളത്തിലെ വിവിധ ക്ഷേത്രങ്ങളിലും 'ഓണക്കാഴ്ച' ഒരു ആചാരമായി തുടർന്നുവരുന്നുണ്ട്. പഴങ്ങൾ, പച്ചക്കറികൾ തുടങ്ങിയ കാർഷിക വിളകളാണ് കാഴ്ചയായി സമർപ്പിച്ചു വരുന്നത്. ഗുരുവായൂർ ക്ഷേത്രത്തിലെ ഓണക്കാഴ്ച സമർപ്പണം ഏറെ പ്രശസ്തമാണ്. ഓണക്കാഴ്ചകളിൽ, നേന്ത്രവാഴക്കുലയ്ക്കാണു കൂടുതൽ പ്രാധാന്യമുള്ളത്. ഗുരുവായൂരിൽ, ഉത്രാടദിനത്തിൽ കാഴ്ചയായി ലഭിക്കുന്ന പഴുത്ത ചെങ്ങാലിക്കോടൻ ഉപയോഗിച്ചാണ് തിരുവോണത്തിന് പഴപ്രഥമൻ ഉണ്ടാക്കുന്നത്.[1][2]
രാജവാഴ്ചയുടെ പ്രതീകമായി, തിരുവനന്തപുരത്തെ കവടിയാർ കൊട്ടാരത്തിൽ ഇന്നും ആദിവാസി വിഭാഗക്കാർ 'ഓണക്കാഴ്ച സമർപ്പണം' നടത്തുന്ന ചടങ്ങ് തുടരുന്നുണ്ട്.[1]
സാഹിത്യത്തിൽ
തിരുത്തുകഓണക്കാഴ്ചയെകുറിച്ച്, മഹാകവി ചങ്ങമ്പുഴ കൃഷ്ണപിള്ള എഴുതിയ വാഴക്കുല എന്ന പ്രസിദ്ധമായ കവിത ഈ കാഴ്ച സമർപ്പണത്തിന്റെ നേർചിത്രമാണ്.[1]
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 1.3 "ഓണക്കാഴ്ച" (in Malayalam). Kerala Tourism. Archived from the original on 2024-02-23. Retrieved 2024-09-21.
{{cite web}}
: CS1 maint: bot: original URL status unknown (link) CS1 maint: unrecognized language (link) - ↑ 2.0 2.1 "ഓണക്കാഴ്ച" (in Malayalam). Indianexpress. 2022-08-30. Archived from the original on 2022-09-25. Retrieved 2024-09-21.
{{cite web}}
: CS1 maint: bot: original URL status unknown (link) CS1 maint: unrecognized language (link)