ഓഡ്രി ഡാൽട്ടൺ
ഓഡ്രി ഡാൽട്ടൺ (ജനനം: 21 ജനുവരി 1934) ഒരു ഐറിഷ് ടെലിവിഷൻ, ചലച്ചിത്ര അഭിനേത്രിയാണ്.
ജീവിതരേഖ
തിരുത്തുകഒന്നാം ലോകമഹായുദ്ധത്തിൽ ബ്രിട്ടീഷുകാർക്ക് വേണ്ടി പോരാടിയെങ്കിലും ഐറിഷ് റിപ്പബ്ലിക്കൻ ആർമിയിൽ ചേരുകയും ഐറിഷ് ആഭ്യന്തര യുദ്ധത്തിൽ ഉടമ്പടി അനുകൂല പക്ഷക്കാരനുമായിരുന്ന ഒരു ഐറിഷ് പട്ടാളക്കാരനും ചലച്ചിത്ര നിർമ്മാതാവുമായിരുന്ന എമ്മെറ്റ് ഡാൽട്ടന്റെ (1898–1978)[1] പുത്രിയായി ഡബ്ലിനിലാണ് ഓഡ്രി ഡാൽട്ടൺ ജനിച്ചത്.
ഡബ്ലിനിലെ സേക്രഡ് ഹാർട്ട് കോൺവന്റിൽ വിദ്യാഭ്യാസം ചെയ്തു. കുടുംബം ലണ്ടനിലേക്ക് മാറിയശേഷം റോയൽ അക്കാദമി ഓഫ് ഡ്രാമാറ്റിക് ആർട്ടിൽ (RADA) അഭിനയം പഠിച്ചു. 1952 മാർച്ച് 17 ന് അവർ അമേരിക്കയിലേക്ക് താമസം മാറി.
1953-ൽ കാലിഫോർണിയയിലെ ലോസ് ആൾട്ടോസിലെ UCLA വിദ്യാർത്ഥിയും ബാസ്ക്കറ്റ്ബോൾ കളിക്കാരനും പിന്നീട് ടിവി എക്സിക്യൂട്ടീവ്, അസിസ്റ്റന്റ് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ച വ്യക്തിയുമായ ജെയിംസ് എച്ച്. ബ്രൌണിനെ രഹസ്യമായി വിവാഹം കഴിച്ചു.[2] 1977 ൽ 25 വർഷത്തെ ദാമ്പത്യത്തിനുശേഷം തന്റെ നാല് കുട്ടികളുടെ പിതാവായ ബ്രൌണിനെ വിവാഹമോചനം ചെയ്യുകയും 1979 ൽ എഞ്ചിനീയറായ റോഡ് എഫ്. സിമെൻസിനെ വിവാഹം കഴിക്കുകയും ചെയ്തു.[3]
അഭിനയരംഗം (ടെവിവിഷൻ, സിനിമ എന്നിവ)
തിരുത്തുക- മൈ കസിൻ റേച്ചൽ (1952) : ലൂയിസെ കെൻഡാൽ
- ദ ഗേൾസ് ഓഫ് പ്ലഷർ ഐലന്റ് (1953) : ഹെസ്റ്റെർ ഹല്യാർഡ്
- ടൈറ്റാനിക് (1953) : ആനറ്റ് സ്റ്റർജസ്
- കാസനോവാസ് ബിഗ് നൈറ്റ് (1954) : എലേന ഡി ഗാംബെറ്റ
- ഡ്രം ബീറ്റ് (1954/I) : നാൻസ് മീക്ക്
- ദ പ്രൊഡിഗൽ (1955) : റൂത്ത്
- കൺഫെഷൻ (1955) : Louise Nelson
- ദ 20ത് സെഞ്ചുറി-ഫോക്സ് അവർ (1956, TV പരമ്പര) : Carey Rydal
- ഹോൾഡ് ബാക് ദ നൈറ്റ് (1956) : Kitty
- ദ മോൺസ്റ്റർ ദാറ്റ് ചലഞ്ച്ഡ് ദ വേൾഡ് (1957) : Gail MacKenzie
- ലക്സ് വീഡിയോ തീയേറ്റർ (1956-1957, TV പരമ്പര) : Jean / Barbara / Romo
- ദ ബോബ് കമ്മിംഗ്സ് ഷോ (1957, TV പരമ്പര) : റിത
- തണ്ടറിംഗ് ജെറ്റ്സ് (1958) : സൂസൻ ബ്ലയർ
- ദ മില്ല്യണർ (1958, TV പരമ്പര) : എല്ലെൻ കറി
- മാൻ വിത് എ ക്യാമറ (1958, TV പരമ്പര) : ഷാരൻ റോജേർസ്
- സെപ്പറേറ്റ് ടേബിൾസ് (1958) : ജീൻ
- ഡിസ്നിലാന്റ് (1959, TV പരമ്പര) : മിസിസ്. കണ്ണിംഗ്ഹാം
- ലോൺ ടെക്സൻ (1959) : സൂസൻ ഹാർവി
- ദിസ് അദർ ഏഡൻ (1959) : മേരി മക്റോർറ്റി
- ത്രില്ലർ (November 22, 1960, TV Series) : Norine in "The Prediction"
- ഡാന്റെ (1961, TV പരമ്പര) : ഹാസെൽ കെന്നികട്ട്
- ദ അക്വാനോട്ട്സ് (1961, TV പരമ്പര) : സിൽവിയ ജർജെൻ
- ദ ടാബ് ഹണ്ടർ ഷോ (1961, TV പരമ്പര) : ഏരിയൽ ഇവാൻസ്
- നാഷണൽ വെൽവറ്റ് (1961, TV പരമ്പര) : ഫിയോണ മൽക്കാഹെ
- ബാറ്റ് മാസ്റ്റർസൺ (1958–1961, TV പരമ്പര) : കാലി അർമിറ്റേജ് / അബി ചാൻസലർ / അബിഗയ്ൽ ഫെദർ
- ലോക്ക്-അപ് (1961, TV പരമ്പര) : സൂസൻ കാർട്ടർ
- മൈക്കേൾ ഷെയ്ൻ (1961, TV പരമ്പര) : പാറ്റ് മാർഷൽ
- ബ്രിംഗിംഗ് അപ് ബഡ്ഡി (1961, TV പരമ്പര) : മേരി ബെത് ഡാവെൻപോർട്ട് / ആമി ഡാവെൻപോർട്ട്
- വിസ്പറിംഗ് സ്മിത് (1961, TV Series) : ഏപ്രിൽ ഫാൻഷോ
- മി. സാർഡോണികസ് (1961) : Baroness Maude Sardonicus
- ദ ഇൻവെസ്റ്റിഗേറ്റേർസ് (1961, TV Series) : കോൺസ്റ്റേൻ മൊറെനോ
- പെറി മാസൻ (1961, TV പരമ്പര) : കെയ്റ്റ് ഈസ്റ്റ്മാൻ
- ചെക്ക്മേറ്റ് (1961, TV പരമ്പര) : ആൻ മൈൽസ്
- കിംഗ് ഓഫ് ഡയമണ്ട്സ് (1962, TV പരമ്പര) : ലോള ഹെയ്സ്
- ബൊനാൻസ (1962, TV പരമ്പര) : Melinda Banning
- ത്രില്ലർ (1960–1962, TV പരമ്പര) : Meg O'Danagh Wheeler / Nesta Roberts / Norine Burton
- ക്രാഫ്റ്റ് മിസ്റ്ററി തീയേറ്റർ (1962, TV പരമ്പര) : Marion
- റിപ്കോർഡ് (1962, TV Series) : Janice Dean
- ഗൺസ്മോക്ക് (1963, TV പരമ്പര) : ലാവിനിയ
- ഡെത്ത് വാലി ഡേസ് (1963, TV പരമ്പര) ഛ മേരി ഓ'കോന്നെൽ
- The Wide Country (1963, TV പരമ്പര) : നാൻസി കിഡ്വേൽ
- ദ ഡക്കോട്ടാസ് (1963, TV പരമ്പര) : റോണി കെയ്ൻ
- ടെമ്പിൾ ഹൂസ്റ്റൺ (1963, TV പരമ്പര) : ആമി ഹാർട്ട്
- ഡോ. കിൽഡേർ (1964, TV പരമ്പര) : Jo Grant
- വാഗൺ ട്രെയിൻ (1958–1964, TV പരമ്പര) : Danna Bannon / Lola Medina / Nancy Bigelow / Mary Naughton / Laura Grady / Harriet Field
- കിറ്റൺ വിത് എ വിപ് (1964) : വിർജീനിയ സ്ട്രാറ്റൺ
- ദ ബൌണ്ടി കില്ലർ (1965) : കരോൾ റിഡ്ജ്വേ
- വോയേജ് ടു ദ ബോട്ടം ഓഫ് ദ സീ (1965, TV Series) : ലിഡിയ പാരിഷ്
- ലാറെഡോ (1965, TV പരമ്പര) : ആലിസ് Coverly
- ദ ബിഗ് വാലി (1965–1966, TV Series) : ആമി / ആൻ
- ഇൻസൈറ്റ് (1966, TV പരമ്പര)
- ദ വൈൽഡ് വൈൽഡ് വെസ്റ്റ് (1966, TV പരമ്പര) : വേദ സിംഗ്
- ദ ഗേൾ ഫ്രം U.N.C.L.E. (1966, TV പരമ്പര) as Mrs. Wainright
- ഡ്രാഗ്നെറ്റ് 1967 (1967, TV Series) : പട്രീഷ്യ ഫിൽമോർ
- മി ആന്റ് ബെൻജി (1967, TV Movie) : റൂത്ത്
- ഫാമില അഫയർ (1967, TV പരമ്പര) : മിസിസ്. തോംപ്സൺ
- പോലിസ് വുമൺ (1974–1978, TV പരമ്പര) : മിസിസ്. ഹണ്ടർ / റോസ് ഹെസ് (final appearance)
അവലംബം
തിരുത്തുക- ↑ Bacon, James (18 May 1952). "Three Film 'Cinderellas' Search for Roast Potatoes". The Corpus Christi Caller-Times. Texas, Corpus Christi. Associated Press. p. 40. Retrieved 22 November 2017 – via Newspapers.com.
- ↑ ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ഓഡ്രി ഡാൽട്ടൺ
- ↑ "Audrey Dalton – The Private Life and Times of Audrey Dalton. Audrey Dalton Pictures". glamourgirlsofthesilverscreen.com. Archived from the original on 2017-12-01. Retrieved 2020-04-15.