ഒ.എം.സി. നാരായണൻ നമ്പൂതിരിപ്പാട്
പ്രശസ്ത സംസ്കൃതപണ്ഡിതനും വേദജ്ഞനുമായിരുന്ന ഒ.എം.സി പാലക്കാട് ജില്ലയിലെ വെള്ളിനേഴിയിൽ പ്രശസ്തമായ ഒളപ്പമണ്ണമനയിൽ 1910 ജൂൺ 24നു ജനിച്ചു. വേദപണ്ഡിതനും സാമൂഹ്യപരിഷ്കർത്താവുമായ കുറൂർ ഉണ്ണിനമ്പൂതിരിപ്പാടിന്റെ മകൾ ഉമ അന്തർജ്ജനം ആണ് പത്നി. ബാലസാഹിത്യകാരി സുമംഗല മൂത്തപുത്രി ആണ്. ഒളപ്പമണ്ണ എന്ന പേരിൽ പ്രശസ്തനായ കവിയും ദില്ലി സർവ്വകലാശാല മലയാളവിഭാഗം പ്രൊഫസറും കവിയുമായിരുന്ന ഡോ. ഒ.എം. അനുജനും പിതൃസോദരന്മാരാണ്. മലയാളത്തിലെ സാമൂഹ്യപരിഷ്കർത്താവും ആദ്യകാല നോവൽ ആയ അഫന്റെ മകൾ എഴുതിയ ആളുമായ മൂത്തിരിങ്ങോട് പിതൃസോദരീ പുത്രനാണ്. [1]
ഒ.എം.സി നാരായണൻ നമ്പൂതിരിപ്പാട് | |
---|---|
ജനനം | 1910 ജൂൺ 24 |
തൊഴിൽ | വേദപണ്ഡിതൻ |
ജീവിതപങ്കാളി(കൾ) | ഉമ അന്തർജ്ജനം |
തൂലികാനാമം | ഒ.എം.സി |
പ്രധാന കൃതികൾ | ഋഗ്വേദഭാഷാഭാഷ്യം, |
ഒഎംസിയെ പ്രസക്തനാക്കുന്നത് ഋഗ്വേദം മലയാളത്തിലേക്ക് ഋഗ്വേദഭാഷാഭാഷ്യം[2] എന്നപേരിൽ തർജ്ജമചെയ്തു എന്ന മഹത്കർമ്മത്താലാണ്. ഋഗ്വേദത്തിനു മലയാളഭാഷയിൽ സമഗ്രവും സരളവുമായ വിവരണം നൽകുന്ന ഈ ഗ്രന്ധം ദേവിപ്രസാദം എന്നും അറിയപ്പെടുന്നു. 1989 ഏപ്രിൽ 4നു എഴുപത്തൊമ്പതാം വയസ്സിൽ ഒ.എം.സി അന്തരിച്ചു. അദ്ദേഹത്തിന്റെ മരണശേഷം അദ്ദേഹത്തിന്റെ ഓർമ്മക്കായി ദേവീപ്രസാദം ട്രസ്റ്റ് എന്ന പേരിൽ 1990 മുതൽ ഒരു ട്രസ്റ്റ് ഒളപ്പമണ്ണ മനയിൽ പ്രവർത്തിക്കുന്നു[3]. ഒളപ്പമണ്ണ മനയുടെ വേദം, സംസ്കൃതം,മലയാളസാഹിത്യം, കഥകളി എന്നീ രംഗങ്ങളിലെ പാരമ്പര്യം ഓർമ്മിക്കാനായി ഈ രംഗങ്ങളിൽ പ്രഗല്ഭരായ വ്യക്തികളെ ദേവിപ്രസാദം പുരസ്കാരം നൽകി എല്ലാവർഷവും ആദരിക്കുന്നു.
ഒ.എം.സി അദ്ദേഹത്തിന്റെ ദേശീയകാഴ്ചപ്പാടിനും ഗാന്ധിയൻ ദർശനങ്ങളുടെ പേരിലും അറിയപ്പെടുന്നു. അദ്ദേഹത്തിന്റെ പിതാവ് ഒ.എം. വാസുദേവൻ നമ്പൂതിരിപ്പാട് ഒരു നല്ല ഭരണപടുവും ആട്ടക്കാഥാകൃത്തും ആണ്[4]. അദ്ദേഹത്തിന്റെ മുത്തശ്ശൻ ഒ.എം. വാസുദേവൻ നമ്പൂതിരിപ്പാട് (അച്ഛൻ നമ്പൂതിരി) ഋഗ്വേദത്തിലെ തൃശ്ശൂർ, തിരുനാവായ സമ്പ്രദാങ്ങളിൽ രണ്ടിലും നിഷ്ണാതനായിരുന്നു.