ഒഴിവുദിവസത്തെ കളി

മലയാള ചലച്ചിത്രം

സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത് 2015-ലെ മികച്ച ചിത്രത്തിനുള്ള കേരളസംസ്ഥാന പുരസ്കാരം നേടിയ മലയാളചലച്ചിത്രമാണ് ഒഴിവുദിവസത്തെ കളി. ഉണ്ണി ആറിന്റെ ഇതേ പേരിലുള്ള ചെറുകഥയുടെ ചലച്ചിത്രാവിഷ്കാരമാണ് ഈ ചിത്രം. പുതുമുഖങ്ങളാണ് ഇതിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ഒഴിവുദിവസത്തെ കളി
സംവിധാനംസനൽകുമാർ ശശിധരൻ
രചനഉണ്ണി ആർ.

അരുവിക്കര ഉപതെരഞ്ഞെടുപ്പ് ദിവസം നഗരത്തിലെ 5 ചെറുപ്പകാരായ സുഹൃത്തുക്കൾ തിരക്കുകളിൽ നിന്നും മാറി ഉല്ലസത്തിനായി വനത്തിലേക്ക് യാത്രയാകുന്നു. തങ്ങളുടെ സൗഹൃദ നിമിഷങ്ങളെ ആഘോഷമാക്കിമാറ്റിയ സുഹൃത്തുക്കൾ മദ്യലഹരിയിലാകുകയും പല പ്രശ്നങ്ങൾ അവരിൽ ഉടലെടുക്കുകയും ചെയ്യുന്നു. ഇത് അവസാനം കൂട്ടത്തിൽ ഒരാളുടെ മരണത്തിനിടയാക്കുന്നു.[1] മദ്യപസംഘം സമയം കളയാനായി കള്ളനും പൊലീസും കളിക്കുകയും കൂട്ടത്തിൽ കള്ളനാകുന്ന ദാസൻ എന്ന ദളിത് യുവാവിനെ തൂക്കിലേറ്റി ശിക്ഷ നടപ്പാക്കുന്നതുമാണ് ചിത്രം. ബുദ്ധിജീവി വർത്തമാനം പറയുന്നവരുടെ മനസ്സിൽ എത്രത്തോളം സ്ത്രീവിരുദ്ധതയും ദളിത് വിരുദ്ധതയും ഉണ്ടെന്ന് ചിത്രം വ്യക്തമാക്കുന്നു.

അഭിനേതാക്കൾ

തിരുത്തുക
  • നിസ്താർ സേഠ് - ധർമൻ
  • ബൈജു നെറ്റൊ ദാസൻ
  • ഗിരിഷ് നായർ as തിരുമേനി
  • പ്രദീപ് കുമാർ വിനയൻ
  • രെജു പിള്ളൈ നാരായണൻ
  • അഭിജ ശിവകല - ഗീത
  • അരുൺ നായർ അശോകൻ
  • ശ്രീധർ പി.യു - ഗണേഷൻ

പുരസ്കാരം

തിരുത്തുക

2015-ലെ മികച്ച ചിത്രത്തിനുള്ള കേരളസംസ്ഥാന പുരസ്കാരം നേടി. വർത്തമാനകാല സാമൂഹ്യ – രാഷ്ട്രീയ ജീവിതത്തിന്റെ നേർക്കാഴ്ചയാണ് ചിത്രമെന്ന് അവാർഡ് ജൂറി വിലയിരുത്തി.

  1. "'ഒഴിവുദിവസത്തെ കളി'". ദേശാഭിമാനി. Archived from the original on 2016-03-03. Retrieved 2016 മാർച്ച് 3. {{cite web}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=ഒഴിവുദിവസത്തെ_കളി&oldid=3784944" എന്ന താളിൽനിന്ന് ശേഖരിച്ചത്