സനൽ കുമാർ ശശിധരൻ

(സനൽകുമാർ ശശിധരൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു മലയാളചലച്ചിത്രസംവിധായകനും[2], കവിയുമാണ്[3] സനൽ കുമാർ ശശിധരൻ.

സനൽ കുമാർ ശശിധരൻ[1]
ജനനം (1977-04-08) ഏപ്രിൽ 8, 1977  (46 വയസ്സ്)
പെരുംകടവിള
ദേശീയതഇന്ത്യൻ
തൊഴിൽചലച്ചിത്രസംവിധായകൻ
സജീവ കാലം2001-ഇതുവരെ
ജീവിതപങ്കാളി(കൾ)ശ്രീജ
മാതാപിതാക്ക(ൾ)ശശിധരൻ, സരോജം

ജീവിതരേഖ തിരുത്തുക

1977 ഏപ്രിൽ 8-നു തിരുവനന്തപുരത്തെ പെരുംകടവിളയിലാണു സനൽ ജനിച്ചത്. അച്ഛൻ ശശിധരൻ, അമ്മ സരോജം.[4] ജന്തുശാസ്ത്രത്തിലും, നിയമത്തിലും ബിരുദം നേടിയ ശേഷം വക്കീലായി ജോലി ആരംഭിച്ചു.[5] 2001-ൽ കാഴ്ച ചലച്ചിത്രവേദി എന്നൊരു ഫിലിം സൊസൈറ്റി[6] സുഹൃത്തുക്കളോടൊപ്പം ചേർന്ന് രൂപീകരിച്ചു. ജനപങ്കാളിത്തത്തോടെ സ്വതന്ത്രമായ ചലച്ചിത്രങ്ങൾ നിർമ്മിക്കുക എന്നതായിരുന്നു ഈ സൊസൈറ്റിയുടെ ഉദ്ദ്യേശം[7]. ജനങ്ങളുടെ കയ്യിലുള്ള പണം ശേഖരിച്ച് 3 ഹ്രസ്വചിത്രങ്ങളും, ഒരുമുഴുനീള ചലച്ചിത്രവും സനൽ നിർമ്മിച്ചു. 2014-ൽ മികച്ച സംവിധായകനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ആദ്യ ചലച്ചിത്രമായ ഒരാൾപ്പൊക്കത്തിനു ലഭിച്ചു.[8] 2015-ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരത്തിൽ സനൽ സംവിധാനം ചെയ്ത ഒഴിവു ദിവസത്തെ കളി മികച്ച ചലച്ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു.[9]

സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ തിരുത്തുക

Year Title Notes
2001 അതിശയലോകം കാഴ്ച ചലച്ചിത്രവേദി ജനങ്ങളുടെ
പണമുപയോഗിച്ച് നിർമ്മിച്ച ഹ്രസ്വ ചിത്രം[10]
2008 പരോൾ മലയാളം ബ്ലോഗ് ലോകത്തു നിന്നു
നിർമ്മിച്ച ഹ്രസ്വ ചിത്രം[11]
2012 ഫ്രോഗ് 2012-ലെ കേരളസംസ്ഥാന ടെലിവിഷൻ അവാർഡിൽ
പുരസ്കാരം നേടിയ ഹ്രസ്വചിത്രം[12][13]
2014 ഒരാൾപ്പൊക്കം ആദ്യ മുഴുനീള ചിത്രം
ഓൺലൈൻ ലോകത്തു നിന്നുള്ള പണസമാഹരണം നടത്തി നിർമ്മിച്ച ആദ്യ ചലച്ചിത്രം[14][15]
2015 ഒഴിവുദിവസത്തെ കളി 2015-ലെ മികച്ച ചലച്ചിത്രത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം നേടിയ ചലച്ചിത്രം[9][16]
2017 സെക്സി ദുർഗ 2017ൽ നെതർലന്റസിലെ റോട്ടർഡാം ചലച്ചിത്രോത്സവത്തിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടി

പുരസ്കാരങ്ങൾ തിരുത്തുക

  • 2017ൽ നെതർലന്റസിലെ റോട്ടർഡാം ചലച്ചിത്രോത്സവത്തിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരം[17] - സെക്സി ദുർഗ
  • 2015-ലെ മികച്ച ചലച്ചിത്രത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം - ഒഴിവുദിവസത്തെ കളി[9]
  • 2014-ലെ മികച്ച സംവിധായകനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം - ഒരാൾപ്പൊക്കം[18]
  • 2014-ലെ ജോൺ എബ്രഹാം പുരസ്കാരത്തിൽ പ്രത്യേക പരമാർശം[19]
  • 2014-ലെ അരവിന്ദൻ പുരസ്കാരത്തിൽ പ്രത്യേക പരമാർശം[20]
  • 2014-ൽ മികച്ച സംവിധായകനുള്ള മോഹൻ രാഘവൻ പുരസ്കാരം[21]

അവലംബം തിരുത്തുക

  1. "Sanal Kumar Sasidharan". Google+.
  2. "KSFDC Body Blow to Noted Filmmaker Sanal Kumary". The New Indian Express. 2015 October 8. Archived from the original on 2016-06-29. Retrieved 2016-03-01. {{cite news}}: Check date values in: |date= (help)
  3. "Neenaal Vazhatte Maunam". Epathram. 2009 November 27. {{cite news}}: Check date values in: |date= (help)
  4. "About Me". Sanalsasidharan.com.
  5. "I was surprised that Oraalppokkam captured the hearts of the majority". Rediff.com. 2015 January 4. {{cite news}}: Check date values in: |date= (help)
  6. "In-A-Dialogue with Sanal Kumar Sasidharan". filmmakersfans. 2015-10-14.
  7. "One Man's Soul-Searching Journey". The New Indian Express. Archived from the original on 2015-12-22. Retrieved 2016-03-01.
  8. "45th KERALA STATE FILM AWARDS-2014" (PDF). Kerala State Chalachitra Academy.
  9. 9.0 9.1 9.2 "'ഒഴിവു ദിവത്തെ കളി' മികച്ച ചിത്രം; ദുൽഖർ നടൻ, പാർവ്വതി നടി..." മാതൃഭൂമി. Archived from the original on 2016-03-01. Retrieved 2016 മാർച്ച് 1. {{cite news}}: Check date values in: |accessdate= (help)
  10. "Our Projects". Kazhcha Film Forum. Archived from the original on 2016-03-04. Retrieved 2016-03-01.
  11. "Parole:Blogger's Film On Children". filmBeat.com. 2009 January 12. {{cite news}}: Check date values in: |date= (help)[പ്രവർത്തിക്കാത്ത കണ്ണി]
  12. "കേരളസംസ്ഥാന ടെലിവിഷൻ അവാർഡ്‌" (PDF). keralafilm.
  13. "Matter of life and death". The Hindu. 2012 November 22. {{cite news}}: Check date values in: |date= (help)
  14. "A guerrilla attempt in film financing". Business Line. 2013 November 19. {{cite news}}: Check date values in: |date= (help)
  15. "Malayalam film 'Oraalpokkam' to be launched through crowd funding". The Economic Times. 2013 November 13. {{cite news}}: Check date values in: |date= (help)
  16. "മികച്ച നടൻ ദുൽഖർ സൽമാൻ, നടി പാർവ്വതി, സംവിധായകൻ മാർട്ടിൻ പ്രക്കാട്ട്..." manoramaonline. 2016 മാർച്ച് 1. Archived from the original on 2016-03-01. Retrieved 2016 മാർച്ച് 1. {{cite news}}: Check date values in: |accessdate= and |date= (help)
  17. "And the winners are..."
  18. "State Film Award 2014". Keralafilm.
  19. "Winners of video film fete". The Hindu.
  20. "Wins Aravindan Puraskaram". The New Indian Express. Archived from the original on 2015-11-26. Retrieved 2016-03-01.
  21. "Oraalppokkam wins Mohan Raghavan award". ytalkies. Archived from the original on 2016-03-04. Retrieved 2016-03-01.

പുറമെ നിന്നുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=സനൽ_കുമാർ_ശശിധരൻ&oldid=4021965" എന്ന താളിൽനിന്ന് ശേഖരിച്ചത്