ഒഡേഷ്യസ് (സോഫ്റ്റ്‍വെയർ)

സ്വതന്ത്ര ഓഡിയോ പ്ലെയർ സോഫ്റ്റ്‍വെയറാണ് ഒഡേഷ്യസ്

ഒരു സ്വതന്ത്ര ഓഡിയോ പ്ലെയർ സോഫ്റ്റ്‍വെയറാണ് ഒഡേഷ്യസ്. ഇത് വളരെ കുറച്ച്  റിസോഴ്സുകൾ ഉപയോഗിക്കുകയും നല്ല ഗുണനിലവാരമുള്ള ശബ്ദം നൽകുകയും ചെയ്യുന്നു. [3]കൂടാതെ വളരെയധികം ഓഡിയോ ഫോർമാറ്റുകളെ പിൻതുണയ്ക്കുകയും ചെയ്യുന്നു. ഇത് പോസിക്സ് പിൻതുണയുള്ള ലിനക്സ് പോലുള്ള ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ പ്രവർത്തിക്കാനായി രൂപകല്പന ചെയ്തതാണ്. മൈക്രോസോഫ്റ്റ് വിന്റോസിൽ വളരെ കുറഞ്ഞ പിൻതുണയോടെ ഇത് പ്രവർത്തിക്കും. [4]ഉബുണ്ടു സ്റ്റുഡിയോയിലും ലുബുണ്ടുവിലും സ്വതേയുള്ള ഓഡിയോ പ്ലെയറാണ് ഒഡേഷ്യസ്.[5][6]

Audacious
Audacious-2.4-logo.svg
Audacious 3.10-devel in Arch Linux
Audacious 3.10-devel in Arch Linux
ആദ്യപതിപ്പ്ഒക്ടോബർ 24, 2005; 17 വർഷങ്ങൾക്ക് മുമ്പ് (2005-10-24)
Repository വിക്കിഡാറ്റയിൽ തിരുത്തുക
ഭാഷoriginally in C99, converted to C++11 at v3.6 (GTK and qt[1])
ഓപ്പറേറ്റിങ് സിസ്റ്റംLinux, Windows XP and newer
തരംAudio player
അനുമതിപത്രം2-clause BSD license[2]
വെബ്‌സൈറ്റ്audacious-media-player.org

ചരിത്രംതിരുത്തുക

എക്സ് എംഎംഎസ്സിന്റെ ഫോർക്കായ ബീപ്പ് മീഡിയ പ്ലെയറിനെ ഫോർക്ക് ചെയ്താണ് ഒഡേഷ്യസ് നിർമ്മിച്ചത്. ബീപ്പ് മീഡിയ പ്ലെയറിന്റെ വികസനം അതിന്റെ ഡവലപ്പർമാർ അവസാനിപ്പിക്കുന്നു എന്ന പ്രസ്താവനയെത്തുടർന്ന് അരിയാഡ്നി "കാനിനി" കോനിൽ (Ariadne "kaniini" Conill) അത് ഫോർക്ക് ചെയ്യാൻ തീരുമാനിച്ചത്. [7]

വെർഷൻ 2.1 മുതൽ വിൻആമ്പ് പോലുള്ള ഇന്റർഫേസും ജിടികെ+ ഇന്റർഫേസും ഒഡേഷ്യസിലുണ്ട്. ജിടികെയുഐക്ക് ഫൂബാർ2000 മായി വളരെയധികം സാമ്യമുണ്ട്. വെർഷൻ 2.4 മുതൽ ജിടികെ ഇന്റർഫേസാണ് സ്വതേ ആയിട്ടുള്ളത്.

വെർഷൻ 3.0 ക്ക് മുൻപ് ജിടികെ+ 2 ആയിരുന്നു ഉപയോഗിച്ചിരുന്നത്. ജിടികെ+ 3 ഭാഗികമായി ഉപയോഗിച്ചത് വെർഷൻ 2.5 ലാണ്. വെർഷൻ 3.0 ൽ പൂർണ്ണമായും ജിടികെ+ 3 ഉപയോഗിച്ചു. എന്നാൽ ജിടികെ+ 3 ന്റെ പുരോഗതിയിൽ അതൃപ്തരായ ഡെവലപ്പർമാർ 3.6 മുതൽ ജിടികെ+ 2 ആണ് ഉപയോഗിച്ചത്. വെർഷൻ 3.10 മുതൽ ജിടികെ പിൻതുണ പൂർണ്ണമായും നിർത്തലാക്കുകയും ക്യുടി അടിസ്ഥാനമായി വികസിപ്പിക്കുകയും ചെയ്യുന്നു.[8]

സവിശേഷതകൾതിരുത്തുക

 
Audacious with GTK+-based interface running on Windows 7.
 
Audacious with Winamp-like interface running on Ubuntu 8.04.
പ്രമാണം:Workspace1003.png
Audacious with external .wsz Skin running on Ubuntu 11.10.

തുടർച്ചയായി ഇടവേളകളില്ലാത്ത പ്ലേബാക്ക് ഒഡേഷ്യസ് നൽകുന്നു.

സ്വതേയുള്ള കൊഡെക് പിൻതുണകൾതിരുത്തുക

 • എംപി3 - ലിബ്എംപിജി123 ഉപയോഗിച്ച്
 • അഡ്വാൻസ്ഡ് ഓഡിയോ കോഡിംഗ്
 • വോർബിസ്
 • എഫ്എൽഎസി
 • വേവ്പാക്ക്
 • ഷോർട്ടെൻ (SHN)
 • മ്യൂസെപാക്ക്
 • ടിടിഎ കൊഡെക്
 • വിൻഡോസ് മീഡിയ ഓഡിയോ (WMA)
 • ആപ്പിൾ ലോസ്ലെസ് (ALAC)
 • 150 വിവിധ മൊഡ്യൂൾ ഫോർമാറ്റുകൾ
 • വിവിധ ചിപ്പ് ട്യൂൺ ഫോർമാറ്റുകൾ: AY, GBS, GYM, HES, KSS, NSF, NSFE, SAP, SPC, VGM, VGZ, VTX
 • പ്ലേസ്റ്റേഷൻ ഓഡിയോ: Portable Sound Format (PSF and PSF2)
 • നിൻടെൻഡോ ഡിഎസ് സൗണ്ട് ഫോർമാറ്റ്: 2SF
 • Ad-lib chiptunes via AdPlug library
 • വേവ് ഫോർമാറ്റ് - ലിബ് എസ്എൻഡി ഫയൽ പ്ലഗ്ഗിൻ ഉപയോഗിച്ച്.
 • മിഡി - ടിമിഡിറ്റി ഉപയോഗിച്ച്
 • സിഡി ഓഡിയോ

ഇതും കാണുകതിരുത്തുക

 • സ്വതന്ത്ര സോഫ്റ്റ്‍വെയർ ഓഡിയോ പ്ലെയറുകളുടെ താരതമ്യം

അവലംബങ്ങൾതിരുത്തുക

 1. http://audacious-media-player.org/news/32-audacious-3-6-released
 2. https://github.com/audacious-media-player/audacious/blob/master/COPYING
 3. "Linux manual page for Audacious". മൂലതാളിൽ നിന്നും 2011-08-17-ന് ആർക്കൈവ് ചെയ്തത്.
 4. "Audacious 2.5-alpha1 release announcement". മൂലതാളിൽ നിന്നും 2011-07-24-ന് ആർക്കൈവ് ചെയ്തത്.
 5. "lubuntu 11.04 released". മൂലതാളിൽ നിന്നും 2013-05-13-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-08-12.
 6. "UbuntuStudio/PackageList – Ubuntu Wiki".
 7. "Audacious – Frequently Asked Questions". മൂലതാളിൽ നിന്നും 2010-05-06-ന് ആർക്കൈവ് ചെയ്തത്.
 8. "GTK2 port".

കൂടുതൽ വായനയ്ക്ക്തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക