ആർച്ച് ലിനക്സ്
ആർച്ച് ലിനക്സ് (അല്ലെങ്കിൽ ആർച്ച് /ɑːrtʃ/) എന്നത് x86-64 ആർക്കിറ്റക്ചറുകൾ അടിസ്ഥാനമാക്കിയുള്ള കമ്പ്യൂട്ടറുകൾക്കു വേണ്ടിയുള്ള ലിനക്സ് ഡിസ്ട്രോ ആണ്.
നിർമ്മാതാവ് | Aaron Griffin and others[a] |
---|---|
ഒ.എസ്. കുടുംബം | Unix-like |
തൽസ്ഥിതി: | Current |
സോഴ്സ് മാതൃക | Open source |
പ്രാരംഭ പൂർണ്ണരൂപം | മാർച്ച് 11, 2002 |
നൂതന പൂർണ്ണരൂപം | Rolling release / installation medium 2018.08.01[1] |
വാണിജ്യപരമായി ലക്ഷ്യമിടുന്ന കമ്പോളം | General purpose |
പാക്കേജ് മാനേജർ | pacman |
സപ്പോർട്ട് പ്ലാറ്റ്ഫോം | |
കേർണൽ തരം | Monolithic (Linux) |
Userland | GNU |
യൂസർ ഇന്റർഫേസ്' | CLI |
സോഫ്റ്റ്‌വെയർ അനുമതി പത്രിക | Free software (GPL and other licenses)[2] |
വെബ് സൈറ്റ് | www |
ആർച്ച് ലിനക്സിൽ പ്രധാനമായും അടങ്ങിയിരിക്കുന്നത് സ്വതന്ത്രവും ഓപ്പൺ സോഴ്സുമായ സോഫ്റ്റ്‍വെയറുകളുമാണ്, കൂടാതെ ഇത് സാമൂഹ്യ ഇടപെടലിനെ പിന്തുണയ്ക്കുന്നു.
ഡെവലപ്മെന്റ് ടീമിന്റെ ഡിസൈൻ സമീപനം KISS തത്ത്വമാണ് ("ലളിതമായി, ബാലിശമായി സൂക്ഷിക്കുക") പൊതു മാർഗ്ഗനിർദ്ദേശമായി പിന്തുടരുന്നത്. ഉപയോക്താവ് സിസ്റ്റത്തിന്റെ പ്രവർത്തനം മനസ്സിലാക്കാൻ ചില ശ്രമങ്ങൾ നടത്താൻ തയ്യാറാകും എന്നു കരുതിക്കൊണ്ട് കോഡ് കൃത്യത, മിനിമലിസം, ലാളിത്യം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഡെവെലപ്മെന്റ് നടക്കുന്നു. ആർച്ച് ലിനക്സിൽ സോഫ്റ്റ്‍വെയർ പാക്കേജുകൾ ഇൻസ്റ്റാൾ ചെയ്യുാനും, നീക്കം ചെയ്യാനും, പരിഷ്കരിയ്ക്കുാനും ആർച്ച് ലിനക്സിനു് പ്രത്യേകമായി എഴുതിയ പാക്മാൻ പാക്കേജ് മാനേജർ ഉപയോഗിക്കുന്നു.
ആർച്ച് ലിനക്സ് ഒരു റോളിംഗ് റിലീസ് മോഡൽ ഉപയോഗിക്കുന്നത്, ഏറ്റവും പുതിയ ആർച്ച് സോഫ്റ്റ്‍വെയറിനായി ഒരു സാധാരണ സിസ്റ്റം അപ്ഡേറ്റ് മതിയാകും. ആർച്ച് സംഘം പുറത്തിറക്കുന്ന ഇൻസ്റ്റലേഷൻ ഇമേജുകൾ പ്രധാന സിസ്റ്റം ഘടകങ്ങളുടെ കാലികമായ സ്നാപ്പ്ഷോട്ടുകൾ മാത്രമാണു്.
ആർച്ച് ലിനക്സിനായി ആർച്ച് വിക്കി എന്ന പേരിൽ ഒരു ആർക്കൈവിയുടെ രൂപത്തിൽ സമഗ്രമായ ഒരു ഡോക്യുമെന്റേഷൻ ഓൺലൈനായി ലഭ്യമാണ്.
ചരിത്രം
തിരുത്തുകമറ്റൊരു ലളിതമായ വിതരണമായ ക്രക്സ്ൽ നിന്നും പ്രചോദനം ഉൾക്കൊണ്ട്, ജഡ് വിനറ്റ് 2002 മാർച്ചിൽ ആർച്ച് ലിനക്സ് പ്രൊജക്റ്റ് ആരംഭിച്ചു. തുടക്കത്തിൽ 32-ബിറ്റ് x86 സിപിയുകൾക്കായി മാത്രമേ പിന്തുണ ഉണ്ടായിരുന്നുള്ളൂവെങ്കിലും, പിന്നീട് x86_64 ഇൻസ്റ്റലേഷൻ ഐഎസ്ഒ 2006 ഏപ്രിലിൽ പുറത്തിറക്കി.
2007 ഒക്ടോബർ 1 വരെ വിനറ്റ് ആർച്ച് ലിനക്സിനെ നയിക്കുകയും, പദ്ധതിയുടെ നിയന്ത്രണം ആരോൺ ഗ്രിഫിനിലേക്ക് മാറ്റുകയും ചെയ്തു.
2017 ജനുവരിയിൽ i686 സിപിയുകൾക്കായുള്ള പിന്തുണയുടെ അവസാനം പ്രഖ്യാപിച്ചു. ഫെബ്രുവരി 2017യോടെ അവസാന i686 ഐ.എസ്.ഒ പുറത്തിറക്കി. 2017 നവംബറിൽ i686 പിന്തുണ പൂർണ്ണമായും പിൻവലിച്ചു.
റെപ്പോസിറ്ററി സുരക്ഷ
തിരുത്തുകപാക്മാൻ പതിപ്പ് 4.0.0 വരെ ആർച്ച് ലിനക്സ് പാക്കേജ് മാനേജറിനു പാക്കേജുകൾ ഡിജിറ്റൽ ഒപ്പിയാനായുള്ള പിന്തുണ ഉണ്ടായിരുന്നില്ല. ആയതിനാൽ ഡൌൺലോഡ്-ഇൻസ്റ്റാളുചെയ്യൽ പ്രോസസ്സിനിടെ പാക്കേജിന്റെ സുരക്ഷ നിർണ്ണയിക്കൽ സാധ്യമായിരുന്നില്ല. പാക്കേജ് ആധികാരികത ഉറപ്പാക്കാൻ കഴിയാതെ വരുന്നത് വഴി ക്ഷുദ്രകരമായ പാക്കേജ് മിററുകൾക്ക് ഒരു സിസ്റ്റത്തിന്റെ സുരക്ഷയെ അപഹരിക്കാനാകും. പാക്മാന് 4 മുതൽ പാക്കേജ് ഡാറ്റാബേസ് പാക്കേജുകളും ആധികാരികത ഉറപ്പാക്കാൻ സാധ്യമായിരുന്നു, എന്നാൽ ഇതു് സ്വതേ പ്രവർത്തന രഹിതമായിരുന്നു. 2011 നവംബറിൽ പുതിയ പാക്കേജ് ബിൽഡുകൾക്കായി പാക്കേജ് മുദ്രണം നിർബന്ധമാക്കുകയും, 2012 മാർച്ച് 21 ഓടെ എല്ലാ പാക്കേജുകളും മുദ്രവക്കപ്പെട്ടു.
ആർച്ച് യൂസർ റെപോസിറ്ററി (AUR)
തിരുത്തുകറിപ്പോസിറ്ററികൾക്കു പുറമേ, റിപ്പോസിറ്ററികളിൽ ഉൾപ്പെടുത്തിയിട്ടില്ലാത്ത ചില പാക്കേജുകൾ ആർക്കൈവ് യൂസർ റിപ്പോസിറ്ററിയിൽ (എആർ) ഉൾപ്പെടുത്തിയിരിക്കുന്നു. ഉപയോക്താക്കള്ട നിർമ്മിച്ച PKGBUILD സ്ക്രിപ്റ്റുകളിലൂടെയാണ് ഇവ ലഭ്യമാക്കുന്നത്. ഈ PKGBUILD സ്ക്രിപ്റ്റുകൾ ഉറവിടത്തിൽ നിന്ന് സോഫ്റ്റ്‌വേർ നിർമ്മിച്ചെടുക്കുകയും, ഡിപൻഡൻസികൾക്കായി പരിശോധിക്കുകയും, അതത്ആർക്കിറ്റക്ചറിന് അനുയോജ്യമായി ഇൻസ്റ്റാളുചെയ്യുാൻ സഹായിക്കുകയും ചെയ്യുന്നു. വിശ്വാസയോഗ്യത ഉറപ്പു വരുത്താൻ ബുദ്ധിമുട്ടാണ് എന്നതിനാൽ, ഔറിൽ നിന്ന് PKGBUILD യാന്ത്രികമായി കണ്ടെത്തി, ഡൌൺലോഡ് ചെയ്യ്ത്, ഇൻസ്റ്റാളുചെയ്യുന്ന സോഫ്റ്റുവേറുകളൊന്നും ഒഫീഷ്യൽ റെപ്പോസിറ്ററികളിൽ ലഭ്യമല്ല.
കുറിപ്പുകൾ
തിരുത്തുക- ↑ Aaron Griffin is the lead developer of Arch Linux.
- ↑ i686 support is maintained by the Arch Linux 32 project.
- ↑ ARM support is maintained by the Arch Linux ARM project.
അവലംബങ്ങൾ
തിരുത്തുക- ↑ "Arch Linux - Releases". archlinux.org. Retrieved 2018-08-03.
- ↑ "Licenses". ArchWiki. 2011-09-24. Retrieved 2011-10-02.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ഔദ്യോഗിക വെബ്സൈറ്റ്
- ആർച്ച് ലിനക്സ് at DistroWatch
- Interview with Judd Vinet about Arch Linux, a 2003 interview by DistroWatch
- The Big Arch Linux Interview, a 2005 interview by OSNews
- Interview: Arch Linux Team, a 2010 interview by OSNews
- Allan McRae Arch Linux talk യൂട്യൂബിൽ, at SINFO XX, Lisbon 2013