ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാൺപൂർ

(ഐ.ഐ.ടി. കാൺപൂർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ഉത്തർപ്രദേശിലെ കാൺപൂരിൽ കല്യാൺപൂരിനടുത്താണ് ഐ ഐ ടി കാൺപൂർ സ്ഥിതി ചെയ്യുന്നത്. 1959-ലാണ് ഇത് സ്ഥാപിക്കപ്പെട്ടത്. 1055 ഏക്കറാണ് കാമ്പസിന്റെ വിസ്തീർണ്ണം. 4000 വിദ്യാർത്ഥികളും 350 അദ്ധ്യാപകരും 700 മറ്റ് ഉദ്യോഗസ്ഥരും ഇവിടെയുണ്ട് [1]. 2008 മുതൽ ഐ ഐ ടി രാജസ്ഥാൻ പ്രവർത്തിച്ചുവരുന്നത് ഐ ഐ ടി കാൺപൂരിന്റെ ഭാഗമായാണ്.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാൺപൂർ

ആപ്തവാക്യം തമസോമാ ജ്യോതിർഗമയ
സ്ഥാപിതമായ വർഷം 1959
തരം വിദ്യാഭ്യാസ ഗവേഷണ കേന്ദ്രം
ഡയരക്ടർ ഇന്ദ്രാനിൽ മന്ന
Faculty 350
ബിരുദ വിദ്യാർത്ഥികൾ 2,000
ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾ 2,000
സ്ഥലം കാൺപൂർ, ഉത്തർപ്രദേശ് ഇന്ത്യ
ക്യാം‌പസ് 1055 ഏക്കർ
വെബ്‌സൈറ്റ് http://www.iitk.ac.in/

ചരിത്രം

തിരുത്തുക

ഐഐടി കാൺപൂർ 1960 ലെ ഇന്ത്യൻ സർക്കാർ പാർലമെന്റ് നിയമപ്രകാരം സ്ഥാപിക്കപ്പെട്ടു. 1959 ഡിസംബറിൽ കാൺപൂരിലെ അഗ്രികൾച്ചറൽ ഗാർഡനിലുള്ള ഹാർകോർട്ട് ബട്ട്‌ലർ ടെക്‌നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ കാന്റീന് കെട്ടിടത്തിലെ ഒരു മുറിയിലാണ് ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിച്ചത്. 1963-ൽ, ഇൻസ്റ്റിറ്റ്യൂട്ട് കാൺപൂർ ജില്ലയിലെ കല്യാൺപൂർ പ്രദേശത്തിനടുത്തുള്ള ഗ്രാൻഡ് ട്രങ്ക് റോഡിലെ ഇന്നത്തെ സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു.[2] ആധുനിക ശൈലിയിലുള്ള ഇന്നത്തെ കാമ്പസ് രൂപകൽപ്പന ചെയ്തത് പ്രശസ്ത വാസ്തുശിൽപ്പി അച്യുത് കവിന്ദേ ആയിരുന്നു. അതിന്റെ നിലനിൽപ്പിൻറെ ആദ്യ പത്ത് വർഷങ്ങളിൽ, ഒമ്പത് അമേരിക്കൻ സർവ്വകലാശാലകളുടെ ഒരു കൺസോർഷ്യം (അതായത് മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (MIT), യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ, ബെർക്ക്ലി (UCB), കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റി, കാർനെഗീ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, യൂണിവേഴ്സിറ്റി ഓഫ് മിഷിഗൺ, ഒഹായോ സ്റ്റേറ്റ് യൂണിവേഴ്സിറ്റി, കേസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, പർഡ്യൂ യൂണിവേഴ്സിറ്റി) കാൺപൂർ ഇൻഡോ-അമേരിക്കൻ പ്രോഗ്രാമിന് (KIAP) കീഴിൽ ഐഐടി കാൺപൂരിന്റെ ഗവേഷണ ലബോറട്ടറികളും അക്കാദമിക് പ്രോഗ്രാമുകളും സ്ഥാപിക്കാൻ സഹായിച്ചു.[3]

  1. "IITk Website". Archived from the original on 2013-09-15. Retrieved 2009-02-20.
  2. "IITK History". Indian Institute of Technology Kanpur.
  3. Kelkar, P.K. (17 March 2006). "IIT Kanpur — History". IIT Kanpur. Archived from the original on 10 October 2009. Retrieved 27 May 2006.