ആപ്തവാക്യം
പ്രസ്ഥാനങ്ങളുടെയോ സംരംഭങ്ങളുടെയോ പരിപാടികളുടെയോ പ്രചാരണത്തിനായി പ്രസ്തുത ഉദ്യമത്തിന്റെ നിയോഗലക്ഷ്യം വിളംബരം ചെയ്യുന്ന വാക്യങ്ങളെയാണ് ആപ്തവാക്യം എന്ന് പറയുന്നത്. ഉയർത്തിപ്പിടിക്കുന്ന ആശയത്തെ അനുവാചകരിലേക്കെത്തിക്കാൻ ആപ്തവാക്യങ്ങൾ മുഖേന സാധിക്കുന്നു.