നവി മുംബൈയിൽ താമസിക്കുന്ന ഒരു ഇന്ത്യൻ വന്യജീവി ഫോട്ടോഗ്രാഫറും, വന്യജീവി അവതാരകയും, ഡോക്യുമെന്ററി ഫിലിം മേക്കറുമാണ് ഐശ്വര്യ ശ്രീധർ ( ഹിന്ദി : ऐश्वर्या श्रीधर ജനനം: 12 ജനുവരി 1997). സാങ്ച്വറി ഏഷ്യ - യംഗ് നാച്ചുറലിസ്റ്റ് അവാർഡും[1] അന്താരാഷ്ട്ര ക്യാമറ ഫെയർ അവാർഡും നേടിയ ഏറ്റവും പ്രായം കുറഞ്ഞ പെൺകുട്ടിയാണ് അവർ.[2] 2020 ൽ ഐശ്വര്യ, വൈൽഡ്‌ലൈഫ് ഫോട്ടോഗ്രാഫർ ഓഫ് ദ ഇയർ അവാർഡ് നേടിയ ആദ്യ ഇന്ത്യൻ വനിതയായി.[3][4] ബോംബെ ഹൈക്കോടതി നിയോഗിച്ച സ്റ്റേറ്റ് വെറ്റ് ലാൻഡ് ഐഡന്റിഫിക്കേഷൻ കമ്മിറ്റി അംഗവുമാണ് ഐശ്വര്യ. ബിബിസി വൈൾഡ് ലൈഫ്, ഗാർഡിയൻ, സാങ്ച്വറി ഏഷ്യ, സെവുസ്, ഹിന്ദുസ്ഥാൻ ടൈംസ്, മുംബൈ മിറർ, ഡിജിറ്റൽ ക്യാമറ, മാതൃഭൂമി, മോംഗാബെ എന്നീ പ്രസിദ്ധീകരണങ്ങളിൽ ഐശ്വര്യയുടെ ഫോട്ടോ ഫീച്ചറുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.[5][6][7][8][9][10]

ഐശ്വര്യ ശ്രീധർ
ജനനം (1997-01-12) 12 ജനുവരി 1997  (27 വയസ്സ്)
മുംബൈ, ഇന്ത്യ
ദേശീയതഇന്ത്യ
വിദ്യാഭ്യാസംമാസ്സ് മീഡിയ ബിരുദം
കലാലയം
 • ഡോ. പിള്ളൈ ഗ്ലോബൽ അക്കാഡമി
 • പിള്ളൈ കോളേജ് ഓഫ് ആർട്ട്സ് സയൻസ് ആന്റ് കൊമേഴ്സ്
തൊഴിൽവന്യജീവി ഫോട്ടോഗ്രാഫർ, ചലച്ചിത്ര സംവിധായിക
അറിയപ്പെടുന്ന കൃതി
പഞ്ജെ-ദ ലാസ്റ്റ് വെറ്റ് ലാന്റ്
ദ ക്യൂൻ ഓഫ് തരു
മാതാപിതാക്ക(ൾ)
 • ശ്രീധർ രംഗനാഥൻ (പിതാവ്)
 • റാണി ശ്രീധർ (മാതാവ്)
വെബ്സൈറ്റ്aishwaryasridhar.com

'ഡയാന അവാർഡ്'[11], 'വുമൺ ഐക്കൺ ഇന്ത്യ അവാർഡ്'[12] എന്നിവ ഉൾപ്പെടെ നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിലും ഐശ്വര്യ സജീവമായി പങ്കെടുക്കുന്നു.[13]

വിദ്യാഭ്യാസവും കരിയറും

തിരുത്തുക

ഒരു തമിഴ് കുടുംബത്തിലെ ശ്രീധർ രംഗനാഥന്റെയും റാണി ശ്രീധറിന്റെയും മകളായി 1997 ജനുവരി 12 ന് ആണ് ജനനം.[14] മുംബൈയിലാണ് വളർന്നത്. ഡോ. പിള്ള ഗ്ലോബൽ അക്കാദമിയിലെ വിദ്യാർത്ഥിനിയായ അവർ 2013 ൽ കേംബ്രിഡ്ജ് ഇന്റർനാഷണൽ എക്സാമിനേഷനിലെ ബിസിനസ് സ്റ്റഡീസ് പേപ്പറിൽ വേൾഡ് ടോപ്പറായിരുന്നു.[13] പിന്നീട് മുംബൈ സർവകലാശാലയിൽ നിന്ന് മാസ് മീഡിയയിൽ ബിരുദം നേടിയിട്ടുണ്ട്.

പിതാവ് ബോംബെ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി (ബി‌എൻ‌എച്ച്എസ്) അംഗമാണ്. അദ്ദേഹത്തോടൊപ്പം വിവിധ വനങ്ങളിലേക്കുള്ള യാത്രയിൽ ഐശ്വര്യയും കൂടെപ്പോകുമായിരുന്നു. 13 വയസുള്ളപ്പോൾ ഫോട്ടോഗ്രാഫിയോടുള്ള അവളുടെ പ്രണയം ആരംഭിച്ചു. ചെറുപ്പത്തിൽ തന്നെ ഐശ്വര്യ മഹാരാഷ്ട്രയിലെ രത്നഗിരി കാടുകളിൽ ട്രെക്കിംഗ് ആരംഭിച്ചു.[1] അവളുടെ ആദ്യ ഡോക്യുമെന്ററി 'പഞ്ജെ-ദി ലാസ്റ്റ് വെറ്റ് ലാൻഡ്' 2018 ൽ ഡിഡി നാഷണലിൽ സംപ്രേഷണം ചെയ്തു.[15] യുറാനിലെ അവസാനത്തെ തണ്ണീർത്തടമായ പഞ്ജെ സംരക്ഷിക്കുന്നതിനെക്കുറിച്ചുള്ള ഡോക്യുമെന്ററി ആയിരുന്നു അത്.[16] തണ്ണീർത്തടത്തിന്റെ സംരക്ഷണത്തിനായി ബോംബെ ഹൈക്കോടതി ഉത്തരവ് കൊണ്ടുവരാൻ ഈ ചിത്രം സഹായിച്ചു.[17]

'ലൈറ്റ്‌സ് ഓഫ് പാഷൻ' എന്ന് പേര് നൽകിയ, രാത്രിയിൽ മിന്നാമിനുങ്ങുകളുടെ വെളിച്ചത്തിൽ തിളങ്ങി നിൽക്കുന്ന മരത്തിൻറെ ചിത്രത്തിനാണ് വൈൾഡ് ലൈഫ് ഫോട്ടോഗ്രാഫർ ഓഫ് ദ ഇയർ അവാർഡ് ലഭിച്ചത്.[18] അകശേരു മൃഗവർഗ്ഗങ്ങളുടെെ വിഭാഗത്തിൽ ആണ് അവാർഡ് ലഭിച്ചിരിക്കുന്നത്.[18]

മായ എന്ന് പേരുള്ള ബംഗാൾ കടുവയെക്കുറിച്ച് ഒരുക്കിയ ദക്വീൻ ഓഫ് താരു എന്ന ഫീച്ചർ ഫിലിമിന് ഒൻപതാമത് ന്യൂയോർക്ക് സിറ്റി വൈൾഡ് ലൈഫ് കൺസർവേഷൻ ഫിലിം ഫെസ്റ്റിവലിൽ (ഡബ്ല്യുസിഎഫ്എഫ്) ബെസ്റ്റ് അമേച്വർ അവാർഡ് ലഭിച്ചിട്ടുണ്ട്.[12][19][14] ചലച്ചിത്ര നിർമ്മാണത്തിനും ഫോട്ടോഗ്രാഫിക്കും പുറമെ ഐശ്വര്യ കവിയും എഴുത്തുകാരിയുമാണ്.[15][20]

അവാർഡുകളും അംഗീകാരങ്ങളും

തിരുത്തുക

2011

 • സാങ്ച്വറി ഏഷ്യയുടെ യംഗ് നാച്ചുറലിസ്റ്റ് അവാർഡ്[21][22]

2013

2016

 • ഇന്റർനാഷണൽ ക്യാമറ ഫെയർ അവാർഡ്[2]

2018

 • യംഗ് ഡിജിറ്റൽ ക്യാമറ ഫോട്ടോഗ്രാഫർ ഓഫ് ദ ഇയർ-വിന്നർ-സ്മോൾ വേൾഡ്[24]

2019

 • പ്രിന്സസ് ഡയാന അവാർഡ്[11]

2019

 • വുമൺ ഐക്കൺ ഇന്ത്യ അവാർഡ്[12]

2020

സിനിമകൾ

തിരുത്തുക
വർഷം ശീർഷകം തരം നെറ്റ്‌വർക്ക് ചലച്ചിത്രമേള മൽസരിച്ചത് നേട്ടം പരാമർശം
2018 പഞ്ജെ-ദി ലാസ്റ്റ് വെറ്റ് ലാൻഡ് ഡോക്യുമെന്ററി ദൂരദർശൻ ( ഡിഡി നാഷണൽ ) നാഷണൽ സയൻസ് ഫിലിം ഫെസ്റ്റിവൽ ഫ്യൂഷൻ വിഭാഗത്തിലെ മികച്ച സിനിമ നാമനിർദ്ദേശം [15]
2019 ക്യൂൻ ഓഫ് തരു ഫീച്ചർ ഫിലിം ഒൻപതാമത് വൈൽഡ് ലൈഫ് കൺസർവേഷൻ ഫിലിം ഫെസ്റ്റിവൽ, ന്യൂയോർക്ക് അമേച്വർ / എമർജിംഗ് വിഭാഗത്തിലെ മികച്ച ചലച്ചിത്രത്തിനുള്ള അവാർഡ് വിജയിച്ചു [14][29]
സിംഗപ്പൂർ സൌത്ത് ഏഷ്യൻ ഫിലിം ഫെസ്റ്റിവൽ [30]
2020 ഫൺ ക്രാഫ്റ്റ്സ് വിത്ത് ഐശ്വര്യ സീരീസ് (8-എപ്പിസോഡുകൾ) ഡബ്ല്യുഡബ്ല്യുഎഫ്-ഇന്ത്യ [31]
2020 നേച്ചർ ഫോർ ഫ്യൂച്ചർ സീരീസ് ഡിസ്കവറി ചാനല് [26]

പുറം കണ്ണികൾ

തിരുത്തുക

പരാമർശങ്ങൾ

തിരുത്തുക
 1. 1.0 1.1 "Think for TOMORROW". The Hindu (in Indian English). 4 June 2015.
 2. 2.0 2.1 U, Chandni (14 September 2016). "Aishwarya Sridhar – youngest to win Best Nature and Wildlife Award". The New Indian Express.
 3. "Meet Aishwarya Sridhar, first Indian woman to win Wildlife Photographer of the Year award". DNA India (in ഇംഗ്ലീഷ്). 2020-10-17. Retrieved 2020-10-18.
 4. "Aishwarya Sridhar becomes first Indian woman to win Wildlife Photographer of the Year award". Zee News (in ഇംഗ്ലീഷ്). 2020-10-17. Retrieved 2020-10-18.
 5. ശ്രീധർ, എഴുത്ത്: രശ്മി രഘുനാഥ്/ ചിത്രങ്ങൾ: ഐശ്വര്യ. "കാടും ക്യാമറയും വിട്ടൊരു ജീവിതം ചിന്തിക്കാനേ പറ്റില്ല ഈ പെൺകുട്ടിക്ക്". Mathrubhumi (in ഇംഗ്ലീഷ്).
 6. "Wildbuzz: Why leopards sniff cities and change their spots". Hindustan Times (in ഇംഗ്ലീഷ്). 25 April 2020.
 7. "Aishwarya Sridhar – youngest to win Best Nature and Wildlife Award". The New Indian Express.
 8. "The week in wildlife – in pictures". The Guardian. 9 June 2017.
 9. "Navi Mumbai girl wins Young Naturalist award". Mumbai Mirror (in ഇംഗ്ലീഷ്).
 10. "Wetlands to wastebins, Mumbai's diverse habitats house hundreds of bird species". Mongabay. 18 February 2019.
 11. 11.0 11.1 Singh, Vijay (4 August 2019). "Panvel girl wins 'Diana Award' for her contribution towards nature | Navi Mumbai News – Times of India". The Times of India (in ഇംഗ്ലീഷ്).
 12. 12.0 12.1 12.2 Singh, Vijay (7 May 2019). "Navi Mumbai: Green crusader wins Woman Icon Award for filming wildlife | Navi Mumbai News – Times of India". The Times of India (in ഇംഗ്ലീഷ്).
 13. 13.0 13.1 13.2 Srivastava, Amit (4 October 2013). "Pillai's Aishwarya Sridhar excels in Cambridge International Exams". Daily News & Analysis (in ഇംഗ്ലീഷ്).
 14. 14.0 14.1 14.2 "भारतीय 'क्वीन' न्यूयॉर्कमध्ये अव्वल". Maharashtra Times (in മറാത്തി). 1 November 2019.
 15. 15.0 15.1 15.2 Singh, Abhitash (25 October 2019). "As a young environmentalist my aim is to save the green belt of Navi Mumbai as well as India: Aishwarya Sridhar". News Band.
 16. "Aishwarya, The Young Environment Crusader Determined To Save Uran's Panje Wetlands". NMTV. 26 July 2018. Archived from the original on 2020-10-30. Retrieved 2020-10-27.
 17. "Mumbai Diary: Wednesday Dossier". Mid Day (in ഇംഗ്ലീഷ്). 29 August 2018.
 18. 18.0 18.1 "മിന്നാമിനുങ്ങുകളെ ക്യാമറയിൽ പകർത്തി, വൈൽഡ്‌ലൈഫ് ഫോട്ടോഗ്രാഫർ ഓഫ് ദി ഇയർ പുരസ്‌കാരം നേടി ഐശ്വര്യ ശ്രീധർ". 2020-10-17. Retrieved 2020-10-27.
 19. "Wildlife Elemental: Click and Capture". TheVibe – Spirit of Our Times. 17 January 2020. Archived from the original on 2020-10-30. Retrieved 2020-10-27.
 20. ശ്രീധർ, എഴുത്ത്: രശ്മി രഘുനാഥ്/ ചിത്രങ്ങൾ: ഐശ്വര്യ (2 June 2020). "കാടും ക്യാമറയും വിട്ടൊരു ജീവിതം ചിന്തിക്കാനേ പറ്റില്ല ഈ പെൺകുട്ടിക്ക്". Mathrubhumi (in ഇംഗ്ലീഷ്).
 21. Bedi, Shibani (19 December 2011). "Aishwarya Sridhar wins Young Naturalist Award". India Today (in ഇംഗ്ലീഷ്).
 22. "Photos: These Indians are saving Planet Earth". Rediff.com (in ഇംഗ്ലീഷ്). 2 December 2011.
 23. Srivastava, Amit (18 March 2014). "Panvel girl wins awards in Sparrow Fest 2014". DNA India (in ഇംഗ്ലീഷ്).
 24. "Digital Camera Photographer of the Year 2018: Winners revealed". digitalcameraworld (in ഇംഗ്ലീഷ്). 26 March 2018.
 25. "2020 Summit Fellows". Jackson Wild: Nature. Media. Impact. (in ഇംഗ്ലീഷ്). Retrieved 2020-09-24.
 26. 26.0 26.1 "Wild call". mid-day (in ഇംഗ്ലീഷ്). 2020-09-15. Retrieved 2020-09-24.
 27. "Wildlife Photographer Of The Year 2020: Indian Photographers Who Impressed Judges". NDTV.com. Retrieved 2020-10-18.
 28. "Aishwarya Sridhar becomes first Indian woman to win Wildlife Photographer of the Year award". www.msn.com. Retrieved 2020-10-18.
 29. "2019 WCFF Film Awards". WCFF (in ഇംഗ്ലീഷ്).
 30. "Selected Documentaries for 2019". SgSAIFF. Archived from the original on 2020-10-31. Retrieved 2020-10-27.
 31. "How To Make Origami Elephant". WWF-India. 7 April 2020.
"https://ml.wikipedia.org/w/index.php?title=ഐശ്വര്യ_ശ്രീധർ&oldid=3802383" എന്ന താളിൽനിന്ന് ശേഖരിച്ചത്