സപുഷ്പികളിൽ ഉൾപ്പെടുന്ന ഒരു സസ്യകുടുംബമാണ് ഐക്കാസിനേസീ (Icacinaceae).[2] ഈ സസ്യകുടുംബത്തിൽ വൃക്ഷങ്ങളും, കുറ്റിച്ചെടികളും, ആരോഹികളും കാണപ്പെടുന്നു. ഉഷ്ണമേഖല പ്രദേശത്താണ് ഇവ സാധാരണയായി വളരുന്നത്. വെള്ളയോടൽ, പീനാറി, പുളിപ്പച്ച, കരിനീലി തുടങ്ങിയവ ഈ സസ്യകുടുംബത്തിലെ അംഗങ്ങളാണ്.

ഐക്കാസിനേസീ
പീനാറി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
(unplaced)
Family:
Icacinaceae

Genera

See text.

സവിശേഷതകൾ തിരുത്തുക

ഇവയുടെ ഇലകൾ വിപരീതമായി ക്രമീകരിച്ചതും, ലഘുപത്രത്തോടുകൂടിയവയോ ഹസ്തകബഹുപത്രങ്ങങ്ങളോടു കൂടിയവയോ ആണ്. ഏകാന്തരന്യാസത്തിൽ (alternate) ക്രമീകരിക്കപ്പെട്ടതും, സിരാവിന്യാസം ജാലികാസിരാവിന്യാസത്തോടു കൂടിയവയോ ഹസ്തക സിരാവിന്യാസത്തോടു കൂടിയവയോ ആണ്. ഇലവക്കുകൾ പൂർണ്ണമായും ദാന്തുരമായും കാണപ്പെടാറുണ്ട്. പത്രവൃന്തത്തിന്റെ അടിയിലായി ഉപപർണ്ണങ്ങൾ കാണപ്പെടുന്നു. സാധാരണയായി ശിഖിരങ്ങളുടെ അഗ്രഭാഗങ്ങളിലായാണ് ഇവയുടെ പൂക്കൾ ഉണ്ടാകുന്നത്, എന്നാൽ ചില സ്പീഷിസുകളിൽ ഇലകൾക്കു വിപരീതമായും പൂക്കൾ കാണപ്പെടാറുണ്ട്. മിക്ക സ്പീഷിസുകളുടേയും പൂക്കൾ ദ്വിലിംഗ സ്വഭാവത്തോടു കൂടിയവയാണ്, ചില സ്പീഷിസുകൾക്ക് ഏകലിംഗ പുഷ്പങ്ങളാണുള്ളത്. 


ജീനസ്സുകൾ തിരുത്തുക

അവലംബം തിരുത്തുക

  1. Angiosperm Phylogeny Group (2009). "An update of the Angiosperm Phylogeny Group classification for the orders and families of flowering plants: APG III" (PDF). Botanical Journal of the Linnean Society. 161 (2): 105–121. doi:10.1111/j.1095-8339.2009.00996.x. Retrieved 2013-07-06.
  2. "Icacinaceae" At: Angiosperm Phylogeny Website At: Missouri Botanical Garden Website (see External links below).

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഐക്കാസിനേസീ&oldid=3341929" എന്ന താളിൽനിന്ന് ശേഖരിച്ചത്