ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി

സാങ്കേതികശാസ്ത്രപഠനത്തിനായുള്ള ഇന്ത്യയിലെ പൊതുമേഖലാ കലാലയങ്ങളുടെ ശൃംഖല
(ഐഐടി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി.) അഥവാ भारतीय प्रौद्योगिकी संस्थान എന്നത് സാങ്കേതികശാസ്ത്രപഠനത്തിനായുള്ള ഇന്ത്യയിലെ ചില മികച്ച പൊതുമേഖലാ കലാലയങ്ങളുടെ ഒരു ശൃംഖലയാകുന്നു. ഭാരതത്തിലെ ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളിലൊന്നായി ഭാരത സർ‌ക്കാർ പ്രഖ്യാപിച്ചിട്ടുള്ളതാണ് ഇവ. സ്വയംഭരണസ്വഭാവമുള്ള ഈ സ്ഥാപനങ്ങളുടെ പ്രധാന ദൗത്യം ഭാരതത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ വളർച്ചയ്ക്ക് കഴിവുള്ള ശാസ്ത്രജ്ഞരേയും സാങ്കേതികവിദഗ്ദരേയും സംഭാവന ചെയ്യുക എന്നതാണ്. 1961 ലെ “ഇൻസ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആക്റ്റ്‌” അനുസരിച്ചാണ് അവ പ്രവർത്തിക്കുന്നത്‌. സ്വതന്ത്ര പരമാധികാരമുള്ള സർവ്വകലാശാലകളാണ് ഓരോ ഐ ഐ ടിയും. ആദ്യ കാലത്ത്‌ സ്ഥാപിച്ച എഴ് ഐ. ഐ. ടി. കളും പുതുതായി സ്ഥാപിച്ച എട്ട് ഐ. ഐ. ടി. കളും ചേർത്ത്‌ രാജ്യത്ത്‌ ആകെ പതിനഞ്ചു ഐ. ഐ. ടി. കൾ ഉണ്ട്. പൊതു പ്രവേശന പരീക്ഷ (ജെ. ഇ. ഇ.) വഴിയാണ് എല്ലാ ഐ. ഐ. ടി.കളും ബി.ടെക് കോഴ്സുകളിലേക്ക് പ്രവേശനം നടത്തുന്നത്. ഗ്രാജുവേറ്റ് ആപ്ടിറ്റൂഡ്‌ ടെസ്റ്റ്‌ (ഗേറ്റ്) വഴിയാണ് എം.ടെക് കോഴ്സുകളിലേക്ക് പ്രവേശനം നടത്തുന്നത്.

Indian Institutes of Technology
ലത്തീൻ പേര്IIT or IITs (plural)
തരംPublic Technical Institute
സ്ഥാപിതം15 സെപ്റ്റംബർ 1956
(68 വർഷങ്ങൾക്ക് മുമ്പ്)
 (1956-09-15)
മാതൃസ്ഥാപനം
Ministry of Education , Government of India
ബജറ്റ്8,195 കോടി (US$1.3 billion)
(FY2022–23 est.)[1]
സ്ഥലം23 cities in India
ഭാഷEnglish
വെബ്‌സൈറ്റ്www.iitsystem.ac.in


ഇന്ത്യയിലെ ഐ.ഐ.ടി. കൾ (സ്ഥാപിക്കപ്പെട്ട ക്രമത്തിൽ) ഖരഗ്‌പൂർ, മുംബൈ (ബോംബേ), ചെന്നൈ (മദ്രാസ്), കാൺപൂർ, ഡെൽഹി, ഗുവഹാട്ടി, റൂർക്കി, എന്നിവിടങ്ങളിലാണ് സ്ഥിതിചെയ്യുന്നത്. ഓരോ ഐ.ഐ.ടി യും സ്വയംഭരണമുള്ളവയും അതേ സമയം ഒരു പൊതു ഐ.ഐ.ടി കൗൺസിൽ വഴി ബന്ധപ്പെട്ടിട്ടുള്ളതുമാണ്.

ഐ.ഐ.ടിയിലെ വിദ്യാർത്ഥികളും പൂർവ്വവിദ്യാർത്ഥികളും പൊതുവെ ഐഐടിയൻസ് എന്നും ഐഐടി ജൺത (junta) എന്നുമൊക്കെയാണ് അറിയപ്പെടുന്നത്.

ചരിത്രം

തിരുത്തുക

സ്വാതന്ത്ര്യത്തിനു ശേഷം, ഇന്ത്യയുടെ സങ്കേതിക വളർച്ചക്ക്‌ ഉന്നത സാങ്കേതിക കലാലയങ്ങൾ ആവശ്യമാണെന്ന രാഷ്ട്ര നേതാക്കളുടെ സങ്കൽപത്തിൽ നിന്നാണ് ഐ ഐ ടി എന്ന ആശയം രൂപം കൊള്ളുന്നത്. ഇന്ത്യയെ സാങ്കേതിക മികവിൽ ലോകത്തിൻറെ മുൻനിരയിലെത്തിക്കാൻ ഐ ഐ ടി കൾക്ക്‌ സാധിക്കും എന്ന് അവർ കണക്കുകൂട്ടി. അങ്ങനെ ഐ ഐ ടി എന്ന ആശയത്തെ കുറിച്ച് പഠിക്കാൻ ഒരു കമ്മറ്റി നിയോഗിക്കപ്പെട്ടു. അന്നത്തെ ബംഗാൾ മുഖ്യമന്ത്രിയായിരുന്ന ബി സി റോയ്‌ അതിലെ പ്രധാനപ്പെട്ട ഒരു അംഗമായിരുന്നു. രാജ്യത്തിന്റെ നാലു ദിക്കിലും ഓരോ ഐ ഐ ടി സ്ഥാപിക്കാനാണ് കമ്മറ്റി നിർദ്ദേശിച്ചത്.

അങ്ങനെ ആദ്യ ഐ ഐ ടി ഖരഗ്‌പൂരിൽ(1951) സ്ഥാപിതമായി. സ്വാതന്ത്ര്യസമര സേനാനികളെ തടവിലിടാൻ ബ്രിടീഷുകാർ ഉപയോഗിച്ചിരുന്ന ഹിജ്‌ലി ജയിലാണ് ആദ്യ ഐ ഐ ടി ആയി മാറിയത്‌.

പ്രവേശനം

തിരുത്തുക

ഐ.ഐ.ടി.കളിലേക്കുള്ള ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഒരു പൊതു പ്രവേശന പരീക്ഷ എഴുതേണ്ടതുണ്ട്. (Joint Entrance Exam) എന്ന ഈ പരീക്ഷ പൊതുവേ ഐ.ഐ.ടി.-ജെ.ഇ.ഇ (IIT-JEE)എന്നാണ് അറിയപ്പെടുന്നത്. ഇതു വഴി നാലായിരത്തിലേറെ വിദ്യാർത്ഥികളെയാണ് ഒരു വർഷം ചേർക്കുന്നത്.

ഗേറ്റ് (GATE) സീഡ് (CEED) എന്നീ രണ്ടു പരീക്ഷകളുടെ അടിസ്ഥാനത്തിലാണ് ബിരുദാനന്തരബിരുദ (പോസ്റ്റ് ഗ്രാജുവേറ്റ്) കോഴ്സുകളിലേക്ക് വിദ്യാർത്ഥികളെ എടുക്കുന്നത്. പക്ഷേ പോസ്റ്റ്ഗ്രാജുവേറ്റ് പ്രവേശനത്തിന് ഈ പരീക്ഷകളിലെ നിലവാരം മാത്രം മതിയാകണമെന്നില്ല. തുടർന്നുള്ള ഇന്റർവ്യൂ, മറ്റു പരീക്ഷകൾ മുതലായവയും തരണം ചെയ്യേണ്ടി വന്നേക്കാം.


ഐ ഐ ടികളും അവ സ്ഥാപിക്കപ്പെട്ട വർഷവും

തിരുത്തുക
ഐ.ഐ.ടികളും അവ സ്ഥിതി ചെയ്യുന്ന സ്ഥലവും, സ്ഥാപിക്കപ്പെട്ട വർഷത്തിന്റെ ക്രമമനുസരിച്ച്[2][3][4][5][6]
നമ്പർ പേര് ചുരുക്കപ്പേര് സ്ഥാപിക്കപ്പെട്ട വർഷം ഐ.ഐ.ടി ആയി ഉയർത്തപ്പെട്ട വർഷം സംസ്ഥാനം/കേന്ദ്രഭരണപ്രദേശം യു.ജി. സീറ്റുകൾ 2020
1 ഐ.ഐ.ടി. ഖരഗ്പൂർ IITKGP 1951 1951 പശ്ചിമ ബംഗാൾ 1673
2 ഐ.ഐ.ടി. ബോംബെ IITB 1958 1958 മഹാരാഷ്ട്ര 1204
3 ഐ.ഐ.ടി. മദ്രാസ് IITM 1959 1959 തമിഴ്നാട് 1054
4 ഐ.ഐ.ടി. കാൺപൂർ IITK 1959 1959 ഉത്തർപ്രദേശ് 942
5 ഐ.ഐ.ടി. ഡൽഹി IITD 1961 1961 ഡൽഹി 1152
6 ഐ.ഐ.ടി. ഗുവാഹത്തി IITG 1994 1994 ആസാം 795
7 ഐ.ഐ.ടി. റൂർക്കി IITR 1847 2001[7] ഉത്തരാഖണ്ഡ് 1218
8 ഐ.ഐ.ടി. റോപ്പാർ IITRPR 2008 2008 പഞ്ചാബ് 292
9 ഐ.ഐ.ടി. ഭുവനേശ്വർ IITBBS 2008 2008 ഒറീസ 437
10 ഐ.ഐ.ടി. ഗാന്ധിനഗർ IITGN 2008 2008 ഗുജറാത്ത് 226
11 ഐ.ഐ.ടി. ഹൈദരാബാദ് IITH 2008 2008 തെലങ്കാന 425
12 ഐ.ഐ.ടി. ജോദ്പൂർ IITJ 2008 2008 രാജസ്ഥാൻ 451
13 ഐ.ഐ.ടി. പാട്ന IITP 2008 2008 ബീഹാർ 363
14 ഐ.ഐ.ടി. ഇൻഡോർ IITI 2009 2009 മദ്ധ്യപ്രദേശ് 325
15 ഐ.ഐ.ടി. മാൻഡി IITMD 2009 2009 ഹിമാചൽ പ്രദേശ് 310
16 ഐ.ഐ.ടി.(ബി.എച്ച്.യു.) വാരണാസി IIT (BHU) 1919 2012[8] ഉത്തർപ്രദേശ് 1513
17 ഐ.ഐ.ടി. പാലക്കാട് IITPKD 2015[9] 2015 കേരളം 174
18 ഐ.ഐ.ടി. തിരുപ്പതി IITTP 2015 2015 ആന്ധ്രപ്രദേശ് 224
19 ഐ.ഐ.ടി. ധൻബാദ് IIT (ISM) 1926 2016 [10] ജാർഖണ്ഡ് 1007
20 ഐ.ഐ.ടി. ഭീലായ് IITBH 2016[11] 2016 ഛത്തീസ്ഗഡ് 173
21 ഐ.ഐ.ടി. ദാർവാദ് IITDH 2016[12] 2016 കർണാടകം 160
22 ഐ.ഐ.ടി. ജമ്മു IITJMU 2016[13] 2016 ജമ്മുകാശ്മീർ 227
23 ഐ.ഐ.ടി. ഗോവ IIT GOA 2016[14] 2016 ഗോവ 125

ഐ.ഐ.ടി ഖരഗ്‌പൂർ

തിരുത്തുക
  • ഇന്ത്യയിൽ ആദ്യമായി സ്ഥാപിക്കപ്പെട്ട ഐ.ഐ.ടി. (സ്ഥാപനം 1951)

ഇന്ത്യയിലെ ഏറ്റവും നല്ല എഞ്ചിനീയറിങ് സ്ഥാപനങ്ങളിൽ ഒന്നായി അറിയപ്പെടുന്നു. ഇവിടത്തെ വിദ്യാർത്ഥികളും പൂർവ്വവിദ്യാർത്ഥികളും കെജിപിയൻസ് എന്നാണ് പൊതുവേ അറിയപ്പെടുന്നത്. എല്ലാ ഐ.ഐ.ടി.കളിലേക്കും വച്ച് ഖരഗ്‌പൂരിനാണ് ഏറ്റവും വലിയ ക്യാമ്പസ് (2100 ഏക്കർ) ഉള്ളത്. ഏറ്റവും കൂടുതർ ഡിപ്പാർട്ടുമെന്റുകളും, ഏറ്റവും കൂടുതൽ വിദ്യാർത്ഥി പ്രവേശനവും ഖരഗ്‌പൂരിൽ തന്നെ.

പ്രധാന ഉത്സവങ്ങൾ

തിരുത്തുക
  • ഇല്ല്യൂമിനേഷൻസും രംഗോലിയും
  • സ്പ്രിങ് ഫെസ്റ്റ്
  • ക്ഷിതിജ്

ഐ.ഐ.ടി ബോംബെ

തിരുത്തുക

ഐ.ഐ.ടി. ബോംബേ (ഐഐടിബി എന്നും പരക്കെ അറിയപ്പെടുന്നു.) മുംബൈയിലെ പവൈ എന്ന സ്ഥലത്താണ് സ്ഥിതിചെയ്യുന്നത്. മഹാരാഷ്ട്ര സംസ്ഥാനത്തിലെ ഏറ്റവും വലിയ കലാലയമാണിത്.

പ്രധാന ഉത്സവങ്ങൾ

തിരുത്തുക
  • മൂഡ് ഇൻഡിഗോ (കലോത്സവം)
  • ടെൿഫെസ്റ്റ് (ശാസ്ത്രസംബന്ധിയായ ഉത്സവം)

ഐ.ഐ.ടി. മദ്രാസ്

തിരുത്തുക

ചെന്നൈയിലെ അഡയാർ എന്ന സ്ഥലത്താണ് ഐ.ഐ.ടി. മദ്രാസ് സ്ഥിതി ചെയ്യുന്നത്. 1959-ൽ പശ്ചിമ-ജർമ്മനിയുടെ സാമ്പത്തിക-സാങ്കേതിക സഹായത്തോടെ[15] സ്ഥാപിക്കപ്പെട്ട ഇത് ഇന്ത്യയിലെ സുപ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നാണ്. ഏകദേശം 460 അദ്ധ്യാപകരും 4500 വിദ്യാർത്ഥികളും 1250 മറ്റ് ഉദ്യോഗസ്ഥരും ഇവിടെയുണ്ട്[16]. ഐ.ഐ.ടി-എം എന്നാണിത് പൊതുവെ അറിയപ്പെടുന്നത്. ഏകദേശം 250 ഹെക്ടറുകളോളം വിസ്തീർണ്ണത്തിലാണ് ഐ.ഐ.ടി മദ്രാസിന്റെ ക്യാമ്പസ്[17].

പ്രധാന ഉത്സവങ്ങൾ

തിരുത്തുക
  • സാരംഗ് (കലോത്സവം)
  • ശാസ്ത്ര (ശാസ്‌ത്രസാങ്കേതിക ഉത്സവം)

ഐ.ഐ.ടി. കാൺപൂർ

തിരുത്തുക

1960-ൽ സ്ഥാപിക്കപ്പെട്ടു. എഞ്ചിനീയറിങ്ങിലുള്ള ഗവേഷണത്തിലും ശാസ്ത്രത്തിലും, Undergraduate പഠനങ്ങളിലുമാണ് ഐ.ഐ.ടി. കാൺപൂർ കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്നത്. കാൺപൂർ ജില്ലയിലെ കല്യാൺപൂർ എന്ന ഗ്രാമത്തിനടുത്താണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്.

പ്രധാന ഉത്സവങ്ങൾ

തിരുത്തുക
  • അന്തരാഗ്നി (കലോത്സവം)
  • ടെക്‌കൃതി (ശാസ്‌ത്രസാങ്കേതിക ഉത്സവം)
  • മെഗാബക്ക്സ് (മാനേജ്‌മെന്റ് ഉത്സവം)
  • ഉദ്‌ഘോഷ് (കായികോത്സവം)

ഐ.ഐ.ടി. ഡെൽഹി

തിരുത്തുക

പണ്ട് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ഏന്റ് ടെക്നോളജി ഡെൽഹി എന്നാണ് അറിയപ്പെട്ടീരുന്നത്. 1963-ൽ ഐ.ഐ.ടി.യായി ഉയർത്തപ്പെട്ടു. തെക്കേ ഡെൽഹിയിലെ ഹൌസ് ഘാസ് എന്ന സ്ഥലത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. 320 ഏക്കറോളം വിസ്തീർണ്ണമുള്ള ഈ ക്യാമ്പസില് 2265 ബിരുദ വിദ്യാർത്ഥികളും 1718 ബിരുദാനന്തര വിദ്യാർത്ഥികളും പഠിക്കുന്നു.

പ്രധാന ഉത്സവങ്ങൾ

തിരുത്തുക
  • റോന്ദേ-വൂ (കലോത്സവം)

ഐ.ഐ.ടി. ഗുവഹാട്ടി

തിരുത്തുക

വടക്കുകിഴക്കേ ഇന്ത്യയിലെ ഗുവഹാത്തിയിൽ, ഇന്ത്യയിലെ ആറാമത്തെ ഐ.ഐ.ടി.യായി സ്ഥാപിക്കപ്പെട്ടു. ബ്രഹ്മപുത്ര നദിയുടെ വടക്കേ തീരത്തായി സ്ഥിതിചെയ്യുന്ന ഐ.ഐ.ടി.ജി. ക്യാമ്പസില് 152 അദ്ധ്യാപകരും, 1300 Undergraduate വിദ്യാർത്ഥികളും 500 postgraduate വിദ്യാർത്ഥികളും ഉണ്ട്.

ഐ.ഐ.ടി. റൂർക്കി

തിരുത്തുക

ഉത്തർഖണ്ഡ് സംസ്ഥാനത്തിലെ റൂർക്കി എന്ന ചെറിയ പട്ടണപ്രദേശത്ത് സ്ഥിതിചെയ്യുന്നു. തോംസൺ കോളേജ് ഓഫ് എഞ്ചിനീയറിംഗ് എന്ന പേരിൽ ബ്രിട്ടീഷുകാരാൽ സ്ഥാപിക്കപ്പെട്ടതാണ് ഇത്. ഗംഗാ കനാലിന്റെ നിർമ്മാണത്തിനു വേണ്ട എൻജിനീയർമാരെ പരിശീലിപ്പിക്കുക എന്ന ലക്ഷ്യവുമായാണ് ഇത് ആരംഭിച്ചത്. 1846 ൽ ആരംഭിച്ച ഈ സ്ഥാപനം ഇന്ത്യയിലെ ആദ്യത്തെ എൻജിനീയറിംഗ് കോളേജാണ്.

1949-ൽ യൂണിവെഴ്സിറ്റി ഓഫ് റുർക്കിയായി ഉയർത്തപ്പെട്ടു. 2001 ലാണ് ഇത് ഐഐറ്റിയായി ഉയർത്തപ്പെട്ടത്.

അവലമ്പം

തിരുത്തുക
  1. Kalita, Bishal (Feb 1, 2022). "Higher Education Budget For Next Financial Year At Rs 40,828 Cr; 6.46% More Than 2021-22". NDTV 3:14pm IST. Retrieved Feb 1, 2022.
  2. "The Institutes of Technology Act, 1961" (PDF). Indian Institute of Technology, Bombay. 24 May 2005. Retrieved 14 May 2006.
  3. "IIT Act (As amended till 2012" (PDF). Archived from the original (PDF) on 3 December 2013. Retrieved 10 September 2012.
  4. "Problem of plenty: As IITs multiply, the brand value diminishes". Hindustan Times. 29 June 2015. Archived from the original on 31 August 2015. Retrieved 25 July 2015.
  5. "Gazette Notification of the Bill" (PDF). 29 June 2012. Archived from the original (PDF) on 5 April 2013. Retrieved 2 July 2012.
  6. "Institute History – Indian Institute of Technology Kharagpur". IIT Kharagpur. Archived from the original on 20 April 2008. Retrieved 22 October 2008.
  7. Information notification, University of Roorkee to IIT Roorkee. "The Institutes of Technology (Amendment) Act, 2002" (PDF). The eGazette of India. Archived (PDF) from the original on 2 January 2021. Retrieved 7 September 2020.
  8. Information notification, IT-BHU to IIT (BHU) Varanasi. "The Institutes of Technology (Amendment) Bill, 2011" (PDF). The eGazette of India. Archived (PDF) from the original on 2 January 2021. Retrieved 7 September 2020.
  9. "JEE Advanced 2015: IIT Bombay announces that 4 new IITs will admit students from this session". Prepsure.com. Archived from the original on 27 June 2015. Retrieved 12 June 2015.
  10. Information notification, ISM Dhanbad to IIT (ISM) Dhanbad. "The Institutes of Technology (Amendment) Bill, 2016" (PDF). The eGazette of India. Archived (PDF) from the original on 2 January 2021. Retrieved 12 August 2016.
  11. "Chhattisgarh to open IIT campus in Bhilai". The Indian Express. 14 January 2016. Archived from the original on 9 December 2019. Retrieved 14 January 2016.
  12. "Dharwad will host first IIT of Karnataka". The Times of India. Archived from the original on 15 February 2020. Retrieved 9 September 2015.
  13. "IIT Jammu to be set up at Chak Bhalwal". Business Standard India. Press Trust of India. 23 April 2015. Archived from the original on 9 December 2019. Retrieved 12 June 2015.
  14. "Failure to identify land likely to delay setting up of IIT in Goa". The Times of India. Archived from the original on 18 February 2020. Retrieved 12 June 2015.
  15. http://www.iitm.ac.in/institute
  16. http://www.iitm.ac.in/institute
  17. http://www.iitm.ac.in/aboutcampus

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക