ഏഷ്യ കൊഓപ്പറേഷൻ ഡയലോഗ്
ഏഷ്യൻ രാജ്യങ്ങൾ തമ്മിലുള്ള സഹകരണം ലക്ഷ്യമിട്ട്, ആസിയാൻ, ഗൾഫ് സഹകരണ കൗൺസിൽ, യുറേഷ്യൻ എക്കണോമിക് യൂണിയൻ, ഷാങ്ഹായ് കോഓപ്പറേഷൻ ഓർഗനൈസേഷൻ, സാർക്ക് പോലുള്ള വ്യത്യസ്ഥ പ്രാദേശിക സംഘടനകൾ തമ്മിൽ കോണ്ടിനെന്റൽ തലത്തിൽ സഹകരണം സമന്വയിപ്പിക്കുന്നതിന് 18 ജൂൺ 2002 ന് തായ്ലന്റിലെ ചാ-ആമിൽ വെച്ച് ഉദ്ഘാടനം ചെയ്ത് ഇന്റർ ഗവൺമെന്റൽ ഓർഗനൈസേഷനാണ് ഏഷ്യ കൊഓപ്പറേഷൻ ഡയലോഗ് (ACD) . പരസ്പരം സഹകരിക്കുന്ന 19 മേഖലകളിൽ ഊർജ്ജം, വിവരസാങ്കേതികവിദ്യ, ഗതാഗതം എന്നിവയെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്.[3] ഏഷ്യയെ മുഴുവൻ ഉൾക്കൊള്ളുന്ന ആദ്യത്തെ അന്താരാഷ്ട്ര സംഘടനയാണിത്.[4] ഇതിന്റെ പ്രൊവിഷണൽ സെക്രട്ടേറിയറ്റ് കുവൈത്തിലാണ്.[5] ഭാവിയിൽ, സെക്രട്ടേറിയറ്റ് സ്ഥാപനവൽക്കരണത്തിന് വിധേയമാക്കുകയും അതിന്റെ ഓഫീസ് സ്ഥിരം സെക്രട്ടേറിയറ്റാക്കി മാറ്റി, ആശയവിനിമയ കേന്ദ്രമായി പ്രവർത്തിക്കുകയും സംഘടനയുടെ കൂടുതൽ വിപുലമായ സഹകരണത്തിനായി വിപുലീകൃത ജോലികൾക്ക് പിന്തുണ നൽകുകയും ചെയ്യും.[5] തായ്ലന്റിൽ നിന്നുള്ള ഡോ. പോർണ്ചായ് ദൻവിവദന ആണ് നിലവിലെ എസിഡി സെക്രട്ടറി ജനറൽ.[1]
Asia Cooperation Dialogue | |
---|---|
Member states in yellow | |
തരം | Regional cooperation organizations |
Members | 34 രാജ്യങ്ങൾ
|
നേതാക്കൾ | |
• Secretary-General | ഡോ. പോർണ്ചായ് ദൻവിവദന[1] |
സ്ഥാപിതം | 2002 |
• ആകെ വിസ്തീർണ്ണം | 46,872,864[2] കി.m2 (18,097,714 ച മൈ) |
• Estimate | 4,317,290,284 |
• ജനസാന്ദ്രത | 92/കിമീ2 (238.3/ച മൈ) |
Website ACD-Dialogue.org |
ചരിത്രം
തിരുത്തുക2000 സെപ്റ്റംബർ 17 മുതൽ 20 വരെ മനിലയിൽ നടന്ന ആദ്യ ഇന്റർ നാഷണൽ കോൺഫറൻസ് ഓഫ് ഏഷ്യൻ പൊളിറ്റിക്കൽ പാർട്ടീസിൽ ആണ് ഏഷ്യ കൊഓപ്പറേഷൻ ഡയലോഗ് എന്ന ആശയം വരുന്നത്. ഏഷ്യയിലുടനീളമുള്ള സഹകരണം ചർച്ച ചെയ്യുന്നതിന് ഒരു ഭൂഖണ്ഡമെന്ന നിലയിൽ ഏഷ്യയ്ക്ക് സ്വന്തമായി ഒരു ഫോറം ഉണ്ടായിരിക്കണമെന്ന് അഭിപ്രായപ്പെട്ടു. പിന്നെ, 2001 ജൂലൈ 23-24 തീയതികളിൽ ഹാനോയിൽ വെച്ച് നടന്ന 34 മത് ആസിയാൻ വിദേശ മന്ത്രിമാരുടെ യോഗ സമയത്ത് ACD എന്ന ആശയം ഔദ്യോഗികമായി മുന്നോട്ടുവച്ചു.
ഡയമൻഷൻസ്
തിരുത്തുകഏഷ്യാ കോഓപ്പറേഷൻ ഡയലോഗിന്റെ ആദ്യ ചാ-ആം യോഗത്തിൽ തന്നെ പതിനെട്ട് രാജ്യങ്ങളിൽ നിന്നുള്ള വിദേശകാര്യ മന്ത്രിമാർ എസിഡിയുടെ, ഡയലോഗ്, പ്രൊജക്റ്റ് എന്നിങ്ങനെ രണ്ട് ഡയമെൻഷനുകൾ വികസിപ്പിക്കാൻ സമ്മതിച്ചു.
ഡയലോഗ് ഡയമെൻഷൻ
തിരുത്തുകഎസിഡി മന്ത്രിമാരുടെയും സർക്കാർ ഉദ്യോഗസ്ഥരുടെയും പങ്കാളിത്തവും ആശയവിനിമയവും പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിടുന്നതാണ് ഡയമെൻഷൻ. എസിഡി നയ നിർമാതാക്കൾക്കിടയിൽ നിരന്തരമായ ബന്ധം നിലനിർത്തുന്നതിന്, ഡയലോഗ് ഡയമെൻഷൻ അനിവാര്യമായ ഒന്നാണ്. ഡയലോഗ് ഡയമെൻഷന്റെ ഭാഗമായി എസിഡി മന്ത്രിതല യോഗങ്ങളിൽ അംഗരാജ്യങ്ങളിൽ നിന്നുള്ള മന്ത്രിമാർ വർഷം തോറും യോഗം ചേരുന്നുണ്ട്.[6] ഇതിനിടയിൽ, വിദേശകാര്യ മന്ത്രിമാർ സെപ്റ്റംബറിൽ യുഎൻ പൊതുസഭ സമയത്ത് എസിഡി പദ്ധതി സഹകരണത്തിന്റെ പുരോഗതിയെക്കുറിച്ച് പരസ്പരം അവലോകനം ചെയ്യുന്നതിനും അന്താരാഷ്ട്ര പ്രശ്നങ്ങളെക്കുറിച്ച് ക്രിയാത്മക ചർച്ചകൾ നടത്തുന്നതിനും അന്താരാഷ്ട്ര തലത്തിൽ ഏഷ്യയുടെ ശബ്ദം ശക്തിപ്പെടുത്തുന്നതിനും വേണ്ടി ഒത്തുചേരാറുണ്ട്.[6]
പ്രൊജക്റ്റ് ഡയമെൻഷൻ
തിരുത്തുകപ്രൊജക്റ്റ് ഡയമെൻഷൻ, തങ്ങൾക്ക് താൽപ്പര്യമുള്ള സഹകരണ മേഖലകളിൽ 'പ്രൈം മൂവേഴ്സ്' ആകാനും ഏഷ്യൻ രാജ്യങ്ങളുടെ നേട്ടത്തിനായി ഓരോ പദ്ധതിയും വികസിപ്പിക്കാനും രാജ്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നു.[6] നിലവിൽ, ഊർജ്ജം, കൃഷി, ബയോടെക്നോളജി, ടൂറിസം, ദാരിദ്ര്യ നിർമ്മാർജ്ജനം, ഐടി വികസനം, ഇ-വിദ്യാഭ്യാസം, സാമ്പത്തിക സഹകരണം എന്നിങ്ങനെ 20 മേഖലകളിൽ പ്രധാന രാജ്യങ്ങളാകാൻ പല രാജ്യങ്ങളും മുന്നോട്ട് വന്നിട്ടുണ്ട്.[6]
യോഗങ്ങൾ
തിരുത്തുകമന്ത്രിതല യോഗങ്ങൾ
തിരുത്തുകയോഗം | സ്ഥാനം | തീയതി |
---|---|---|
ഒന്നാമത് | ചാ-ആം ജില്ല | 18–19 ജൂൺ 2002 |
രണ്ടാമത്തേത് | ചിയാങ് മൈ | 21–22 ജൂൺ 2003 |
3 മത് | ക്വിങ്ദാവോ | 21–22 ജൂൺ 2004 |
നാലാമത് | ഇസ്ലാമബാദ് | 4-6 ഏപ്രിൽ 2005 |
അഞ്ചാമത് | ദോഹ | 23-24 മെയ് 2006 |
ആറാമത് | സോൾ | 5–6 ജൂൺ 2007 |
7 മത് | അസ്താന | 16-17 ഒക്ടോബർ 2008 |
എട്ടാമത് | കൊളംബോ | 15-16 ഒക്ടോബർ 2009 |
ഒൻപതാമത് | ടെഹ്റാൻ | 8–9 നവംബർ 2010 |
പത്താമത് | കുവൈറ്റ് സിറ്റി | 10–11 ഒക്ടോബർ 2012 |
പതിനൊന്നാമത്[7] | ദുഷാൻബെ | 29 മാർച്ച് 2013 |
പന്ത്രണ്ടാമത്[8] | മനാമ | 26 നവംബർ 2013 |
13 മത്[9] | റിയാദ് | 25 നവംബർ 2014 |
14 മത്[10] | ബാങ്കോക്ക് | 9–10 മാർച്ച് 2016 |
15 മത്[11] | അബുദാബി | 16–17 ജനുവരി 2017 |
16 മത്[12] | ദോഹ | 30 ഏപ്രിൽ 2019 |
ഉച്ചകോടികൾ
തിരുത്തുകഉച്ചകോടി | സ്ഥാനം | തീയതികൾ |
---|---|---|
I | കുവൈറ്റ് സിറ്റി | 15–17 ഒക്ടോബർ 2012 |
II | ബാങ്കോക്ക് | 8–10 ഒക്ടോബർ 2016 |
III | ടെഹ്റാൻ | 2018 [13] |
ലക്ഷ്യങ്ങൾ
തിരുത്തുകഎസിഡിയുടെ പ്രധാന ലക്ഷ്യങ്ങൾ ഇവയാണ്:
- ഏഷ്യയിലെ പൊതുവായ അറിവുകളും അവസരങ്ങളും തിരിച്ചറിയുന്നതിലൂടെ ഏഷ്യൻ രാജ്യങ്ങൾക്കിടയിൽ പരസ്പരാശ്രിതത്വം പ്രോത്സാഹിപ്പിക്കുക, ഇത് ദാരിദ്ര്യം കുറയ്ക്കുന്നതിനും ഏഷ്യൻ ജനതയുടെ ജീവിതനിലവാരം ഉയർത്തുന്നതിനും സഹായിക്കും, അതോടൊപ്പം ഏഷ്യയിൽ ഒരു വിജ്ഞാനാധിഷ്ഠിത സമൂഹം വികസിപ്പിക്കുകയും ജന-സാമൂഹിക ശാസ്തീകരണം വർദ്ധിപ്പിക്കുകയും ചെയ്യും;
- ഏഷ്യയിലെ വ്യാപാര, സാമ്പത്തിക വിപണി വിപുലീകരിക്കുക, മത്സരത്തിനുപകരം ഏഷ്യൻ രാജ്യങ്ങളുടെ വിലപേശൽ ശക്തി വർദ്ധിപ്പിക്കുക, ആഗോള വിപണിയിൽ ഏഷ്യയുടെ സാമ്പത്തിക മത്സരശേഷി വർദ്ധിപ്പിക്കുക;
- മറ്റ് പ്രദേശങ്ങൾക്ക് പ്രായോഗിക പങ്കാളിയാകുന്നതിന് നിലവിലുള്ള സഹകരണ ചട്ടക്കൂടുകൾക്ക് അനുബന്ധവും പരിപൂർണ്ണതയും നൽകിക്കൊണ്ട് ഏഷ്യയുടെ കഴിവുകളും ശക്തിയും വളർത്തിയെടുക്കുന്നതിലൂടെ ഏഷ്യൻ സഹകരണത്തിലെ നഷ്ടമായ കണ്ണിയായി വർത്തിക്കുക;
- ആത്യന്തികമായി ഏഷ്യൻ ഭൂഖണ്ഡത്തെ ഒരു ഏഷ്യൻ കമ്മ്യൂണിറ്റിയാക്കി മാറ്റി, ലോകത്തിന്റെ മറ്റു ഭാഗങ്ങളുമായി കൂടുതൽ തുല്യനിലയിൽ ഇടപഴകാനും പരസ്പര സമാധാനത്തിനും അഭിവൃദ്ധിക്കും വേണ്ടി കൂടുതൽ ക്രിയാത്മകമായി സംഭാവന ചെയ്യാനും കഴിയും.
എസിഡി തിങ്ക് താങ്ക് നെറ്റ്വർക്ക്
തിരുത്തുക2004 ഡിസംബറിൽ തായ്ലൻഡ് ആദ്യത്തെ എസിഡി തിങ്ക് താങ്ക് സിമ്പോസിയത്തിന് ആതിഥേയത്വം വഹിച്ചു. എസിഡിയുടെ അക്കാദമിക് വിഭാഗമായി പ്രവർത്തിക്കാൻ എസിഡി രാജ്യങ്ങൾ നാമനിർദ്ദേശം ചെയ്ത അക്കാദമിക് സ്ഥാപനങ്ങൾ, വികസന ശൃംഖലകൾ, ഗവേഷണ ഗ്രൂപ്പുകൾ എന്നിവ ഉൾക്കൊള്ളുന്ന ഒരു എസിഡി തിങ്ക് ടാങ്ക് നെറ്റ്വർക്ക് ഉണ്ടാക്കിയിട്ടുണ്ട്. എസിഡിയുമായി ബന്ധപ്പെട്ട് ആഴത്തിലുള്ള പഠനം നടത്തുകയും, എസിഡിയുടെ വികസനത്തിന് പിന്തുണ നൽകുകയും, പ്രൈം മൂവർ പ്രോജക്ടുകൾ സുഗമമാക്കുകയും ചെയ്യുക എന്നതാണ് ഇതിന്റെ ലക്ഷ്യങ്ങൾ.[6]
അംഗരാജ്യങ്ങൾ
തിരുത്തുക18 അംഗങ്ങളുമായാണ് എസിഡി സ്ഥാപിച്ചത്. മാർച്ച് 2016 ലെ കണക്കനുസരിച്ച്, സംഘടനയിൽ അംഗങ്ങളായ 34 രാജ്യങ്ങൾ [14] ചുവടെ പട്ടികപ്പെടുത്തിയിരിക്കുന്നു (ആസിയാൻ, ജിസിസി എന്നിവയിലെ നിലവിലുള്ള എല്ലാ അംഗങ്ങളും ഉൾപ്പെടെ).
- ↑ Turkey is a European Union candidate since 1999.
പരാമർശങ്ങൾ
തിരുത്തുക- ↑ 1.0 1.1 "Asia Cooperation Dialogue". www.acd-dialogue.org.
- ↑ Corresponds to the terrestrial surface. Including the Exclusive Economic Zones of each member state, the total area is 73 936 667 km².
- ↑ "Asia Cooperation Dialogue (ACD) Initiative". Retrieved 2020-11-21.
- ↑ "From Rep. of Turkey Ministry of Foreign Affairs". Retrieved 2020-11-21.
- ↑ 5.0 5.1 "Asia Cooperation Dialogue". www.acd-dialogue.org.
- ↑ 6.0 6.1 6.2 6.3 6.4 "Asia Cooperation Dialogue". www.acd-dialogue.org.
- ↑ "Thaksin's Statement at the 11th Asia Cooperation Dialogue Ministerial Meeting". wordpress.com. 3 April 2013. Retrieved 10 April 2018.
- ↑ "12th Asia Cooperation Dialogue Ministerial Meeting held in Bahrain". xinhuanet.com. Retrieved 10 April 2018.
- ↑ "32 ministers to attend Riyadh conference". Arab News.com. 2 November 2009. Retrieved 30 May 2015.
- ↑ "Chairman's Statement 14th Asia Cooperation Dialogue (ACD) Ministerial Meeting" (PDF).
- ↑ "15th ACD Ministerial Meeting, 16–17 January 2017, Abu Dhabi, United Arab Emirates". 17 January 2017.
- ↑ "16th ACD Ministerial Meeting, 30 April 2019, Doha, Qatar". 17 January 2017.
- ↑ "Asia Cooperation Dialogue". www.acd-dialogue.org. Retrieved 10 April 2018.
- ↑ 14.0 14.1 "No: 253, 26 September 2013, Press Release on Turkey's Membership to the Asia Cooperation Dialogue". Ministry of Foreign Affairs of Turkey. 26 September 2013. Retrieved 26 October 2013.
- ↑ "Assistant Foreign Minister Zhai Jun Attends the 7th Asia Cooperation Dialogue Foreign Ministers'Meeting in Kazakhstan". Retrieved 28 June 2010.
കൂടുതൽ വായനയ്ക്ക്
തിരുത്തുക- എന്തുകൊണ്ട് നമുക്ക് ഒരു ഏഷ്യൻ യൂണിയൻ ആവശ്യമാണ്
- യൂറോപ്യൻ പോളിസി സെന്റർ (2005-01): യൂറോപ്യൻ യൂണിയനും ഏഷ്യൻ ഇന്റഗ്രേഷൻ പ്രോസസ്സുകളും താരതമ്യപ്പെടുത്തുമ്പോൾ
- ദി ഗാർഡിയൻ (2005-04-12): ഒരു ഏഷ്യൻ യൂണിയന്റെ പ്രതീക്ഷകളും ഭയങ്ങളും
- ഇന്റർനാഷണൽ ഹെറാൾഡ് ട്രിബ്യൂൺ (2005-06-18): ഒരു 'ഏഷ്യൻ യൂണിയനിലേക്ക്'?
- ഏഷ്യ ടൈംസ് (2005-10-01): എഫ്ടിഎകളുമായി ചൈനയെ സംരക്ഷിക്കുന്നു Archived 2018-09-29 at the Wayback Machine.
- ഇന്റർനാഷണൽ ഹെറാൾഡ് ട്രിബ്യൂൺ (2005-12-16): ഒരു ഏഷ്യൻ യൂണിയൻ? ഇതുവരെ ഇല്ല
- ബാങ്കോക്ക് പോസ്റ്റ് (2006-05-19): ഒരു പാൻ-ഏഷ്യൻ കമ്മ്യൂണിറ്റിയിലേക്ക്
- ചൈന ഡെയ്ലി (2007-04-21): ഏഷ്യൻ ഇന്റഗ്രേഷൻ ഇപ്പോഴും വളരെ ദൂരെയാണ്
- ടെഹ്റാൻ ടൈംസ് (2010-03-14): ഏഷ്യൻ യൂണിയൻ സ്ഥാപിക്കാൻ അഹ്മദിനെജാദ് നിർദ്ദേശിച്ചു