ജിഷ അഭിനയ എഴുതിയ എട്ട് നാടകങ്ങളുടെ സമാഹാരമാണ് ഏലി ഏലി ലമാ സബക്താനി. ഈ കൃതി മികച്ച നാടക കൃതിക്കുള്ള 2019 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം സജിത മഠത്തിലിന്റെ അരങ്ങിലെ മത്സ്യഗന്ധികൾ എന്ന കൃതിക്കൊപ്പം പങ്ക് വെച്ചു. [1]

ഏലി ഏലി ലമാ സബക്താനി
കർത്താവ്ജിഷ അഭിനയ
ഭാഷമലയാളം
സാഹിത്യവിഭാഗംനാടകം
പ്രസാധകർഫേബിയൻ ബുക്സ്
പുരസ്കാരങ്ങൾകേരള സാഹിത്യ അക്കാദമി പുരസ്കാരം 2019

ഉള്ളടക്കം

തിരുത്തുക

ഫാബിയൻ ബുക‌്‌‌സ‌് പുറത്തിറക്കിയ ഈ നാടക സമാഹാരത്തിൽ അംഗീകാരങ്ങൾ നേടിയ നാടകങ്ങൾ അടക്കം എട്ട് നാടകങ്ങളാണുള്ളത്. ‘ഒറ്റ’ എന്ന നാടകത്തിൽ പുരുഷന്റെ സ്വാർഥതയും ആത്മരതിയുമാണ് പ്രതിപാദ്യം. സാവിത്രിയിലെ നായിക ശ‌്മശാനം നടത്തിപ്പുകാരിയാണ്. കവി പ്രഭാവർമയുടെ കാവ്യം അടിസ്ഥാനമായുള്ളതാണ് ‘ശ്യാമ മാധവം.' തോൽപ്പാവക്കൂത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നാടകത്തിന്റെ രംഗാവിഷ‌്കാരം. കൃഷ‌്ണനെ മനുഷ്യനായി കണ്ട് വിലയിരുത്തുന്ന കാവ്യസത്ത ചോരാതെയുള്ള രചനയാണിത്. ‘ഏലി ഏലി ലമ സബക്‌താനി’ എന്ന നാടകത്തിൽ ‘‘എന്റെ ദൈവമേ എന്റെ ദൈവമേ നീ എന്നെ കൈവിട്ടുവോ... ’’ എന്നു തുടങ്ങുന്ന ബൈബിളിലെ പ്രാർഥനയെ പ്രമേയവൽക്കരിച്ചിരിക്കുന്നു. ആൺ/പെൺ ദ്വന്ദ്വങ്ങൾക്കിടയിൽ തിരിച്ചറിയാത്ത ജന്മങ്ങളുടെ ആത്മസംഘർഷമാണ് അവൻ/അവൾ എന്ന നാടകം. ‘എന്റെ ശരീരമാണ് എന്റെ സ്വാതന്ത്ര്യം’ എന്ന നാടകം വളരുന്നത്‌ പൂക്കാരി സുഗന്ധി, തൂപ്പുകാരി ഷീല, ലൈംഗികത്തൊഴിലാളി കാഞ്ചന എന്നിവരിലൂടെയാണ്. ശരീരംപോലും സ്വന്തമല്ലാതെപോകുന്ന ജീവിതങ്ങളാണ‌് മുലനാവുകാരോട് ചില സുവിശേഷങ്ങൾ എന്ന രചനയിലുള്ളത‌്.[2]

പുരസ്കാരങ്ങൾ

തിരുത്തുക
  • കേരള സാഹിത്യ അക്കാദമി പുരസ്കാരം
  • മുതുകുളം പാർവതിയമ്മ പുരസ്കാരം[3]
  1. "കേരള സാഹിത്യ അക്കാദമി പുരസ്കാരം 2019" (PDF). Kerala Sahitya Academy.
  2. ജീജോ, പി.വി. (14 July 2019). "പെൺകരുത്തിന്റെ അരങ്ങ‌്". ദേശാഭിമാനി. Retrieved 18 February 2021.
  3. https://www.mathrubhumi.com/alappuzha/news/muthukulam-1.3517215[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=ഏലി_ഏലി_ലമാ_സബക്താനി&oldid=3802292" എന്ന താളിൽനിന്ന് ശേഖരിച്ചത്