ജിഷ അഭിനയ
നാടക പ്രവർത്തകയും നാടക രചയിതാവുമാണ് ജിഷ അഭിനയ. ജിഷ രചിച്ച എട്ട് നാടകങ്ങളുടെ സമാഹാരം ഏലി ഏലി ലമാ സബക്താനിക്ക് 2019 ലെ മികച്ച നാടക രചനക്കുള്ള കേരള സാഹിത്യ അക്കാദമി പപുരസ്കാരം ലഭിച്ചിരുന്നു. തൃശൂർ കുറ്റൂർ അഭിനയ നാടകസമിതിയുടെ സാരഥിയാണ്.
ജീവിതരേഖ
തിരുത്തുകനാടക പ്രവർത്തകരായ ജയൻ ചെത്തല്ലൂരിന്റെയും ഉഷയുടെയും മകളാണ്. കോഴിക്കോട് കല സംഘടിപ്പിച്ച അമച്വർ നാടക മത്സരത്തിൽ /ചോമി/ എന്ന ആദിവാസിപ്പെൺകുട്ടിയെ അവതരിപ്പിച്ചായിരുന്നു തുടക്കം. ആ കഥാപാത്രത്തിന് മികച്ചബാലനടിക്കുള്ള പുരസ്‌ക്കാരം കിട്ടി. ദേശാഭിമാനിയിൽ സബ് എഡിറ്ററാണ്.[1]
ഭർത്താവ് അനിൽ സിൻസിയർ മകൾ അഭിനയ
പുരസ്കാരങ്ങൾ
തിരുത്തുക- കേരള സാഹിത്യ അക്കാദമി പുരസ്കാരം
- മുതുകുളം പാർവതിയമ്മ പുരസ്കാരം
അവലംബം
തിരുത്തുക- ↑ "നിശബ്ദമായിരിക്കാൻ ആവാത്തതുകൊണ്ട് നാടകം എഴുതുന്നു: ജിഷ അഭിനയ". abhimukham. 1 February 2021. Retrieved 18 February 2021.