അരങ്ങിലെ മത്സ്യഗന്ധികൾ
സജിത മഠത്തിൽ എഴുതിയ നാലു നാടക പാഠങ്ങളുൾപ്പെട്ട കൃതിയാണ് അരങ്ങിലെ മത്സ്യഗന്ധികൾ. ഈ കൃതിക്ക് 2019 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.[1]
കർത്താവ് | സജിത മഠത്തിൽ |
---|---|
ഭാഷ | മലയാളം |
സാഹിത്യവിഭാഗം | നാടകം |
പ്രസിദ്ധീകൃതം | Nov 2018 |
പ്രസാധകർ | ഗ്രീൻ ബുക്സ് |
ഏടുകൾ | 116 |
പുരസ്കാരങ്ങൾ | കേരള സാഹിത്യ അക്കാദമി പുരസ്കാരം 2019 |
ISBN | 9789387357617 |
ഉള്ളടക്കം
തിരുത്തുക2002-ൽ ദക്ഷിണാഫ്രിക്കയിലെ ആഗോള ഉച്ചകോടിയിൽ പങ്കെടുത്തെഴുതിയ 'മത്സ്യഗന്ധികൾ', ടെലിവിഷന്മാധ്യമത്തിൽ സജീവമായിരുന്ന 2008-ലെഴുതിയ 'ചക്കീ-ചങ്കരൻ', 2010-ലെഴുതിയ 'മദേഴ്‌സ്‌ഡേ', പെരുമ്പാവൂരിലെ ജിഷവധത്തിന്റെ പശ്ചാത്തലത്തിലെഴുതിയ 'കാളിനാടകം' എന്നീ നാടകങ്ങളാണ് ഈ കൃതിയിലെ ഉള്ളടക്കം. തിരുവനന്തപുരത്തെ ഒരു മത്സ്യത്തൊഴിലാളിസ്ത്രീയുടെ അണപൊട്ടിയൊഴുകുന്ന സങ്കടങ്ങളുടെ ആത്മഭാഷണമാണ് മത്സ്യഗന്ധികൾ. കടൽക്കരയാണ് രംഗം. 'ചക്കീ-ചങ്കരൻ', 'ഫാമിലിറിയാലിറ്റിഷോ' എന്ന രീതിയിൽ ഒരു ടെലിവിഷൻ സ്റ്റുഡിയോയിൽ അരങ്ങേറുന്ന ദീർഘമായ 'ടെലിഡ്രാമ'. 'മദേഴ്‌സ്‌ഡേ' എന്ന നാടകവും ടെലിവിഷൻഷോ എന്ന നിലയിലാണ് സങ്കല്പിക്കപ്പെടുന്നത്. 'അമ്മനടിായി പ്രസിദ്ധി നേടിയ ശ്യാമളാമ്മയെ മാതൃദിനത്തിൽ സ്റ്റുഡിയോയിൽ അതിഥിയായെത്തിച്ച് തയ്യാറാക്കുന്ന പരിപാടിയും അതിന്റെ അവതാരകരുമാണ് നാടകത്തിന്റെ കേന്ദ്രത്തിലുള്ളത്.[2]
അവലംബം
തിരുത്തുക- ↑ "കേരള സാഹിത്യ അക്കാദമി പുരസ്കാരം 2019" (PDF). Kerala Sahitya Academy.
- ↑ "ഉടലരങ്ങുകളും അരങ്ങുടലുകളും". dailyhunt.