കേരള സാഹിത്യ അക്കാദമി പുരസ്കാരം 2019

2019-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം 2021 ഫെബ്രുവരി 15-ന് പ്രഖ്യാപിച്ചു. നോവൽ വിഭാഗത്തിൽ എസ്. ഹരീഷിന്റെ മീശ എന്ന നോവലും മികച്ച ചെറുകഥയ്ക്ക് വിനോയ് തോമസിന്റെ രാമച്ചി എന്ന കഥാ സമാഹാരവും മികച്ച കവിതാസമാഹാരത്തിന് പി. രാമന്റെ രാത്രി പന്ത്രണ്ടരയ്ക്ക് ഒരു താരാട്ട് എന്ന കാവ്യ സമാഹാരവും, എം.ആർ രേണുകുമാറിന്റെ കൊതിയൻ എന്ന സമാഹാരവും അർഹമായി.[1][2]

സമഗ്രസംഭാവനാ പുരസ്കാരംതിരുത്തുക

സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരത്തിന് (30,000 രൂപ) എൻ.കെ. ജോസ്, പാലക്കീഴ് നാരായണൻ, പി. അപ്പുക്കുട്ടൻ, റോസ് മേരി, യു. കലാനാഥൻ, സി.പി. അബൂബക്കർ എന്നിവർക്ക് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ലഭിച്ചു എന്നിവർ അർഹരായി. സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വത്തിന് (ഫെല്ലോഷിപ്പ്–50,000 രൂപ) ‍പി. വത്സല, എൻ.വി.പി. ഉണിത്തിരി എന്നിവർ അർഹരായി.

പുരസ്കാരങ്ങൾതിരുത്തുക

എൻഡോവ്‌മെന്റുകൾതിരുത്തുക

അവലംബംതിരുത്തുക

  1. "സാഹിത്യഅക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു; പി.രാമനും എം.ആർ രേണുകുമാറിനും എസ്.ഹരീഷിനും പുരസ്‌കാരം". 15 ഫെബ്രുവരി 2021. മൂലതാളിൽ നിന്നും 15 ഫെബ്രുവരി 2021-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 15 ഫെബ്രുവരി 2021.
  2. 2.0 2.1 "മികച്ച നോവൽ മീശ; കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു". 15 ഫെബ്രുവരി 2021. മൂലതാളിൽ നിന്നും 15 ഫെബ്രുവരി 2021-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 15 ഫെബ്രുവരി 2021.