മുൻ ഇസ്രയേൽ പ്രധാനമന്ത്രിയായിരുന്നു യിസ്‌ഹാക്‌ ഷമീർ(Hebrew: יצחק שמיר‎, born Icchak Jaziernicki; 15 ഒക്ടോബർ 1915 – 30 ജൂൺ 2012). ഇസ്രയേലിന്റെ ഏഴാമത്തെ പ്രധാനമന്ത്രിയായ അദ്ദേഹം 1983-84, 1986-92 കാലയളവിൽ ഏഴുവർഷം ഇസ്രയേലിനെ ഭരിച്ചു.ഇസ്രയേലിനെ പുരോഗതിയുടെ പാതയിലേക്കു നയിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു

ഇസ്ഹാക് ഷമീർ
יִצְחָק שָׁמִיר
7th Prime Minister of Israel
ഓഫീസിൽ
October 20, 1986 – July 13, 1992
മുൻഗാമിShimon Peres
പിൻഗാമിYitzhak Rabin
ഓഫീസിൽ
October 10, 1983 – September 13, 1984
മുൻഗാമിMenachem Begin
പിൻഗാമിShimon Peres
വ്യക്തിഗത വിവരങ്ങൾ
ജനനം
Icchak Jaziernicki

(1915-10-15)ഒക്ടോബർ 15, 1915
Ruzhinoy, Russian Empire
മരണംജൂൺ 30, 2012(2012-06-30) (പ്രായം 96)
ടെൽ അവീവ്, ഇസ്രയേൽ
രാഷ്ട്രീയ കക്ഷിLikud
പങ്കാളിShulamit Shamir (1944–2011; her death)
കുട്ടികൾ2
ഒപ്പ്

ജീവിതരേഖ

തിരുത്തുക

ഇസ്രയേൽ രൂപീകൃതമാകുന്നതിനു മുൻപു തന്നെ ജൂതർക്കു വേണ്ടിയുള്ള പോരാട്ടങ്ങളിൽ ശ്രദ്ധേയനായിരുന്നു അദ്ദേഹം. 1915ൽ പോളണ്ടിലായിരുന്നു ഷമീറിന്റെ ജനനം. മാതാപിതാക്കളെയും സഹോദരിയെയും നാസി പട കൊലപ്പെടുത്തിയതിനെ തുടർന്ന്‌ 1935ൽ പലസ്‌തീനിലേക്കു കുടിയേറി. ബ്രിട്ടീഷ് ഭരണത്തിലുള്ള പലസ്തീനിൽ പുസ്തകശാലാ ജീവനക്കാരനായും നിർമ്മാണത്തൊഴിലാളിയായും ജോലിനോക്കി. 1936-ൽ അറബികൾ പലസ്തീനിലെ ജൂതകുടിയേറ്റക്കാരെയും ബ്രിട്ടീഷുകാരെയും ആക്രമിച്ചപ്പോൾ ഷമീർ ജൂതരുടെ ഗറില്ലാസംഘത്തിൽ ചേർന്നു. ഈ സംഘത്തിലെ ഭൂരിഭാഗംപേർ ചേർന്ന് സ്റ്റേൺ ഗാങ് എന്ന മറ്റൊരു പോരാട്ട സംഘമുണ്ടാക്കിയപ്പോൾ അദ്ദേഹം അതിൽ അംഗമായി.[1]സംഘത്തലവനായ സ്‌റ്റേണിനെ ബ്രിട്ടീഷ് പോലീസ് 1942-ൽ വധിച്ചതോടെ ഷമീർ സംഘനേതാവായി. ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ സംഘം ബ്രിട്ടീഷ് സേനാംഗങ്ങളെ കൊലപ്പെടുത്തി. രണ്ടാം ലോകമഹായുദ്ധത്തിന്‌ശേഷം പ്രമുഖമായ മൂന്ന് ജൂത ഗറില്ലാസംഘങ്ങൾ ഒരുമിച്ച് ചേർന്നു. ഒട്ടേറെപ്പേരെ കൂട്ടക്കൊല ചെയ്തു. ഷമീർ അറസ്റ്റിലായി. എറിത്രിയയിലേക്ക് നാടുകടത്തപ്പെട്ടു. അവിടെനിന്ന് രക്ഷപ്പെട്ട് ഫ്രാൻസിൽ അഭയംതേടിയ ഷമീർ 1948-ൽ മെയിൽ സ്വതന്ത്ര ഇസ്രായേലിൽ എത്തിച്ചേർന്നു. അന്നത്തെ ലേബർ സർക്കാരിൽ അംഗമാകാൻ ശ്രമിച്ചെങ്കിലും ഷമീറിനെ തീവ്രവാദിയായികണ്ട് അവർ അകറ്റിനിർത്തി. 1955- വരെ ചെറുജോലികൾ ചെയ്ത് ജീവിച്ച ഷമീർ 1948ൽ ഇസ്രയേൽ രൂപീകൃതമായതോടെ മൊസാദ്‌ രഹസ്യാന്വേഷണ ഏജൻസിയിൽ ചേർന്നു. മൊസാദിലെ പല ഉന്നതസ്ഥാനങ്ങളും വഹിച്ചു. രണ്ടുപതിറ്റാണ്ടിലധികം മൊസാദിന്റെ വിശ്വസ്‌തനായിരുന്നു. 1970കളിലാണ്‌ രാഷ്‌ട്രീയ ജീവിതം തുടങ്ങുന്നത്‌. 1970-ൽ മെനാക്കിം ബെഗിൻരെ ഹെററ്റ് പാർട്ടിയിൽചേർന്നു. '73-ൽ പാർലമെന്റംഗമായി. ഹെററ്റ് പിന്നീട് ലിക്കുഡ് പാർട്ടിയിൽ ലയിച്ചു. ലിക്കുഡ് പാർട്ടി '77-ൽ അധികാരമേറ്റപ്പോൾ ഷമീർ സ്​പീക്കറായി. '80-ൽ വിദേശകാര്യമന്ത്രിയായി. '86- വരെ ആ പദവിയിൽ തുടർന്നു. 1983ൽ പ്രധാനമന്ത്രി പദവിയിലെത്തി. ഷമീർ പ്രധാനമന്ത്രിയായിരുന്നകാലത്താണ് 1987-ൽ ആദ്യ പലസ്തീൻ മുന്നേറ്റം അടിച്ചമർത്താൻ ഉത്തരവിട്ടത്.മെഡിറ്ററേനിയൻ പ്രദേശത്തിനും ജോർഡൻ നദിക്കും ഇടയിലുള്ള വിശാല ഇസ്രായേൽ സ്ഥാപിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. 1991ൽ അന്താരാഷ്ട്ര സമ്മർദങ്ങൾക്ക് വഴങ്ങി അറബ് രാജ്യങ്ങളുമായി സമാധാന ചർച്ച ആരംഭിക്കാൻ ഷമീർ നിർബന്ധിതനായി. [2]1992ലെ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതോടെ ഷമീർ സജീവരാഷ്‌ട്രീയം വിട്ടു.[3] അൽഷിമേഴ്‌സ് രോഗബാധിതനായി മരിച്ചു.

സിക്കുമോ ഷെൽ ദവാർ (ആത്മകഥ, 1994)

പുരസ്കാരങ്ങൾ

തിരുത്തുക
  • ഇസ്രയേലി പ്രൈസ് (2001)

In 2005, he was voted the 29th-greatest Israeli of all time, in a poll by the Israeli news website Ynet to determine whom the general public considered the 200 Greatest Israelis.[23]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-07-02. Retrieved 2012-07-02.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-07-05. Retrieved 2012-07-02.
  3. http://mangalam.com/index.php?page=detail&nid=586856&lang=malayalam

അധിക വായനക്ക്

തിരുത്തുക

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഇസ്ഹാക്_ഷമീർ&oldid=4078287" എന്ന താളിൽനിന്ന് ശേഖരിച്ചത്