ഏഞ്ചലോണിയ

പ്രത്യേക പൂച്ചെടികൾ

മെക്സിക്കോയിൽ നിന്നും അർജന്റീനയിൽ നിന്നും ഉള്ള 30 ഇനം സ്പീഷീസുകളുള്ള ഏഞ്ചലോണിയ പ്ലാന്റാജിനേസിയിലെ ജീനസിലാണ് വർഗ്ഗീകരിച്ചിരിക്കുന്നത്. വരൾച്ചയും അർദ്ധ-വരൾച്ചയുമുള്ള ആവാസവ്യവസ്ഥകളിൽ അവ പ്രധാനമായും ഹെർബേഷ്യസ് സസ്യങ്ങൾ ആയി വളരുന്നു. വടക്കുപടിഞ്ഞാറൻ ബ്രസീലിൽ സീസണൽ ഡ്രൈ ട്രോപ്പിക്കൽ ഫോറസ്റ്റ് (Caatinga) പ്രദേശത്ത് ഏറ്റവും കൂടുതൽ എയ്ഞ്ചലോണിയ സ്പീഷീസ് കാണപ്പെടുന്നു.[1] ആന്തരിക കൊറോളയിൽ രോമങ്ങളുണ്ടെന്നതിനാൽ ഏഞ്ചലോണിയ പുഷ്പങ്ങളുടെ പരാഗണം പ്രത്യേകരീതിയിലാണ്. ഇതിൽ ഉത്പാദിപ്പിക്കുന്ന എണ്ണ തേനീച്ചകൾ (oil bee pollinators) ശേഖരിക്കുന്നു. (പ്രത്യേകിച്ച് സെൻട്രിസ് ജീനസിൽപ്പെട്ട തേനീച്ചകൾ)[2]

ഏഞ്ചലോണിയ
Angelonia angustifolia
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Angelonia

Species

See text.

എഞ്ചലോണിയ

സ്പീഷീസ്

തിരുത്തുക

ഇവയും ഉൾപ്പെടുന്നു:

ഏഞ്ചലോണിയയുടെ സാലികാരിഫോളിയ സ്പീഷീസ് അതിന്റെ ഹൃദ്യമായ സുഗന്ധത്തിന്റെ പേരിൽ പ്രശസ്തമാണ്. ഉഷ്ണമേഖലാപ്രദേശങ്ങളിൽ ഇത് നന്നായി വളരുന്നു.

അവലംബങ്ങൾ

തിരുത്തുക
  1. Martins, Aline C.; Alves-dos-Santos, I. "Floral-oil-producing Plantaginaceae species: geographical distribution, pollinator rewards and interactions with oil-collecting bees". Biota Neotropica. 13 (4): 77.
  2. Martins, Aline C.; Aguiar, Antonio J. C.; Alves-dos-Santos, I. "Interaction between oil-collecting bees and seven species of Plantaginaceae". Flora. 208: 401. doi:10.1016/j.flora.2013.07.001.
"https://ml.wikipedia.org/w/index.php?title=ഏഞ്ചലോണിയ&oldid=3700614" എന്ന താളിൽനിന്ന് ശേഖരിച്ചത്