ലാൽ കൃഷ്ണ അഡ്വാണി
ഒരു ഇന്ത്യൻ രാഷ്ട്രീയ പ്രവർത്തകനും ഭാരതീയ ജനതാ പാർട്ടിയുടെ മുൻ പ്രസിഡണ്ടുമാണ് ലാൽ കൃഷ്ണ അഡ്വാണി (Sindhi: लाल कृष्ण आडवाणी) പൂണ്ണനാമം ലാൽചന്ദ് കൃഷൻചന്ദ് അഡ്വാണി (1927 നവംബർ 8 - ). ചുരുക്കെഴുത്ത്: എൽ.കെ. അദ്വാനി, എൽ.കെ. അഡ്വാനി. 2002 മുതൽ 2004 വരെ ഇന്ത്യയുടെ ഉപപ്രധാനമന്ത്രിയായിരുന്നിട്ടുള്ള ഇദ്ദേഹം 14-ാം ലോകസഭയിലെ പ്രതിപക്ഷനേതാവ് ആയിരുന്നു..
ലാൽ കൃഷ്ണ അഡ്വാണി | |
---|---|
![]() | |
പ്രതിപക്ഷ നേതാവ് | |
ഓഫീസിൽ 1 ജൂൺ 2004 – 2009 | |
മുൻഗാമി | സോണിയ ഗാന്ധി |
പിൻഗാമി | Sushma Swaraj |
ഇന്ത്യയുടെ ഉപപ്രധാനമന്ത്രി | |
ഓഫീസിൽ 29 ജൂൺ 2002 – 20 മേയ് 2004 | |
പ്രധാനമന്ത്രി | അടൽ ബിഹാരി വാജ്‌പേയ് |
മുൻഗാമി | ചൗധരി ദേവി ലാൽ |
പിൻഗാമി | Vacant |
ആഭ്യന്തരമന്ത്രി | |
ഓഫീസിൽ 19 മാർച്ച് 1998 – 20 മേയ് 2004 | |
പ്രധാനമന്ത്രി | അടൽ ബിഹാരി വാജ്‌പേയ് |
മുൻഗാമി | ഇന്ദ്രജിത്ത് ഗുപ്ത |
പിൻഗാമി | ശിവരാജ് പാട്ടീൽ |
ഓഫീസിൽ 16 മേയ് 1996 – 1 ജൂൺ 1996 | |
പ്രധാനമന്ത്രി | അടൽ ബിഹാരി വാജ്‌പേയ് |
മുൻഗാമി | ശങ്കർറാവു ചവാൻ |
പിൻഗാമി | ഇന്ദ്രജിത്ത് ഗുപ്ത |
Minister for Information and Broadcasting | |
ഓഫീസിൽ 24 മാർച്ച് 1977 – 15 ജൂലൈ 1979 | |
പ്രധാനമന്ത്രി | മൊറാർജി ദേശായി |
മുൻഗാമി | വിദ്യാ ചരൺ ശുക്ല |
പിൻഗാമി | വിദ്യാ ചരൺ ശുക്ല |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | കറാച്ചി, ബ്രിട്ടീഷ് ഇന്ത്യ | നവംബർ 8, 1927
രാഷ്ട്രീയ കക്ഷി | ഭാരതീയ ജനതാ പാർട്ടി |
പങ്കാളി(കൾ) | കമല അഡ്വാനി [1] |
കുട്ടികൾ | പ്രതിഭ അഡ്വാനി, ജയന്ത് അഡ്വാനി |
അൽമ മേറ്റർ | ബോംബെ യൂനിവേഴ്‍സിറ്റി |
ജോലി | അഭിഭാഷകൻ |
ഒപ്പ് | ലാൽ കൃഷ്ണ അഡ്വാണി's signature |
വെബ്വിലാസം | സ്വകാര്യ വെബ്സൈറ്റ് |
രാഷ്ട്രീയ സ്വയംസേവക് സംഘിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച അഡ്വാണി ഇന്ത്യയിലെ ബി.ജെ.പി സജീവമാക്കുന്നതിൽ പ്രധാന പങ്കു വഹിച്ചു.
അവിഭക്ത ഭാരതത്തിലെ ബോംബെ പ്രെസിഡെൻസിയിൽ ഉൾപ്പെട്ടിരുന്ന സിന്ധിൽ ആയിരുന്നു അദ്ദേഹം ജനിച്ചത്. വാജ്പേയി മന്ത്രിസഭയിൽ അഭ്യന്തരകാര്യ മന്ത്രി ആയിരുന്നു അദ്ദേഹം. അഡ്വാണി നടത്തിയ രഥ യാത്രകൾ ബി.ജെ.പി. യുടെ വളർച്ചയിലെ നാഴികക്കല്ലുകളാണ്. ഇന്ത്യൻ പാർലിമെൻറ്റേറിയന്മാരിൽ ഏറ്റവും കൂടുതൽ തവണ ഒരു മണ്ഡലത്തിനെ പ്രതിനിധീകരിച്ചവരിൽ പ്രധാനി ആണ് അദ്ദേഹം[അവലംബം ആവശ്യമാണ്]. ഗുജറാത്തിലെ ഗാന്ധിനഗർ മണ്ഡലത്തിനെ ആണ് അഡ്വാണി പ്രധിനിധീകരിക്കുന്നത്.
ജീവിതരേഖതിരുത്തുക
കറാച്ചിയിൽ 1927 നവംബർ 8 നാണ് ഇദ്ദേഹം ജനിച്ചത്. കിഷൻചന്ദ് അഡ്വാണിയും ഗ്യാനി ദേവിയുമായിരുന്നു മാതാപിതാക്കൾ. 1936 മുതൽ 1942 വരെ ഇദ്ദേഹം കറാച്ചി സെന്റ് പാട്രിക് സ്കൂളിൽ വിദ്യാഭ്യാസം നടത്തി. ഡി.ജി. നാഷണൽ കോളേജിലാണ് ഇദ്ദേഹം ബിരുദപഠനം നടത്തിയത്. പതിനേഴാം വയസിൽ കറാച്ചിയിലെ മോഡൽ സ്കൂളിൽ അൽപ്പകാലം അധ്യാപകനായിരുന്നു. വിഭജനത്തിനുശേഷം ഇന്ത്യയിലെത്തിയ ഇദ്ദേഹം മുംബൈ ലോ കോളേജിൽനിന്ന് നിയമബിരുദമെടുത്തു. 1960 മുതൽ 1967 വരെ ഇദ്ദേഹം ‘ഓർഗനൈസർ’ എന്ന പ്രസിദ്ധീകരണത്തിന്റെ അസിസ്റ്റന്റ് എഡിറ്ററായി പ്രവർത്തിച്ചിട്ടുണ്ട്.[2]
1942 മുതൽ ആർ.എസ്.എസിൽ പ്രവർത്തിക്കാൻ തുടങ്ങി. 1943-ൽ ആർ.എസ്.എസിന്റെ ആദ്യ ശിബിരത്തിലും 1946-ൽ മൂന്നാം വാർഷിക ശിബിരത്തിലും ഇദ്ദേഹം പങ്കെടുക്കുകയുണ്ടായി. ഇന്ത്യാ വിഭജനത്തെത്തുടർന്ന് അഭയാർത്ഥിയായി ഇദ്ദേഹം ഇന്ത്യയിലെത്തി. 1947-ൽ രാജസ്ഥാനിലെ മേവാറിൽ ആർ.എസ്.എസ്. പ്രവർത്തനങ്ങൾക്കായി ഇദ്ദേഹം നിയോഗിക്കപ്പെടുകയുണ്ടായി. 1951-ൽ ശ്യാമപ്രസാദ് മുഖർജി ആരംഭിച്ച ജനസംഘത്തിൽ പ്രവർത്തിക്കാൻ തുടങ്ങി. ദൽഹി മെട്രോ പൊളിറ്റിക്കൽ കൗൺസിൽ ചെയർമാനായി ഇദ്ദേഹം തിരഞ്ഞെടുക്കപ്പെടുകയുണ്ടായി. 1970-ൽ ഇദ്ദേഹം രാജ്യസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 1974-76 കാലഘട്ടത്തിൽ ഇദ്ദേഹം രാജ്യസഭയിലെ ജനസംഘ നേതാവായിരുന്നു. 1985-ൽ ഇദ്ദേഹം ജനസംഘം പ്രസിഡന്റായി. അടിയന്തരാവസ്ഥയ്ക്കുശേഷം ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിൽ സംഘടനാ കോൺഗ്രസ്, സ്വതന്ത്ര പാർട്ടി, സോഷ്യലിസ്റ്റ് പാർട്ടി, ജനസംഘം ഇവർ കൂടിച്ചേർന്ന് ജനതാപാർട്ടി രൂപീകരിച്ചു. 1977-ൽ മൊറാർജി ദേശായി മന്ത്രിസഭയിൽ ഇദ്ദേഹം ക്യാബിനറ്റ് പദവിയുള്ള വാർത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രിയായിരുന്നു.[2]
ഭാരതീയ ജനതാപാർട്ടി രൂപീകരിക്കപ്പെടുകയും 1986-ൽ എൽ.കെ. അഡ്വാണി ബിജെപി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 1989-ൽ വി.പി.സിംഗിന്റെ നേതൃത്വത്തിലുള്ള സർക്കാർ നിലവിൽ വന്നപ്പോൾ ബി.ജെ.പി. പുറമേനിന്ന് പിന്തുണ നൽകുകയുണ്ടായി. 1999 മുതൽ 2004 വരെ ഇദ്ദേഹം ആഭ്യന്തരമന്ത്രിയായിരുന്നു. 2002 മുതൽ 2004 വരെ ഉപപ്രധാനമന്ത്രി എന്ന സ്ഥാനവും ഇദ്ദേഹത്തിനുണ്ടായിരുന്നു. 2004 മുതൽ 2009 വരെ ലോക്സഭയിൽ ഇദ്ദേഹം പ്രതിപക്ഷ നേതാവായിരുന്നു. 2005 ഡിസംബർ വരെ ഇദ്ദേഹം ബി.ജെ.പി. പ്രസിഡന്റുമായിരുന്നു.[2]
രാഷ്ട്രീയ ജീവിതംതിരുത്തുക
ഇന്ത്യയിൽ എ.ബി.വാജ്പേയിക്കൊപ്പം ചേർന്ന് ഭാരതീയ ജനതാ പാർട്ടിക്ക് ഭാരതത്തിലെ ചുരുക്കം ചില സംസ്ഥാനങ്ങളൊഴിച്ച് ബാക്കി ഏകദേശം എല്ലാ സംസ്ഥാനങ്ങളിലും അടിത്തറയുണ്ടാക്കിയ മുതിർന്ന ബി.ജെ.പി നേതാക്കളിലൊരാളാണ് അദ്വാനി. 1980-ൽ ബി.ജെ.പി രൂപീകരിച്ചതിനു ശേഷം ആദ്യമായി മത്സരിച്ച 1984-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ വെറും രണ്ട് സീറ്റ് മാത്രം കിട്ടിയ ബി.ജെ.പിയെ കൃത്യം പന്ത്രണ്ടാമത്തെ വർഷത്തിൽ 1996-ൽ കേന്ദ്രത്തിൽ ഭരണത്തിലെത്തിക്കാൻ അദ്വാനിക്ക് കഴിഞ്ഞു. പതിനഞ്ചാമത്തെ വർഷത്തിൽ 1999 മുതൽ 2004 വരെ ആദ്യമായി 5 വർഷം കാലാവധി തികച്ചു ഭരിച്ച ബി.ജെ.പി കോൺഗ്രസിതര മുന്നണിയായ എൻ.ഡി.എ. അഥവാ ദേശീയ ജനാധിപത്യ സഖ്യം രൂപീകരിച്ചു.[3]
2004, 2009 ലോക്സഭ തിരഞ്ഞെടുപ്പുകളിൽ ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും പാർട്ടിക്ക് ലോക്സഭയിൽ ഭരിക്കാനുള്ള ഭൂരിപക്ഷം നഷ്ടമായി. 2019 വരെ ഏഴു തവണ ലോക്സഭാംഗമായിരുന്ന അദ്വാനി പ്രായാധിക്യത്തെ തുടർന്ന് സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചു. മുതിർന്ന ബി.ജെ.പി. നേതാവായ മുരളി മനോഹർ ജോഷി ഉൾപ്പെടുന്ന മാർഗനിർദ്ദേശക് മണ്ഡൽ എന്ന സമിതിയിൽ അംഗമാണ് നിലവിൽ അദ്വാനി.
പ്രധാന പദവികളിൽ
- 1947 : ആർ.എസ്.എസ് ദേശീയ ജനറൽ സെക്രട്ടറി
- 1966-1967 ഭാരതീയ ജനസംഘം നേതാവ്
- 1967-1970 : ചെയർമാൻ, ഡൽഹി മെട്രോപൊളിറ്റൻ കൗൺസിൽ
- 1970-1972 : ഭാരതീയ ജനസംഘം ദേശീയ പ്രസിഡൻറ്
- 1970-1976 : രാജ്യസഭാംഗം, (1)
- 1973-1977 : ഭാരതീയ ജനസംഘം ദേശീയ പ്രസിഡൻ്റ്
- 1976-1982 : രാജ്യസഭാംഗം, (2)
- 1977 : ജനതാ പാർട്ടി ദേശീയ ജനറൽ സെക്രട്ടറി
- 1977-1979 : കേന്ദ്രമന്ത്രി, ജനതാ പാർട്ടിയുടെ രാജ്യസഭ നേതാവ്
- 1980-1986 : ഭാരതീയ ജനതാ പാർട്ടി (ബി.ജെ.പി) ദേശീയ ജനറൽ സെക്രട്ടറി, രാജ്യസഭയിലെ ബി.ജെ.പി നേതാവ്
- 1982-1988 : രാജ്യസഭാംഗം, (3)
- 1986-1991 : ബി.ജെ.പി ദേശീയ പ്രസിഡൻ്റ് (1)
- 1988-1989 : രാജ്യസഭാംഗം, (4)
- 1989 : ലോക്സഭാംഗം, (1) ന്യൂഡൽഹി
- 1989-1991 : ലോക്സഭയിലെ പ്രതിപക്ഷ നേതാവ്
- 1991 : ലോക്സഭാംഗം, (2) ഗാന്ധിനഗർ
- 1991-1993 : ലോക്സഭയിലെ പ്രതിപക്ഷ നേതാവ്
- 1993-1998 : ബി.ജെ.പി ദേശീയ പ്രസിഡൻ്റ് (2)
- 1996 : ലോക്സഭയിലേക്ക് മത്സരിച്ചില്ല
- 1998 : ലോക്സഭാംഗം, (3) ഗാന്ധിനഗർ
- 1999 : ലോക്സഭാംഗം, (4) ഗാന്ധിനഗർ
- 1999-2004 : കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി
- 2002-2004 : ഇന്ത്യയുടെ ഉപ-പ്രധാനമന്ത്രി
- 2004 : ലോക്സഭാംഗം, (5) ഗാന്ധിനഗർ
- 2004-2005 : ബി.ജെ.പി ദേശീയ പ്രസിഡൻറ് (3)
- 2004-2009 : ലോക്സഭയിലെ പ്രതിപക്ഷ നേതാവ്
- 2009 : ലോക്സഭാംഗം, (6) ഗാന്ധിനഗർ
- 2014 : ലോക്സഭാംഗം, (7) ഗാന്ധിനഗർ[4]
അവലംബംതിരുത്തുക
- ↑ http://www.manoramanews.com/news/breaking-news/bjp-leader-l-k-advani-wife-passes-away.html[പ്രവർത്തിക്കാത്ത കണ്ണി]
- ↑ 2.0 2.1 2.2 "തേജസ്വിയുടെ യാത്രകൾ". ജന്മഭൂമി ഡൈലി. മൂലതാളിൽ നിന്നും 2019-12-21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 4 ഏപ്രിൽ 2013.
- ↑ https://www.manoramaonline.com/news/latest-news/2019/03/22/veteran-lk-advani-may-miss-lok-sabha-polls-2019.html
- ↑ https://www.manoramaonline.com/news/india/2019/03/21/nat-bjp-analysis.html